Monday, 27 March 2017 10.22 AM IST
പത്തു രൂപയുടെ പ്ളാസ്‌റ്റിക് നോട്ട് ഉടനെത്തും
March 19, 2017, 6:28 am
ന്യൂഡൽഹി: പത്ത് രൂപയുടെ പ്ളാസ്‌റ്രിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ റിസർവ് ബാങ്കിനോട് നിർദേശിച്ചതായി കേന്ദ്ര ധനസഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പാർലമെന്റിൽ പറഞ്ഞു. പേപ്പർ നോട്ടുകളേക്കാൾ ആയുസ് ഏറിയതും കൂടുതൽ സുരക്ഷിതവുമാണെന്നതാണ് പ്ളാസ്‌റ്രിക് നോട്ടുകളുടെ പ്രത്യേകത.
കൊച്ചി, ഷിംല, ജയ്‌പൂർ, മൈസൂർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ പത്തു രൂപയുടെ പ്ളാസ്‌റ്രിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ 2014 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് തീരുമാനം വൈകി. ഇപ്പോൾ നോട്ട് അസാധുവാക്കലിന്റെ ചുവടു പിടിച്ചാണ് വീണ്ടും ഈ ആശയം പൊടിതട്ടിയെടുക്കുന്നത്. ഇതേ നഗരങ്ങളിൽ തന്നെയാണോ പുതിയ നോട്ട് പുറത്തിറക്കുകയെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
പത്ത് രൂപയുടെ നൂറ് കോടി പ്ളാസ്‌റ്രിക് നോട്ടുകൾ റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. നിലവിൽ പ്രചാരത്തിലുള്ള പ്ളാസ്‌റ്റിക് നോട്ടുകളിൽ 20 ശതമാനവും ഒരു വർഷത്തിനുള്ളിൽ ഉപയോഗ ശൂന്യമാകുന്നു എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. എന്നാൽ, പ്ളാസ്‌റ്രിക് നോട്ടുകൾ ദീർഘകാലം ഈടുനിൽക്കും. ഇവയുടെ പകർപ്പെടുക്കാനോ വ്യാജ നോട്ടുകൾ സൃഷ്‌ടിക്കാനോ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ