മതേതര സ്ഥാനമായ ധർമ്മസ്ഥല
March 12, 2017, 9:08 am
കർണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം എല്ലാ മതക്കാർക്കും പ്രവേശനമുള്ള ദേവാലയമാണ്. ഹിന്ദു, ജൈന, ദൈവങ്ങളെ ആരാധിക്കുന്നവരാണ് തീർത്ഥാടകരിലധികവും. ക്ഷേത്രം നിൽക്കുന്ന സ്ഥലം പണ്ട് മല്ലരമടി എന്ന ഗ്രാമത്തിലായിരുന്നു. ഇവിടത്തെ സ്ഥാനികൾ ജൈനമതക്കാരായിരുന്നു. കുടുംബനാഥന്റെ പേര് ബീർമണ്ണ പെർഗസെ. ഭാര്യ അമ്മുദേവി. ഇവരുടെ വീടിന്റെ പേര് നെല്യാടി ബീസു. ഇതിനടുത്ത് ആരാധനയ്ക്കായി ഇവർ ഒരു ജൈന ബസദി സ്ഥാപിച്ചു. അതാണ് ചന്ദ്രനാഥ ബസ്ദി.

ഒരിക്കൽ ഈ കുടുംബത്തിൽ ധർമ്മ ദൈവങ്ങൾ മനുഷ്യരൂപത്തിലെത്തി. അതിഥികളാരെന്ന് അറിയില്ലെങ്കിലും പെർഗസെയും ഭാര്യയും അവരെ സൽക്കരിച്ചിരുത്തി. സംതൃപ്തരായ ധർമ്മദൈവങ്ങൾ നെല്യാടി ബീസ് തങ്ങൾക്ക് നൽകാനും നിങ്ങൾ മറ്റൊരു വീട് നിർമ്മിച്ച് താമസിക്കണമെന്നും അഭ്യർത്ഥിച്ചു. ധർമ്മ ദൈവങ്ങൾക്കിരിക്കാൻ ഒരു ഊഞ്ഞാലിട്ടും വിളക്കുവച്ചും ചന്ദനത്തിരി കത്തിച്ചും ആ കുടുംബം നെല്യാടി വീട്ടിൽ ധർമ്മദൈവങ്ങളെ ആരാധിച്ചുപോന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർക്ക് സ്വപ്നദർശനമുണ്ടായി.

ധർമ്മദൈവങ്ങൾ തങ്ങൾ കാണിച്ചുതരുന്ന സ്ഥലത്ത് പ്രത്യേക ക്ഷേത്രം നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നാല് ദൈവങ്ങൾക്കുമായി പെർഗസെ ക്ഷേത്രം പണിതു. ദാനധർമ്മാദികൾ നടത്താൻ ബ്രാഹ്മണരെ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു. ആ സമയത്ത് ധർമ്മദൈവങ്ങൾ തങ്ങളുടെ നാഥനായ അന്നപ്പനെ മംഗലാപുരത്ത് കാദ്രിയിലുള്ള മഞ്ജുനാഥന്റെ ലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിക്കാൻ നിർദ്ദേശിച്ചു. അങ്ങനെ ലിംഗം കൊണ്ടുവന്ന് ഇന്ന് കാണുന്ന ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചെന്ന് വിശ്വസിക്കപ്പെടുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ