Friday, 22 September 2017 3.26 PM IST
ആഗോളവത്കരണത്തിന് എന്തുപറ്റി?
March 19, 2017, 12:03 am
ഡോ. എം. ജ​​​യ​​​പ്ര​​​കാ​​​ശ്
ജ്ഞാ​ന​പ്പാ​ന​യി​ലെ വ​രി​ക​ളോ​ട് സാ​മ്യ​മു​ള്ള സം​ഭ​വ​ങ്ങ​ളാ​ണി​പ്പോൾ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ലും അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ പ്ര​സ്ഥാ​ന​ത്തെ​യും അ​നു​ബ​ന്ധ പ്ര​മാ​ണ​ങ്ങ​ളെ​യും തോ​ളി​ലേ​റ്റി ന​ട​ന്നി​രു​ന്ന ലോക സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ നാ​ഥ​ന്മാർ​ത​ന്നെ അ​വ​യ്ക്ക് വി​രു​ദ്ധ​മായ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്നു. ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ അ​ന്ത്യം ആ​സ​ന്ന​മെ​ന്ന പ്ര​വ​ച​ന​ങ്ങൾ​വ​രെ പ്ര​ച​രി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. ഇ​തി​ന് എ​തി​രെ​യു​ള്ള വാ​ദ​ങ്ങ​ളും ഉ​യർ​ന്നു​കേൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​ഗ​തി രൂ​ക്ഷ​മായ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന കാ​ര്യ​ത്തിൽ തർ​ക്ക​ങ്ങ​ളി​ല്ല.

പു​ത്തൻ സാ​മ്പ​ത്തിക ന​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന്റെ ആ​ദ്യ​കാ​ല​ങ്ങ​ളിൽ​ത്ത​ന്നെ അ​വ​യ്ക്കെ​തി​രാ​യു​ള്ള ശ​ബ്ദ​ങ്ങൾ ഉ​യർ​ന്നി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം, പ​രി​ഷ്കാ​ര​ങ്ങ​ളെ​ത്തു​ടർ​ന്ന് അ​നു​ഭ​വേ​ദ്യ​മായ വ​മ്പൻ സാ​മ്പ​ത്തിക വ​ളർ​ച്ച​യു​ടെ​യും വർ​ണ്ണാ​ഭ​മായ ജീ​വിത സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ന​ടു​വിൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​പോ​യി. ഒ​രു ആ​ശ​യ​ത്തി​ന്റെ സ​മ​യം വ​ന്നാൽ അ​തി​നെ ആർ​ക്കും ത​ട​യാ​നാ​വി​ല്ല എ​ന്നും മ​റ്റും ആ​ഗോ​ള​വ​ത്ക​രണ വാ​ദി​കൾ ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാൽ 2008 ൽ ലോക സ​മ്പ​ദ് ഘ​ട​ന​യെ പ്ര​ത്യേ​കി​ച്ച് സ​മ്പ​ന്ന രാ​ഷ്ട്ര​ങ്ങ​ളെ ഗ്ര​ഹി​ച്ച ക​ടു​ത്ത സാ​മ്പ​ത്തിക മാ​ന്ദ്യ​വും തു​ടർ​പ്ര​ശ്ന​ങ്ങ​ളും കാ​ര്യ​ങ്ങ​ളെ​യാ​കെ മാ​റ്റി​മ​റി​ച്ചു. ന​വ​ന​യ​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യിൽ ധ​നി​ക​രാ​ജ്യ​ങ്ങൾ പ​ടു​ത്തു​യർ​ത്തിയ സാ​മ്പ​ത്തിക സൗ​ധ​ങ്ങ​ളിൽ പ​ല​തും മാ​ന്ദ്യ​ത്തി​ന്റെ കെ​ടു​തി​യിൽ ത​കർ​ന്ന​ടി​ഞ്ഞു. സാ​മ്പ​ത്തിക വ​ളർ​ച്ച താ​ഴ്ന്നു, അ​നേ​കാ​യി​ര​ങ്ങൾ​ക്ക് തൊ​ഴി​ലും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ടു, ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ങ്ങൾ ത​മ്മി​ലു​ള്ള വി​ട​വും വ​ലു​താ​യി. വാ​ഴ്ത്തി​പ്പാ​ടി ന​ട​പ്പി​ലാ​ക്കിയ ത​ത്വ​സം​ഹി​ത​കൾ ത​ങ്ങൾ​ക്ക് ത​ന്നെ വി​ന​യാ​കു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യ​പ്പോൾ സ​മ്പ​ന്ന രാ​ഷ്ട്ര​ങ്ങൾ ശ​ക്ത​മായ പ്ര​തി​പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് മു​തിർ​ന്നി​റ​ങ്ങി​യ​താ​ണ് ആ​ഗോ​ള​വ​ത്ക​ര​ണം നേ​രി​ടു​ന്ന വർ​ത്ത​മാ​ന​കാല പ്ര​തി​സ​ന്ധി.

ക​ഴി​ഞ്ഞ​വർ​ഷം ജൂ​ണിൽ 28 അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സ​മു​ച്ച​യ​മായ യൂ​റോ​പ്യൻ യൂ​ണി​യ​നിൽ​നി​ന്ന് പു​റ​ത്തു​പോ​കാൻ ബ്രി​ട്ടീ​ഷ് ജ​നത എ​ടു​ത്ത തീ​രു​മാ​നം ആ​ഗോ​ള​വ​ത്ക​രണ സു​വി​ശേ​ഷ​ത്തി​നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​യി​രു​ന്നു. യൂ​റോ​പ്യൻ സം​ഘ​ട​ന​യു​ടെ കെ​ട്ട് പാ​ടു​ക​ളിൽ കു​രു​ങ്ങി. ത​ങ്ങൾ​ക്ക് ഒ​രു​പാ​ട് ന​ഷ്ടം സ​ഹി​ക്കേ​ണ്ടി​വ​രു​ന്നു​വെ​ന്ന തി​രി​ച്ച​റി​വാ​ണ് ആം​ഗ​ലേ​യ​രെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നിർ​ബ​ന്ധി​ത​രാ​ക്കി​യ​ത്. അ​ന്യ യൂ​റോ​പ്യൻ രാ​ജ്യ​ക്കാർ​ക്ക് വി​സാ നി​യ​ന്ത്ര​ണ​മൊ​ന്നും കൂ​ടാ​തെ ഇം​ഗ്ള​ണ്ടിൽ വ​ന്ന് പാർ​ക്കാ​നും പ​ണി​യെ​ടു​ക്കാ​നും ആ​നു​കൂ​ല്യ​ങ്ങൾ നേ​ടാ​നും ക​ഴി​യു​മെ​ന്ന അ​വ​സ്ഥ വ​ന്ന​തു​കാ​ര​ണം സ്വ​ദേ​ശി​കൾ​ക്ക് തൊ​ഴി​ലും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ക​മ്മി ആ​യ​താ​യി​രു​ന്നു പ്ര​ധാന ന​ഷ്ടം. '​ഇം​ഗ്ള​ണ്ട് ആ​ദ്യ​'​മെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യർ​ത്തി​യാ​ണ് യൂ​റോ​പ്യൻ യൂ​ണി​യ​നിൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന വാ​ദ​ക്കാർ ഹി​ത​പ​രി​ശോ​ധ​ന​യിൽ വി​ജ​യി​ച്ച​ത്.

ലോ​ക​ത്തെ അ​ഞ്ചാം സാ​മ്പ​ത്തിക ശ​ക്തി​യായ ഇം​ഗ്ള​ണ്ട്, '​'​ഒ​ന്നാം ഊ​ഴം സ്വ​ന്ത​രാ​ജ്യ​'​'​ത്തി​നെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ആ​ഗോ​ള​വ​ത്ക​രണ നി​ബ​ന്ധ​ന​ക​ളിൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ​തി​ന് പി​ന്നാ​ലെ ഇ​തേ മു​ദ്ര​വാ​ക്യം കൂ​ടു​തൽ ഉ​ച്ച​ത്തിൽ മു​ഴ​ക്കി​യെ​ത്തി​യ​ത് ലോക ഒ​ന്നാം​ന​മ്പർ ശ​ക്തി​യായ അ​മേ​രി​ക്ക​യു​ടെ അ​ധി​പ​നാ​യി അ​ധി​കാ​ര​മേ​റ്റ ഡൊ​ണാൾ​ഡ് ട്രം​പാ​യി​രു​ന്നു.

ത​നി​ക്ക് മു​മ്പേ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​വർ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ പേ​രിൽ, സ്വ​ന്തം ജ​ന​ത​യു​ടെ താ​ത്പ​ര്യ​ങ്ങൾ ച​വി​ട്ടി​മെ​തി​ച്ചു​വെ​ന്ന ആ​രോ​പ​ണം ഉ​യർ​ത്തി​യാ​ണ് അ​ദ്ദേ​ഹം തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. വി​ദേശ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​ര​ച്ചു​ക​യ​റ്റം, അ​ന്യ​രാ​ജ്യ​ക്കാ​രു​ടെ കു​ടി​യേ​റ്റം, സ്വ​ദേ​ശ​ത്ത് ചെ​യ്യി​ക്കാ​മാ​യി​രു​ന്ന ജോ​ലി​കൾ പു​റം​ലോ​ക​ത്ത് ചെ​യ്തെ​ടു​ക്കുക എ​ന്നി​ങ്ങ​നെ​യു​ള്ള പ​രി​പാ​ടി​കൾ​മൂ​ലം പ​ണി​പോയ അ​മേ​രി​ക്ക​ക്കാ​രു​ടെ വോ​ട്ട് വാ​ങ്ങി അ​ധി​കാ​ര​ത്തി​ലേ​റിയ ട്രം​പ് വർ​ദ്ധിത വീ​ര്യ​ത്തോ​ടെ അ​ന്യ​രാ​ജ്യ​ങ്ങ​ളിൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​ശ​ക്തി​യു​ടെ​യും ക​ട​ന്നു​വ​ര​വി​നെ​തി​രെ​യു​ള്ള തി​ട്ടൂ​ര​ങ്ങൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന തി​ര​ക്കി​ലാ​ണി​പ്പോൾ. മെ​ക്സി​ക്കൻ അ​തിർ​ത്തി​യിൽ ക​ന​ത്ത ഭി​ത്തി പ​ണി​യാൻ തീ​രു​മാ​ന​മെ​ടു​ത്ത അ​ദ്ദേ​ഹം യ​ഥാർ​ത്ഥ​ത്തിൽ പ​ടു​ത്തു​യർ​ത്താൻ ശ്ര​മി​ക്കു​ന്ന​ത് അ​ന്യ​ദേശ ഉ​ത്പ​ന്ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ക​ട​ന്നു​വ​രാ​ത്ത ഒ​രു അ​മേ​രി​ക്കൻ കോ​ട്ട​യാ​ണ്.

അ​മേ​രി​ക്ക​യെ​ത്തു​ടർ​ന്ന് ജർ​മ്മ​നി, നെ​തർ​ലാ​ണ്ട്, ഫ്രാൻ​സ് തു​ട​ങ്ങി​യു​ള്ള വി​ക​സിത രാ​ജ്യ​ങ്ങ​ളും ആ​ഗോ​ള​വ​ത്ക​രണ നി​ല​പാ​ടു​ക​ളു​മാ​യി വ​ന്നെ​ത്തു​ന്നു​ണ്ട്. പു​റം ലോ​ക​മേ വി​ട, അ​കം​ലോ​ക​മേ ശ​ര​ണം എ​ന്ന മ​ട്ടി​ലു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങൾ മു​ഴ​ങ്ങി​ക്കേൾ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​ണി​വ. അ​വ​യ്ക്ക് അ​നു​സ​ര​ണ​മായ പ്ര​യോ​ഗം ഉ​ട​ന​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോർ​ട്ടു​കൾ പ​റ​യു​ന്ന​ത്. എ​ടു​ത്തു​യർ​ത്തി​യ​വർ​ത​ന്നെ ആ​ഗോ​ള​വ​ത്ക​രണ വി​രു​ദ്ധ​മാ​യി പ​രി​ണ​മി​ച്ച​തി​ന്റെ വേ​രു​കൾ തേ​ടു​മ്പോൾ എ​ത്ത​പ്പെ​ടു​ന്ന​ത് നവ സാ​മ്പ​ത്തിക ന​യ​ങ്ങ​ളു​ടെ ആ​ന്ത​രിക വൈ​രു​ദ്ധ്യ​ങ്ങ​ളി​ലേ​ക്കും സം​ഘർ​ഷ​ങ്ങ​ളി​ലേ​ക്കു​മാ​ണ്. ആ​ഗോ​ള​വ​ത്ക​രണ ക​ല്പ​ന​ക​ളു​ടെ ന​ട​ത്തി​പ്പ് ഉ​ത്പാ​ദ​ന​വും വ​രു​മാ​ന​വും വൻ​തോ​തിൽ ഉ​യർ​ത്തി​യെ​ങ്കി​ലും അ​തി​ന്റെ ഗു​ണ​ഫ​ല​ത്തി​ന്റെ സിം​ഹ​ഭാ​ഗ​വും ചെ​ന്നെ​ത്തി​യ​ത് താ​ര​ത​മ്യേന ചെ​റി​യൊ​രു ജ​ന​വി​ഭാ​ഗ​ങ്ങൾ​ക്കാ​യി​രു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ