ശ​​​സ്ത്ര​​​ക്രി​​​യാ രം​​​ഗ​​​ത്തെ കുറിച്ചറിയാം
March 17, 2017, 10:50 am
താ​ക്കോൽ​ദ്വാര ശ​സ്ത്ര​ക്രിയ ചി​കി​ത്സാ​രം​ഗ​ത്ത് വ​ള​രെ വി​സ്മ​യ​ക​ര​മായ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. മു​റി​വി​ല്ലാ​ത്ത ശ​സ്ത്ര​ക്രിയ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള മാർ​ഗ​ത്തി​ലെ ഒ​രു ഇ​ട​ത്താ​വ​ള​മാ​ണി​ത്. താ​ക്കോൽ ദ്വാര ശ​സ്ത്ര​ക്രി​യ​യിൽ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​യാ​ണ് ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ദ്ധ​ന് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​ത്. പ​ക്ഷേ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ദ്ധൻ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ നേ​രി​ട്ട് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു.

റൊ​ബോ​ട്ടി​ക്ക് ശ​സ്ത്ര​ക്രിയ താ​ക്കോൽ ദ്വാര ശ​സ്ത്ര​ക്രി​യ​യു​ടെ അ​ടു​ത്ത പ​ടി​യാ​ണ്. സർ​ജി​ക്കൽ കൺ​സോൾ എ​ന്നു പ​റ​യു​ന്ന ഒ​രു ചെ​റിയ കൂ​ടാ​ര​ത്തിൽ ഇ​രു​ന്നാ​ണ് - രോ​ഗി​യിൽ നി​ന്ന് കു​റ​ച്ച് അ​ക​ലെ​യാ​യി - ശ​സ്ത്ര​ക്രിയ ചെ​യ്യു​ന്ന​ത്. റോ​ബോ​ട്ടി​ന്റെ കൈ​കൾ രോ​ഗി​യു​ടെ ശ​രീ​ര​ത്തിൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പ്ര​ത്യേക പോർ​ട്ടു​കൾ വ​ഴി സർ​ജ​ന്റെ നിർ​ദ്ദേ​ശാ​നു​സ​ര​ണം ശ​സ്ത്ര​ക്രിയ ന​ട​ത്തു​ന്നു. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​നുൾ​ഭാ​ഗം വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​യി സർ​ജ​നു​മു​ന്നി​ലെ സ്ക്രീ​നിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. സർ​ജി​ക്കൽ കൺ​സോ​ളി​ലെ ജോ​യ് സ്റ്റി​ക്ക്‌​സ് എ​ന്നു പ​റ​യു​ന്ന നോ​ബു​കൾ ച​ലി​പ്പി​ക്കു​ന്നു. ഈ ച​ല​ന​ങ്ങൾ ഇ​ല​ക്ട്രോ​ണി​ക് സി​ഗ്ന​ലു​ക​ളാ​യി റോ​ബോ​ട്ടി​ന്റെ കൈ​ക​ളെ​യും ഉ​പ​ക​ര​ണ​ങ്ങ​ളെ​യും ച​ലി​പ്പി​ക്കു​ന്നു.

റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യിൽ വി​വര സാ​ങ്കേ​തിക വി​ദ്യ പൂർ​ണ​മാ​യി സർ​ജ​നെ സ​ഹാ​യി​ക്കു​ന്നു. സർ​ജൻ നേ​രി​ട്ട് രോ​ഗി​യിൽ ശ​സ്ത്ര​ക്രിയ ചെ​യ്യു​ന്നി​ല്ല. അ​തി​വി​ദൂ​ര​മായ സ്ഥ​ല​ത്തി​രു​ന്ന് സർ​ജ​ന് ശ​സ്ത്ര​ക്രിയ ന​ട​ത്താൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് ഇ​തി​ന്റെ പ്രാ​ധാ​ന്യം. അ​താ​യ​ത് ന്യൂ​യോർ​ക്കി​ലി​രു​ന്നു​കൊ​ണ്ട് പാ​രീ​സിൽ ഉ​ള്ള ഒ​രു രോ​ഗി​യിൽ സർ​ജ​ന് ശ​സ്ത്ര​ക്രിയ ന​ട​ത്താൻ ക​ഴി​യും. മു​റി​വി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​യാ​ണ് ഏ​റ്റ​വും നൂ​ത​ന​മായ ശ​സ്ത്ര​ക്രി​യാ മാർ​ഗം. N​O​T​ES അ​ഥ​വാ നാ​ചു​റൽ ഒ​റി​ഫി​സ് ട്രാൻ​സ് ലു​മി​നൽ എൻ​ഡോ​സ്‌​കോ​പി​ക് സർ​ജ​റി എ​ന്ന സ​ങ്കേ​ത​ത്തിൽ എൻ​ഡോ​സ്‌​കോ​പ് വായ വ​ഴി ആ​മാ​ശ​യ​ത്തിൽ ഒ​രു മു​റി​വു​ണ്ടാ​ക്കി വ​യ​റിൽ ക​ട​ന്നു ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ്. അ​താ​യ​ത് ശ​രീ​ര​ത്തി​നു പു​റ​ത്ത് മു​റി​വൊ​ന്നു​മി​ല്ല. മ​ല​ദ്വാ​രം, യോ​നി, മൂ​ത്ര​നാ​ളം ഇ​വ​യിൽ കൂ​ടി​യും ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​കൾ സാ​ദ്ധ്യ​മാ​ണ്. ഒ​രു പ്ര​ധാന പോ​രാ​യ്മ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​മി​തി​യാ​ണ്. ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​യിൽ റോ​ബോ​ട്ടു​ക​ളെ ഉൾ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കിൽ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ദ്ധ​ന് നേ​രി​ടേ​ണ്ടി​വ​രു​ന്ന പല പ​രി​മി​തി​ക​ളും മ​റി​ക​ട​ക്കു​വാൻ ക​ഴി​യു​മെ​ന്ന് ഒ​രു വാ​ദ​ഗ​തി​യു​ണ്ട്.

N​O​T​ES എ​ന്ന മു​റി​വി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​പ്പു​റ​ത്ത് ഉ​ള്ള ഒ​രു സ​ങ്ക​ത​മാ​ണ് പ​ല​ത​രം ഊർ​ജ്ജം ഉ​പ​യോ​ഗി​ച്ച് മു​റി​വി​ല്ലാ​തെ ശ​രീ​ര​ത്തി​ന​ക​ത്ത് ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ. ഹൈ ഇ​ന്റൻ​സി​റ്റി ഫോ​ക്ക​സ്‌​ഡ് അൾ​ട്രാ​സൗ​ണ്ട് (​H​I​F​V​), അൾ​ട്രാ ഷോർ​ട്ട് പൾ​സ്ഡ് ലേ​സർ മു​ത​ലായ ഊർ​ജ്ജം ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കാൻ ക​ഴി​യും. ര​ണ്ട് പ്ര​ത്യേക അൾ​ട്രാ​സൗ​ണ്ട് H​I​FV ബീ​മു​കൾ ഒ​രു പ്ര​ത്യേക ല​ക്ഷ്യ​ത്തിൽ ഒ​രു​മി​ച്ചാൽ താ​പോർ​ജ്ജം ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. ഇ​ത് ആ​ന്ത​രിക ര​ക്ത​സ്രാ​വ​ത്തെ നി​റു​ത്തു​വാൻ സ​ഹാ​യി​ക്കും. അ​താ​യ​ത് മു​റി​വി​ല്ലാ​തെ ത​ന്നെ ക​രൾ, വൃ​ക്ക, പ്ളീഹ മു​ത​ലാ​യ​വ​യിൽ നി​ന്നു​ള്ള ര​ക്ത​സ്രാ​വ​ത്തെ നി​യ​ന്ത്രി​ക്കാൻ ഈ ശ​സ്ത്ര​ക്രി​യാ​രീ​തി​ക്കു സാ​ധി​ക്കും. ഇ​ത്ത​രം സാ​ങ്കേ​തിക വി​ദ്യ​കൾ റൊ​ബോ​ട്ടു​ക​ളി​ലൂ​ടെ കൂ​ടു​തൽ കൃ​ത്യ​ത​യോ​ടും പൂർ​ണ​ത​യോ​ടെ​യും ചെ​യ്യു​വാൻ സാ​ധി​ക്കും.

ഹെ​മ്‌​റ്റോ​സെ​ക്ക​ണ്ട് ലേ​സ​റു​കൾ ആ​ണ് ഇ​ത്ത​രം മു​റി​വി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റൊ​രു ഊർ​ജ്ജം. ല​ബോ​റ​ട്ട​റി റി​സർ​ച്ചിൽ ഇ​ത്ത​രം ലേ​സ​റു​കൾ ഉ​പ​യോ​ഗി​ച്ച് കോ​ശ​ത്തി​ന്റെ ആ​വ​ര​ണ​ത്തിൽ ചെ​റിയ ദ്വാ​ര​ങ്ങൾ കോ​ശ​ത്തി​ന് കേ​ടു​കൂ​ടാ​തെ ഉ​ണ്ടാ​ക്കാൻ ക​ഴി​യും. മൈ​ക്രോ ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്കൽ സി​സ്റ്റം​സ് (​M​E​M​S​), മാ​ഗ്‌​ന​റ്റി​ക് അ​ല്ലെ​ങ്കിൽ ഓ​പ്റ്റി​ക്കൽ ട്വീ​സ​റു​കൾ മു​ത​ലായ ചെ​റിയ സ​ങ്കേ​ത​ങ്ങൾ ഉ​പ​യോ​ഗി​ച്ച് കോ​ശ​ത്തി​ന​ക​ത്തെ ഭാ​ഗ​ങ്ങ​ളിൽ പ്ര​ത്യേ​കി​ച്ച് ക്രോ​മ​സോ​മു​ക​ളി​ലും ജീ​നു​ക​ളി​ലും ശ​സ്ത്ര​ക്രിയ ന​ട​ത്താൻ ക​ഴി​യും. ഇ​ത്ത​രം സ​ങ്കേ​ത​ങ്ങൾ ഘ​ട​ന​യെ​യ​ല്ല ജീ​വ​ശാ​സ്ത്ര​ത്തെ​യാ​ണ് മാ​റ്റു​ന്ന​ത്. ഇ​തി​നെ ബ​യോ​സർ​ജ​റി എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ടി​ഷ്യു എൻ​ജി​നി​യ​റിം​ഗ് എ​ന്ന സാ​ങ്കേ​തി​കത വ​ഴി മൂ​ത്രാ​ശ​യം, വൃ​ക്ക, മൂ​ത്ര​നാ​ളി മു​ത​ലായ അ​വ​യ​വ​ങ്ങൾ രോ​ഗി​യു​ടെ മൂ​ല​കോ​ശ​ങ്ങൾ ഉ​പ​യോ​ഗി​ച്ച് വ​ളർ​ത്തി ഉ​ണ്ടാ​ക്കു​വാൻ ക​ഴി​യും. അ​വ​യവ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളിൽ സാ​ധാ​ര​ണ​യാ​യു​ള്ള തി​ര​സ്ക​ര​ണം ഇ​തിൽ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. വൃ​ക്ക മാ​റ്റ ശ​സ്ത്ര​ക്രി​യ​യിൽ ദാ​താ​വി​നെ തേ​ടി​യു​ള്ള അ​ല​ച്ചിൽ ഒ​ഴി​വാ​ക്കാം. കേ​ടു​ള്ള വൃ​ക്ക ന​ന്നാ​ക്കു​ന്ന​തി​ന് പ​ക​രം ആ​രോ​ഗ്യ​പ​ര​മായ പു​തിയ വൃ​ക്ക ടി​ഷ്യു എൻ​ജി​നി​യ​റിം​ഗ് വ​ഴി ശ​രീ​ര​ത്തിൽ പു​തി​യ​താ​യി ഘ​ടി​പ്പി​ക്കാം. കേ​ടു​പാ​ടു​കൾ തീർ​ക്കു​ന്ന രീ​തി എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കും. ഈ പു​തിയ ശ​സ്ത്ര​ക്രി​യാ രീ​തി​കൾ വൈ​ദ്യ​ശാ​സ്ത്ര​ത്തിൽ ഉ​ണ്ടാ​ക്കാൻ പോ​കു​ന്ന മാ​റ്റ​ങ്ങൾ വി​സ്മ​യാ​വ​ഹ​മാ​യി​രി​ക്കും.

ഡോ.​ ​എൻ.​ ​ഗോ​പ​കു​മാർ
കൺ​സൾ​ട്ട​ന്റ് യൂ​റോ​ള​ജി​സ്റ്റ്
'​യൂ​റോ​ ​കെ​യർ'
ഓൾ​ഡ് ​പോ​സ്റ്റോ​ഫീ​സ് ലെ​യ്ൻ,
ചെ​മ്പ​ക​ശേ​രി​ ​ജം​ഗ്ഷൻ, പ​ടി​ഞ്ഞാ​റേ​ ​കോ​ട്ട,​ ​
തി​രു​വ​ന​ന്ത​പു​രം
ഫോൺ: 94470​ 57297
w​w​w.​d​r​g​o​p​a​k​u​m​ar u​r​o​l​o​g​y.​c​om
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ