Monday, 24 April 2017 8.42 PM IST
ഉന്നത നിലവാരത്തോടെ എൻജിനിയറിംഗ് പഠിക്കാം, നാരായണഗുരു കോളേജിൽ
March 19, 2017, 5:11 am
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ 2002ലാണ് മഞ്ഞാലുമൂട്ടിൽ നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗിന് തുടക്കമാകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയും ഉന്നത നിലവാരത്തോടെയും എൻജിനിയറിംഗ് കോഴ്‌സുകൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന നാരായണഗുരു കോളേജിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ തുടങ്ങിയ യു.ജി ബ്രാഞ്ചുകളും അപ്ളൈഡ് ഇലക്‌ട്രോണിക്‌സ്, പവർ ഇലക്‌ട്രോണിക്‌സ് ആൻഡ് ഡ്രൈവ്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, വി.എൽ.എസ്.ഐ ഡിസൈൻ, മാനുഫാക്‌ചറിംഗ് എൻജിനിയറിംഗ്, സ്‌ട്രക്‌ചറൽ എൻജിനിയറിംഗ് എന്നീ പി.ജി പ്രോഗ്രാമുകളുമുണ്ട്.
എം.ബി.എ., എം.സി.എ കോഴ്‌സുകളും മികച്ച നിലവാരത്തിൽ നാരായണഗുരു കോളേജിൽ പഠിക്കാം. വിപുലമായ ലൈബ്രറി, ഉന്നത നിലവാരമുള്ള ലാബുകൾ, വിശാലമായ ഓഡിറ്രോറിയം, മികച്ച ക്ളാസ് മുറികൾ, വിദഗ്ദ്ധരായ അദ്ധ്യാപകർ, പുത്തൻ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ അദ്ധ്യയനം, ഉയർന്ന അച്ചടക്കം, മികച്ച ഹോസ്‌റ്റലുകൾ, രുചികരമായ കേരള ഭക്ഷണം, 24 മണിക്കൂറും ഇന്റർനെറ്ര്, ക്യാമ്പസ് പ്ളേസ്‌മെന്റ് തുടങ്ങിയ സവിശേഷതകൾ കോളേജിനുണ്ട്.
ഓവർഹെഡ് പ്രൊജക്‌ടർ ഉപയോഗിച്ചാണ് അദ്ധ്യാപനം. പാഠങ്ങൾ ദിവസവും വിദ്യാർത്ഥികൾക്ക് ഇ - മെയിലിൽ നൽകും. സോളാർ വാട്ടർ ഹീറ്റർ, ഇലക്‌ട്രിക് കാർ, സോളാറിൽ പ്രവർത്തിക്കുന്ന കാർ, അന്ധർക്കായി സെൻസറും ജി.പി.എസുമുള്ള വോക്കിംഗ് സ്‌റ്രിക്ക്, സോളാർ സ്‌കൂട്ടർ, ഹൈബ്രിഡ് കാർ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള പ്രൊജക്‌ടുകൾ ചെയ്യാൻ നാരായണഗുരു കോളേജിലെ അന്തരീക്ഷം വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നു. കോളേജിൽ നിന്ന് പ്രതിവർഷം 300ഓളം പേർ ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ഡെൽ, ഐ.ബി.എം എന്നീ കമ്പനികളിൽ ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി നേടുന്നുണ്ട്. എം.ബി.എ പൂർത്തിയാക്കിയ ഒട്ടുമിക്ക വിദ്യാർത്ഥികൾക്കും പ്ലേസ്‌മെന്റ് ലഭിച്ചു. ഇന്റലിന്റെ ലാബും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
റാഗിംഗ് ഇല്ലെന്നതും കോളേജിന്റെ മികവാണ്. തിരുവനന്തപുരത്തു നിന്ന് കോളേജിലേക്ക് ദിവസേന പോയിവരാൻ 40ലേറെ കോളേജ് ബസുകളുണ്ട്. 2014ൽ കളിയിക്കാവിളയ്‌ക്കടുത്ത് പടന്താലുമൂട്ടിൽ നാരായണഗുരു സിദ്ധാർത്ഥാ കോളേജ് ഒഫ് എൻജിനിയറിംഗ് എന്ന സഹോദര സ്ഥാപനവും പ്രവർത്തനം ആരംഭിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് കോഴ്‌സുകളാണ് ഇവിടെയുള്ളത്.
വിവിധ കോളേജുകളിലായി 45 വർഷത്തെ പ്രവൃത്തി പരിചയമുള്ള, കേരള യൂണിവേഴ്‌സിറ്റിയുടെ മുൻ രജിസ്ട്രാറും അണ്ണാ യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് പ്രൊഫസറുമായ ഡോ. ജി. സിദ്ധാർത്ഥനാണ് കോളേജുകളുടെ സ്ഥാപകൻ. അഡ്‌മിഷനും വിവരങ്ങൾക്കും : 094437 91399, 0962611 0375, www.ngce.ac.in
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ