Monday, 24 April 2017 8.43 PM IST
സി.എസ്.ആർ: 50 സ്‌കൂളുകൾക്ക് സഹായവുമായി എസ്.ബി.ഐ
March 19, 2017, 5:29 am
 പാലക്കാട്ടെ 50 സർക്കാർ സ്‌കൂളുകൾക്ക്  ₹2.12 കോടിയുടെ സഹായ പദ്ധതി തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതാ (സി.എസ്.ആർ) പരിപാടികളുടെ ഭാഗമായി എസ്.ബി.ഐ പാലക്കാട്ടെ 50 സർക്കാർ സ്‌കൂളുകൾക്ക് 2.12 കോടി രൂപയുടെ സഹായം നൽകി. വാട്ടർ കണക്ഷനോടു കൂടിയ ശൗചാലയങ്ങൾ നിർമ്മിക്കാനായാണ് പണം വിനിയോഗിക്കുന്നത്. കേരളത്തിലെ ആറു ഗ്രാമങ്ങളിൽ വ്യാപിപ്പിക്കുന്ന എസ്.ബി.ഐയുടെ ഡിജിറ്റൽ വില്ലേജ് സംരംഭവുമായി യോജിക്കുന്നതാണ് മറ്റൊരു സംരംഭം.
ശുചിത്വ വിദ്യാലയം കാമ്പയിന്റെ ഭാഗമായാണ് സ്‌കൂളുകൾക്ക് സഹായം നൽകുന്നതെന്ന് എസ്.ബി.ഐ മാനേജിംഗ് ഡയറക്‌ടർ രജനീഷ് കുമാർ പറഞ്ഞു. സ്‌കൂളുകളിൽ വാട്ടർ കണക്ഷനോടു കൂടിയ ശൗചാലയങ്ങളുടെ ഒരുമിച്ചുള്ള ബ്ളോക്കാണ് നിർമ്മിച്ചു നൽകുക. ഒരു ബ്ളോക്കിൽ നാല് മൂത്രപ്പുരകളും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി ഓരോ വാട്ടർ ക്ളോസെറ്റുകളുമുണ്ടാകും. രണ്ട് വർഷത്തെ മെയിന്റനൻസിന് 20 ലക്ഷം രൂപ ഉൾപ്പെടെയാണ് പദ്ധതിച്ചെലവ്.
കാസർഗോഡുള്ള ബളാൽ, തൃശൂരിലെ കൈപ്പമംഗലം, കുന്നുകര, എറണാകുളം മരട്, കോട്ടയത്തെ ചിറക്കടവ്, പത്തനംതിട്ടയിലെ കല്ലൂപ്പാറ എന്നിവയാണ് എസ്.ബി.ഐ ഡിജിറ്റൽ വില്ലേജ് സംരംഭത്തിനായി ബാങ്കിന്റെ കേരള സർക്കിൾ ഏറ്റെടുത്തിരിക്കുന്നത്. സുരക്ഷിതമായ ക്യാഷ്‌ലെസ് പരിതസ്ഥിതികളായി ഗ്രാമങ്ങളെ മാറ്രാൻ വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. ജനങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്ര് ബാങ്കിംഗ് സൗകര്യം നൽകുന്ന പ്രമുഖ ക്ളബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഇന്റർനെറ്ര് സൗകര്യത്തോടെ കമ്പ്യൂട്ടറുകൾ വിതരണം ചെയ്യും. ഇതിനു മുന്നോടിയായി ഈ ഗ്രാമങ്ങളിൽ സർവേ നടത്തിയെന്ന് എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ