Monday, 27 March 2017 10.22 AM IST
അർ​​​ഹി​​​ക്കു​​​ന്ന ആ​​​ദ​​​രം
March 18, 2017, 3:00 am
സ​ദ്പ്ര​വൃ​ത്തി​കൾ ചെ​യ്യു​ന്ന​വ​രെ ആ​ദ​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് അ​തി​ന് ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​വർ ച​രി​താർ​ത്ഥ​രാ​കു​ന്ന​ത്. പ്ര​ശ​സ്ത​മായ ആ​റ്റു​കാൽ പൊ​ങ്കാ​ല​യ്ക്കു​ശേ​ഷം വെ​റും ആ​റു​മ​ണി​ക്കൂർ കൊ​ണ്ട് ത​ല​സ്ഥാന ന​ഗ​രം തൂ​ത്തു​തു​ട​ച്ച് പ​ഴ​യ​പ​ടി​യാ​ക്കി​യ​തി​ന് പി​ന്നിൽ പ്ര​വർ​ത്തി​ച്ച മു​ഴു​വൻ പേ​രെ​യും വി​ളി​ച്ച് ന​ഗ​ര​സഭ ക​ഴി​ഞ്ഞ​ദി​വ​സം ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ശു​ചീ​ക​രണ തൊ​ഴി​ലാ​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷൻ ഭാ​ര​വാ​ഹി​ക​ളും ഉൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേർ സം​ബ​ന്ധി​ച്ച ച​ട​ങ്ങ് അ​ങ്ങേ​യ​റ്റം ഹൃ​ദ്യ​വും വി​കാ​ര​നിർ​ഭ​ര​വു​മാ​യി​രു​ന്നു. ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ പേ​രിൽ ത​ങ്ങൾ ആ​ദ​രി​ക്ക​പ്പെ​ട്ട​തിൽ തി​ക​ഞ്ഞ കൃ​താർ​ത്ഥ​ത​യോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളും ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും വേ​ദി വി​ട്ട​ത്.

ന​ഗ​ര​ത്തി​ലുൾ​പ്പെ​ട്ട 22 വാർ​ഡു​ക​ളി​ലാ​ണ് ഇ​ക്കു​റി പൊ​ങ്കാല ന​ട​ന്ന​ത്. ഈ വാർ​ഡു​ക​ളിൽ പൊ​ങ്കാ​ല​യ്ക്കു​ശേ​ഷം അ​ടി​ഞ്ഞു​കൂ​ടിയ ച​പ്പു​ച​വ​റും മാ​ലി​ന്യ​ങ്ങ​ളും കൃ​ത്യ​മായ ആ​സൂ​ത്ര​ണ​ത്തോ​ടെ മ​ണി​ക്കൂ​റു​കൾ കൊ​ണ്ട് ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കാ​നാ​യ​ത് വ​ലിയ നേ​ട്ടം​ത​ന്നെ​യാ​ണ്. ന​ഗ​ര​സഭ വി​പു​ല​തോ​തിൽ ന​ട​ത്തിയ പ്ര​ചാ​ര​ണ​ത്തി​ന്റെ ഫ​ല​മാ​യി പ്ളാ​സ്റ്റി​ക്കി​ന്റെ​യും അ​തു​പോ​ലു​ള്ള വ​സ്തു​ക്ക​ളു​ടെ​യും സാ​ന്നി​ദ്ധ്യം ഇ​ത്ത​വണ കാ​ര്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. മാ​ലി​ന്യ​ത്തോ​തും ഇ​ക്കു​റി മുൻ​വർ​ഷ​ത്തേ​തി​ന്റെ പ​കു​തി​യാ​യി കു​റ​ഞ്ഞു​വെ​ന്നാ​ണ് ക​ണ​ക്ക്. വേ​ണ്ട രീ​തി​യിൽ ഇ​ട​പെ​ട്ടാൽ മാ​ലി​ന്യ നിർ​മ്മാർ​ജ്ജ​ന​വും സം​സ്ക​ര​ണ​വും ന​ഗ​ര​വാ​സി​കൾ ആ​ശി​ക്കു​ന്ന വി​ധ​ത്തിൽ അ​നാ​യാ​സം ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്ന​തി​ന്റെ വ്യ​ക്ത​മായ തെ​ളി​വാ​ണ് പൊ​ങ്കാ​ല​യ്ക്കു​ശേ​ഷം എ​ല്ലാ​വർ​ഷ​വും ന​ഗ​ര​വീ​ഥി​ക​ളിൽ ന​ട​ക്കു​ന്ന ശു​ചീ​ക​രണ പ്ര​വർ​ത്ത​നം. മു​ഴു​വൻ ന​ഗ​ര​വാ​സി​ക​ളു​ടെ​യും അ​ഭി​ന​ന്ദ​നം പി​ടി​ച്ചു​പ​റ്റാൻ ന​ഗ​ര​സ​ഭ​യ്ക്ക് ക​ഴി​യാ​റു​മു​ണ്ട്.

പൊ​ങ്കാ​ല​വേ​ള​യിൽ ദൃ​ശ്യ​മാ​കു​ന്ന ഈ അർ​പ്പ​ണ​മ​നോ​ഭാ​വ​വും ചു​മ​ത​ലാ​ബോ​ധ​വും വർ​ഷ​ത്തിൽ എ​ല്ലാ​ദി​വ​സ​വും ഉ​ണ്ടാ​യെ​ങ്കിൽ എ​ന്ന് ആ​ഗ്ര​ഹി​ക്കാ​ത്ത ന​ഗ​ര​വാ​സി​കൾ വി​ര​ള​മാ​യി​രി​ക്കും. ദി​വ​സ​ങ്ങൾ ക​ഴി​യു​മ്പോൾ ന​ഗ​ര​ത്തിൽ പ​ല​യി​ട​ങ്ങ​ളും കു​പ്പ​ത്തൊ​ട്ടി​ക​ളാ​യി മാ​റു​ക​യാ​ണ് പ​തി​വ്. മാ​ലി​ന്യ​ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും മ​ന്ദ​ഗ​തി​യി​ലാ​വു​ക​യോ നി​ല​യ്ക്കു​ക​യോ ചെ​യ്യും. ഉ​റ​വിട മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ഊ​ന്നൽ നൽ​കു​ന്ന ന​യ​മാ​ണ് ന​ഗ​ര​സഭ പി​ന്തു​ട​രു​ന്ന​ത്. അ​തി​നൊ​പ്പം​ത​ന്നെ ഇ​തി​ന് പല കാ​ര​ണ​ങ്ങ​ളാൽ ക​ഴി​യാ​ത്ത വീ​ട്ടു​കാ​രെ സ​ഹാ​യി​ക്കാ​നു​ള്ള ബാ​ദ്ധ്യ​ത​യും അ​ധി​കൃ​തർ​ക്കു​ണ്ട്. ഇ​ത് ചെ​യ്യാ​ത്ത​തു​കൊ​ണ്ടാ​ണ് ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളിൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത്. ഉ​ത്സ​വ​വേ​ള​ക​ളിൽ ശു​ചീ​ക​രണ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ കാ​ണു​ന്ന മി​ടു​ക്ക് നി​ര​ന്ത​രം നി​ല​നി​റു​ത്ത​ണം. ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​ര​മെ​ന്ന പ​ഴയ പെ​രുമ വീ​ണ്ടെ​ടു​ക്കാൻ അ​തി​ലൂ​ടെ ക​ഴി​യും.

പൊ​ങ്കാല അ​ടു​പ്പു​കൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചു​ടു​ക​ട്ട​കൾ​ക്ക് അ​ടു​ത്ത​വർ​ഷം മു​തൽ അർ​ത്ഥ​പൂർ​ണ​മായ ഉ​പ​യോ​ഗം ക​ണ്ടെ​ത്താ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം ശ്ളാ​ഘ​നീ​യ​മാ​ണ്. ചു​ടു​ക​ട്ട​കൾ ശേ​ഖ​രി​ച്ച് പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങൾ​ക്ക് വീ​ടു​വ​യ്ക്കാ​നാ​യി നൽ​കു​മെ​ന്നാ​ണ് മേ​യർ പ്ര​ശാ​ന്ത് അ​നു​മോ​ദ​ന​ച്ച​ട​ങ്ങിൽ പ്ര​ഖ്യാ​പി​ച്ച​ത്. പൊ​ങ്കാ​ല​യി​ലൂ​ടെ കു​റ​ച്ച് കു​ടും​ബ​ങ്ങൾ​ക്കെ​ങ്കി​ലും ക​യ​റി​ക്കി​ട​ക്കാ​നു​ള്ള കൂ​ര​ക​ളു​ണ്ടാ​കു​ന്ന​ത് പു​ണ്യ​പ്ര​വൃ​ത്തി ത​ന്നെ​യാ​ണ്.

ന​ഗ​ര​ത്തിൽ പ്ളാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ക​നാ​ലു​ക​ളും ഓ​ട​ക​ളു​മെ​ല്ലാം പൂർ​ണ​മാ​യും പ്ളാ​സ്റ്റി​ക് മാ​ലി​ന്യം​കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇവ വാ​രി​മാ​റ്റി​യി​ല്ലെ​ങ്കിൽ ആ​സ​ന്ന​മായ മ​ഴ​ക്കാ​ല​ത്ത് ന​ഗ​രം വീ​ണ്ടും ക​ഷ്ട​ത്തി​ലാ​കു​മെ​ന്ന് തീർ​ച്ച. ഇ​പ്പോൾ പെ​യ്യു​ന്ന വേ​നൽ​മ​ഴ​യിൽ ഓ​ട​കൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ് ജീ​വി​തം വ​ഴി​മു​ട്ടി​യ​വർ നി​ര​വ​ധി​യാ​ണ്. ക​ഴി​ഞ്ഞ​വർ​ഷം മഴ ഏ​താ​ണ്ട് മാ​റി​നി​ന്ന​താ​ണ് ന​ഗ​ര​ത്തെ ര​ക്ഷി​ച്ച​തെ​ന്ന് പ​റ​യാം. മ​ഴ​ക്കാല പൂർ​വ​ശു​ചീ​ക​ര​ണം ക​ട​ലാ​സ് പ​രി​പാ​ടി​യാ​കാ​തെ പൂർ​ണ​തോ​തിൽ ന​ട​പ്പാ​ക്കാൻ ന​ഗ​ര​സഭ ഇ​റ​ങ്ങ​ണം. പൊ​ങ്കാല സ​മ​യ​ത്ത് ക​ണ്ട കാ​ര്യ​ശേ​ഷി​യും നി​ശ്ച​യ​ദാർ​ഢ്യ​വും ഈ രം​ഗ​ത്തും പു​റ​ത്തെ​ടു​ക്ക​ണം.

ന​ഗ​ര​സ​ഭ​യും സർ​ക്കാ​രും വി​സ്മ​രി​ച്ചു​പോയ മാ​ലി​ന്യ​സം​സ്ക​രണ പ്ളാ​ന്റു​കൾ യാ​ഥാർ​ത്ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യും തു​ട​ങ്ങേ​ണ്ട​തു​ണ്ട്. അ​നു​യോ​ജ്യ​മായ സ്ഥ​ലം ല​ഭി​ക്കാ​ത്ത​താ​ണ് പ്ളാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ട​സമാ​യി നിൽ​ക്കു​ന്ന​തെ​ന്ന വാ​ദ​ത്തിൽ വ​ലിയ ക​ഴ​മ്പൊ​ന്നു​മി​ല്ല. സർ​ക്കാർ വി​ചാ​രി​ച്ചാൽ ഏ​ത് കാ​ര്യ​ത്തി​നും സ്ഥ​ലം ക​ണ്ടെ​ത്താ​നാ​കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ