ഒരു കുഞ്ഞ് പാന്പു പിടിത്തക്കാരൻ
March 8, 2017, 11:29 am
ക്വീൻസ്‌ലന്റ്: സാമൂഹികമാദ്ധ്യമങ്ങളിൽ നമ്മൾ പല ഡെയർ ഡവിളുകളെയും കണ്ടിട്ടുണ്ട്. അവരുടെ ധീരത ഒരേസമയം ആകാംശയും അന്ധാളിപ്പും ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിൽ ഒരു വയസുമാത്രം പ്രായമുള്ളൊരു കുഞ്ഞ് പാന്പു പിടിത്തക്കാരനെ പരിചയപ്പെട്ടാലോ?​

കളി പറയുകയല്ല. കുഞ്ഞ് കുട്ടികൾക്ക് ഈ പ്രായത്തിൽ കളിപ്പാട്ടങ്ങളോടാണ് പ്രിയം എന്നാൽ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലന്റിലുള്ള ജെൻസൻ ഹാരിസിന് പാന്പുകളെയാണ് ഇഷ്‌ടം. ജെൻസന്റെ അച്‌ഛനമ്മമാർ പാന്പു പിടിത്തക്കാരാണ്. അതുതന്നെയാണ് പാന്പുകളോട് ഈ കൊച്ചു ധീരനെയും അടുപ്പിച്ചത്. എന്നാൽ കുഞ്ഞിന് പാന്പുകളുമായുള്ള ചങ്ങാത്തത്തെ വിമർശിച്ച് പലരും രംഗത്തെത്തി. അതിന് അവന്റെ അച്‌ഛൻ നൽകുന്ന മറുപടി, ലോകത്തിലെ എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്ന് തന്റെ മകന് മനസിലാക്കി കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ