Sunday, 26 February 2017 5.48 PM IST
ഉത്ത‌ർപ്രദേശ് തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ടത്തിന് പരസ്യ പ്രചാരണം അവസാനിച്ചു
February 17, 2017, 11:58 pm
ലഖ്നൗ: ഞാ​യ​റാ​ഴ്ച​ മൂ​ന്നാം ഘ​ട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉ​ത്തർ​പ്ര​ദേ​ശിൽ പ​ര​സ്യ​ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. മൂ​ന്നാം​ ഘ​ട്ട​ത്തി​ൽ പ​ന്ത്ര​ണ്ട് ജി​ല്ല​ക​ളി​ലെ 69 മ​ണ്ഡ​ല​ങ്ങ​ളിലാ​ണ് വോട്ടെടുപ്പ്. കഴിഞ്ഞ ​തെ​ര​ഞ്ഞെ​ടു​പ്പിൽ ഈ മേഖലയിലെ 69 സീ​റ്റു​ക​ളി​ൽ 55ലും ​സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കാ​യി​രു​ന്നു വി​ജ​യം. അ​തി​നാ​ൽ​ത്ത​ന്നെ മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ സംബന്ധിച്ച് നി​ർ​ണാ​യ​ക​മാ​ണ്.

ഫ​റൂ​ഖാ​ബാ​ദ്, ഹാ​ർദോ​യി, ക​നൗ​ജ്, മെ​യി​ൻ​പു​രി, ഇ​റ്റാ​വ, ഔ​റ​യ്യ, കാ​ൺ​പൂ​ർ, ദേ​ഹ​ട്ട്, കാൺ​പൂ​ർ, ഉ​ന്നാ​വോ, ല​ഖ്‌​നൗ, ബ​രാ​ബാ​ന്‍​കി, സീ​താ​പൂ​ർ ജി​ല്ല​ക​ളി​ലെ 69 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. തെരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന നാല് ഘട്ടങ്ങൾ ഫെബ്രുവരി 23, 27, മാ​ർ​ച്ച് നാ​ല്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി നടക്കും. എല്ലാ മണ്ഡലങ്ങളിലെയും വോ​ട്ടെ​ണ്ണ​ൽ മാർ​ച്ച് 11നാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ