Monday, 29 May 2017 9.16 AM IST
സാറാ അലിഖാൻ ‌ഡേറ്റിംഗിൽ...?​
March 10, 2017, 2:58 pm
ബി ടൗണിലേക്ക് കരൺ ജോഹർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടൻ സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാൻ. ഇത്രയും നാളും അരങ്ങേറ്റ ചിത്രത്തിന്റെ പേരിലും ഫാഷൻ സ്‌റ്റേറ്റ്‌മെന്റുകളുടെ പേരിലും വാർത്തകളിൽ നിറഞ്ഞ സാറ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിന്റെ കാരണം എന്താണെന്നോ?​

മറ്റൊന്നുമല്ല. സാറ പ്രണയത്തിലാണത്രേ. ബോളിവുഡ് താരം അനിൽ കപൂറിന്റെ മകൻ ഹർഷവർദൻ കപൂറാണ് സാറയുടെ കാമുകനെന്നാണ് പാപ്പരാസികൾ പറയുന്നത്.

മുംബയ് ഇന്റിഗോ റെസ്‌റ്റോറന്റിൽ ഒരു ദിവസം രാത്രി പത്തരയോടെ എത്തിയ ഇരുവരും അടുത്തടുത്തായി ഇരിക്കുകയും ഒരുമിച്ച് കൈകൾ കോർത്ത് എത്തിയ അവർ വെയ്‌റ്റർ എത്തിയ ശേഷമാണ് കൈകൾ അകറ്റിയതെന്നുമൊക്കെയാണ് കേൾക്കുന്നത്. ഇതോടെ ബി - ടൗണിലെ പുതിയ കപ്പിൾസാണ് ഇവരെന്നാണ് സംസാരം.

അതേസമയം സ്‌റ്റുഡന്റ് ഒഫ് ദ ഇയർ 2 എന്ന ചിത്രത്തിൽ ടൈഗർ ഷെറോഫിന്റെ നായികയായി ഉടൻ ബിഗ് സ്‌ക്രീനിൽ സാറയെ കാണാം.






                                                         
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ