Monday, 22 May 2017 9.02 PM IST
വിശാലും ആൻഡ്രിയയും രഹസ്യമായി വിവാഹിതരായി?
March 2, 2017, 6:45 pm
കോളിവുഡ് യുവനടൻ വിശാലും, ഗായികയും നടിയുമായ ആൻഡ്രിയയും വിവാഹിതരായെന്ന് തമിഴ് വാർത്താ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ചിദംബരം ക്ഷേത്രത്തിൽ വച്ച് ഇരുവരും രഹസ്യമായി വിവാഹം ചെയ്തുവെന്നാണ് സൂചന. വിശാലും ആൻഡ്രിയയും വരണമാല്യം അണിഞ്ഞുള്ള ഒരു ഫോട്ടോയും വെബ്സെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ താരങ്ങൾ ഇരുവരും വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ വിവാഹക്കാര്യം സ്ഥിരീകരിക്കാൻ ഇരുവരുടെയും കുടുംബങ്ങളും തയ്യാറായിട്ടില്ല. അതേസമയം, ആൻഡ്രിയയും വിശാലും കേന്ദ്ര കഥാപാത്രങ്ങളായി മിഷ്കിൻ സംവിധാനം ചെയ്യുന്ന തുപാരിവാലൻ എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇപ്പോൾ പ്രചരിയ്ക്കുന്നതെന്ന് ഇരുവരുടെയും ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ