പരീക്ഷ ജയിക്കാനൊരു 'മാന്ത്രിക പേന"
March 14, 2017, 12:41 pm
അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലുള്ള ക്ഷേത്രം, ഒരു മാന്ത്രിക പേനയുടെ പരസ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ പേന ഉപയോഗിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വിജയിക്കുമെന്നും അഥവാ തോറ്റാൽ പേന വാങ്ങാനായി ചെലവഴിച്ച തുക തിരികെ നൽകുമെന്നുമാണ് പരസ്യത്തിൽ ഹനുമാൻ സേവകായ ദുഷ്യന്ത് ബാപുജി പറയുന്നത്. ഹനുമാൻ സരസ്വതി യാഗം നടത്തിയതിന് ശേഷമാണ് പേനകൾക്ക് ഈ സിദ്ധി വന്നതെന്നും പറയുന്നുണ്ട്.

പേനയുടെ വില 1,​900 രൂപയാണ്. പേന ലഭിക്കണമെങ്കിൽ മൊബൈൽ നന്പർ,​ പരീക്ഷ റെസീപ്‌റ്റ്,​ ഹാൾ ടിക്കറ്റിന്റെ കോപ്പി,​ സ്‌കൂൾ/കോളേജ് ഐ.ഡി എന്നിവ സമർപ്പിക്കുകയും വേണം. ട്വിറ്ററിൽ ഇപ്പോൾ വൈറലാവുകയാണ് പേനയുടെ പരസ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.