Monday, 27 March 2017 10.16 AM IST
മൂന്നു മോഡലുകളുമായി എംഫോൺ എത്തി
February 25, 2017, 4:37 am
റോയി ജോൺ
ദുബായ്‌: മലയാളിയുടെ സ്വന്തം സ്‌മാർട് ഫോൺ എന്ന വിശേഷണവുമായി എംഫോൺ വിപണിയിലെത്തി. ആകർഷകമായ മൂന്നു സ്‌മാർട് ഫോണുകളാണ് ദുബായ് അലംസാർ പാർക്കിൽ നടന്ന ചടങ്ങിൽ എംഫോൺ ചെയർമാൻ റോജി അഗസ്‌റ്റിൻ, മസാക്കി ഗ്രൂപ്പ് ചെയർമാൻ മഞ്ഞളാംകുഴി അലി എം.എൽ.എ., റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദീൻ ബിൻ മോഹിദീൻ എന്നിവർ ചേർന്ന് അവതരിപ്പിച്ചത്. എംഫോൺ 8, എംഫോൺ 7 പ്ളസ്, എംഫോൺ 6 മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്.
2020ഓടെ ആഗോള ഫോൺ വിപണിയുടെ 40 ശതമാനം സ്വന്തമാക്കുകയാണ് എംഫോണിന്റെ ലക്ഷ്യം. തുടക്കത്തിൽ ഇന്ത്യയ്ക്ക് പുറമേ ബഹറിൻ, കുവൈറ്റ്‌, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ., ശ്രീലങ്ക, മലേഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും എംഫോൺ എത്തും. www.mphone.in എന്ന സൈറ്റിലും ഫ്ളിപ്‌കാർട്ട്, ആമസോൺ തുടങ്ങിയ ഇ - കൊമേഴ്‌സ് സൈറ്റുകളിലും ഇന്ത്യയിൽ എംഫോൺ ലഭിക്കും. മാർച്ചോടെ ഇന്ത്യയിലെ ചെറുകിട, വൻകിട മൊബൈൽ സ്‌റ്റോറുകളിലും ഷോപ്പിംഗ് മാളുകളിലും എംഫോൺ ലഭ്യമാകും.
ലോകത്താദ്യമായി അതിവേഗ ഡെക്കാകോർ പ്രൊസസർ, 360 ഡിഗ്രി ഫിംഗർപ്രിന്റ് സ്‌കാനർ, ഫുൾ എച്ച്.ഡി ഡിസ്‌പ്ളേ, അതിനൂതന ക്യാമറ, വിവിധ സെൻസറുകൾ, വയർലെസ് ചാർജിംഗ്, അതിവേഗ ചാർജിംഗിനുള്ള ഇൻഡക്ഷൻ ബേസ് ടെക്‌നോളജി, 256 ജിബിവരെ ഇന്റേണൽ സ്‌റ്രോറേജ്, യൂണിവേഴ്‌സൽ റിമോട്ട് സംവിധാനം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ എംഫോണിനുണ്ട്. ഇന്ത്യയിൽ റെഡിംഗ്‌ടണും ഗൾഫിൽ മസാക്കി ഗ്രൂപ്പിനൊപ്പം ഫാസ്‌റ്ര് ടെലികോം ഗ്രൂപ്പുമാണ് എംഫോൺ സർവീസുകൾ കൈകാര്യം ചെയ്യുന്നത്.
256 ജിബി സ്‌റ്രോറേജുള്ള എംഫോൺ എട്ടിനു വില 28,999 രൂപ. എംഫോൺ 7 പ്ളസിന് 24,999 രൂപയും എംഫോൺ 6ന് 17,999 രൂപയുമാണ് വില. സ്‌മാ‌ർട് വാച്ച്. പവർ ബാങ്ക്, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, വയർലെസ് ചാർജർ, ടാബ്‌ലെറ്ര് തുടങ്ങിയവയും എംഫോൺ വിപണിയിലെത്തിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ