ന​​​ടു​​​വേ​​​ദനയെ കുറിച്ചറിയാൻ
March 18, 2017, 11:01 am
ആ​ധു​നിക കാ​ല​ഘ​ട്ട​ത്തിൽ സർ​വ​സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു പ്ര​ധാന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ന​ടു​വേ​ദ​ന. സ്കൂൾ കു​ട്ടി​ക​ളിൽ മു​തൽ വൃ​ദ്ധ​ജ​ന​ങ്ങ​ളിൽ വ​രെ ഇ​ത് ഒ​രു​പോ​ലെ കാ​ണ​പ്പെ​ടു​ന്നു.
പല കാ​ര​ണ​ങ്ങൾ കൊ​ണ്ടും ന​ടു​വേ​ദന ഉ​ണ്ടാ​കാം. ന​ട്ടെ​ല്ലി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങൾ കൊ​ണ്ട് മാ​ത്ര​മ​ല്ല വേ​ദന ഉ​ണ്ടാ​കു​ന്ന​ത്. രോ​ഗ​കാ​ര​ണം ശ​രി​യാ​യി മ​ന​സി​ലാ​ക്കു​ന്ന​ത് രോ​ഗ​ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താൻ അ​നി​വാ​ര്യ​മാ​ണ്.

കാ​ര​ണ​ങ്ങൾ
സ്കൂൾ കു​ട്ടി​ക​ളിൽ അ​മി​ത​ഭാ​ര​മു​ള്ള സ്കൂൾ ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം ന​ടു​വേ​ദന ഉ​ണ്ടാ​ക്കുന്നു​ന്നു. ശ​രി​യായ രീ​തി​യി​ല​ല്ലാ​തെ ഇ​രി​ക്കു​ക, കി​ട​ക്കുക പ്ര​ത്യേ​കി​ച്ച് വ​ള​ഞ്ഞ് കി​ട​ക്കു​ക, ന​ടു​വി​ന് ആ​യാ​സം ഉ​ണ്ടാക്കുന്ന ജോ​ലി​കൾ സ്ഥി​ര​മാ​യി ചെ​യ്യു​ക, ഹൈ​ഹീൽ ചെ​രു​പ്പ് ഉ​പ​യോ​ഗി​ക്കുക തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ടു​വി​ന് വേ​ദന ഉ​ണ്ടാ​ക്കാം.

വീ​ഴ്ച മു​ത​ലായ കാ​ര​ണ​ങ്ങ​ളാ​ലു​ണ്ടാ​കു​ന്ന ന​ട്ടെ​ല്ലി​ന്റെ ത​ക​രാ​റു​കൾ, ഡി​സ്ക് സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങൾ, ചില വാത രോ​ഗ​ങ്ങൾ, ജ​ന്മ​നാ ഉ​ള്ള ത​ക​രാ​റു​കൾ, അ​മി​ത​വ​ണ്ണം, കു​ട​വ​യ​റ്, രോ​ഗ​പ്ര​തി​രോധ ശേ​ഷി​യി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു​കൾ ഇ​വ​യൊ​ക്കെ ന​ടു​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കാം.

ഉ​ളു​ക്ക് അ​ഥ​വാ ന​ടു​വ് പി​ടി​ത്തം
ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും കാ​ണു​ന്ന ന​ടു​വേ​ദന വ​ള​രെ ല​ളി​ത​മായ കാ​ര​ണ​ങ്ങൾ കൊ​ണ്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ന​ടു​വി​ലെ പേ​ശി​കൾ​ക്കും അ​നു​ബ​ന്ധ​മാ​യു​ള്ള ലി​ഗ​മെ​ന്റ് ടെൻ​ഡൻ എ​ന്നി​വ​യ്ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങൾ കൊ​ണ്ടാ​ണ് ഇ​ത്ത​രം വേ​ദന ഉ​ണ്ടാ​കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ന​ടു​വ് ഉ​ളു​ക്ക് എ​ന്ന് പ​റ​യു​ന്ന​ത് ഇ​ത്ത​രം പ്ര​ശ്ന​ങ്ങൾ കൊ​ണ്ടു​ണ്ടാ​കു​ന്ന വേ​ദ​ന​യെ​യാ​ണ്. അ​മിത വ്യാ​യാ​മം, പെ​ട്ടെ​ന്നു​ള്ള ശ​രീ​ര​ച​ല​നം, കൂ​ടു​തൽ ഭാ​രം എ​ടു​ക്കു​ക, ചെ​റിയ വീ​ഴ്ച​കൾ, പേ​ശി​ക​ളു​ടെ ബ​ല​ക്ഷ​യം എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​ങ്ങ​നെ​യു​ള്ള ന​ടു​വേ​ദന വ​രു​ന്ന​ത്. നി​ശ്ചിത ദി​വ​സം പ​രി​പൂർണ വി​ശ്ര​മം എ​ടു​ത്താൽ ഇ​ങ്ങ​നെ​യു​ണ്ടാ​കു​ന്ന വേ​ദന ശ​മി​ക്കും.

മ​റ്റ് കാ​ര​ണ​ങ്ങൾ കൊ​ണ്ടു​ണ്ടാ​കു​ന്നവ
ന​ട്ടെ​ല്ലി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങൾ കൂ​ടാ​തെ മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങൾ കൊ​ണ്ടും ന​ടു​വേ​ദന ഉ​ണ്ടാ​കാം. പ്ര​ത്യേ​കി​ച്ച് വൃ​ക്ക​യി​ലെ​യും മൂ​ത്രാ​ശ​യ​ത്തി​ലെ​യും ക​ല്ലു​കൾ, പി​ത്ത​സ​ഞ്ചി​യി​ലെ ക​ല്ലു​കൾ, ന​ട്ടെ​ല്ലി​നെ ബാ​ധി​ക്കു​ന്ന ക്ഷ​യ​രോ​ഗം, ഉ​ദര രോ​ഗ​ങ്ങൾ, മ​ല​ബ​ന്ധം, മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന കാൻ​സർ വ്യാ​പി​ച്ച് ന​ട്ടെ​ല്ലി​നെ ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലും ന​ടു​വേ​ദന ഒ​രു ല​ക്ഷ​ണ​മാ​യി കാ​ണ​പ്പെ​ടും.

പ​രി​ശോ​ധന
രോ​ഗി​യെ വി​ശ​ദ​മാ​യി പ​രി​ശോ​ധന ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ത​ന്നെ ര​ക്തം, മൂ​ത്രം ഇവ പ​രി​ശോ​ധി​ക്ക​ണം. ഈ പ​രി​ശോ​ധ​ന​കൾ കൊ​ണ്ട് രോ​ഗ​നിർ​ണ​യം ന​ട​ത്താൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കിൽ എ​ക്സ്‌ റേ , അൾ​ട്രാ​സൗ​ണ്ട് , സി.​ടി. സ്കാൻ, എം.​ആർ.ഐ സ്കാൻ എ​ന്നി​വ​യും ന​ട​ത്തേ​ണ്ട​താ​യി വ​രാ​റു​ണ്ട്.

ചി​കി​ത്സയ്ക്ക് മുൻ​പ്
രോ​ഗ​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ക്കേ​ണ്ട​ത് ശ​രി​യായ ചി​കി​ത്സ​യ്ക്ക് അ​നി​വാ​ര്യ​മാ​ണ്, അ​തി​നാൽ വി​ദ​ഗ്ദ്ധ​നായ ചി​കി​ത്സ​ക​ന്റെ നിർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​കു​വാൻ ശ്ര​ദ്ധി​ക്ക​ണം. മി​ക്ക​വ​രും ന​ടു​വേ​ദന ഉ​ണ്ടാ​കു​മ്പോൾ എ​ന്തെ​ങ്കി​ലും തൈ​ലം പു​ര​ട്ടി തി​രു​മ്മു​ക​യും ചൂ​ട് കൊ​ടു​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്നാൽ ചില രോ​ഗാ​വ​സ്ഥ​ക​ളിൽ ഇ​ത്ത​ര​ത്തിൽ തൈ​ല​ത്തി​ന്റെ പ്ര​യോ​ഗം വേ​ദന കൂ​ടു​ന്ന​തി​ന് ഇ​ട​യാ​ക്കാ​റു​ണ്ട്. അ​തി​നാൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കാൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ഈ ല​ക്ഷ​ണ​ങ്ങൾ അ​വ​ഗ​ണി​ക്ക​രു​ത്
കാ​ലി​ന്റെ സ്പർ​ശ​ന​ക്ഷ​മത കു​റ​യു​ക, വേ​ദന നാൾ​ക്കു​നാൾ വർ​ദ്ധി​ക്കു​ക, മ​ല​മൂ​ത്ര വി​സർ​ജ്ജ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടുക എ​ന്നിവ രോ​ഗം ഗു​രു​ത​ര​മാ​യ​തി​ന്റെ ല​ക്ഷ​ണ​മാ​യേ​ക്കാം. അ​തി​നാൽ ത​ന്നെ ഇ​ത്ത​രം അ​വ​സ്ഥ​യിൽ അ​ടി​യ​ന്തര ചി​കി​ത്സ നേ​ടാ​ണ്ട​താ​യി​ട്ടു​ണ്ട്.

ചി​കി​ത്സ ആ​യുർ​വേ​ദ​ത്തിൽ
മേൽ വി​വ​രി​ച്ച വി​വിധ കാ​ര​ണ​ങ്ങ​ളാ​ലു​ണ്ടാ​കു​ന്ന വി​വിധ രോ​ഗ​ങ്ങൾ​ക്ക് ആ​യുർ​വേ​ദ​ത്തിൽ ഫ​ല​പ്ര​ദ​മായ ചി​കി​ത്സ ല​ഭ്യ​മാ​ണ്. വ​ള​രെ ല​ഘു​വായ കാ​ര​ണ​ങ്ങ​ളാൽ ഉ​ണ്ടാ​കു​ന്ന ന​ടു​വേ​ദ​ന​യ്ക്ക് പ​രി​പൂർണ വി​ശ്ര​മം നി​ശ്ചിത ദി​വ​സം പാ​ലി​ച്ചാൽ ത​ന്നെ ആ​ശ്വാ​സം ല​ഭി​ക്കാം. എ​ന്നാൽ മ​റ്റ് അ​വ​സ്ഥ​ക​ളിൽ ശാ​സ്ത്രീ​യ​മായ ചി​കി​ത്സ​യ്ക്ക് രോ​ഗി വി​ധേ​യ​നാ​കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഉ​ള്ളിൽ ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ ക​ടി വ​സ്തി, ബാൻ​ഡേ​ജി​ങ്, ട്രാ​ക്‌​ഷൻ മ​സാ​ജ്, വി​വി​ധ​ത​രം കി​ഴി​കൾ, വ​സ്തി, വി​രേ​ച​നം തു​ട​ങ്ങിയ ചി​കി​ത്സ​ക്ര​മ​ങ്ങ​ളും ചി​ല​പ്പോൾ അ​നി​വാ​ര്യ​മാ​യി ചെ​യ്യേ​ണ്ടി​വ​രാ​റു​ണ്ട്. അ​തോ​ടൊ​പ്പം ന​ടു​വി​ലെ പേ​ശി​കൾ​ക്ക് ബ​ലം നൽ​കു​ന്ന ചില വ്യാ​യാ​മ​ങ്ങ​ളും നിർ​ദ്ദേ​ശ​പ്ര​കാ​രം ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ട്. ഡോ. വി.​ജെ. സെ​ബി
സീ​നി​യർ മെ​ഡി​ക്കൽ ഓ​ഫീ​സർ,
ഗ​വ. ആ​യുർ​വേദ ആ​ശു​പ​ത്രി
കാ​യം​കു​ളം,  
ഫോൺ​: 9446419228
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ