Tuesday, 27 June 2017 3.56 PM IST
ആ​​​മ​​​സോ​​​ണി​​​ലെ മി​​​ന്നും ത​​​വ​​​ള​​​കൾ
March 19, 2017, 1:24 am
അർ​ജ​ന്റീ​ന​യി​ലെ ആ​മ​സോൺ മ​ഴ​ക്കാ​ടു​ക​ളിൽ നി​ന്ന് ബർ​ണാർ​ഡി​നോ റി​വാ​ഡ​വിയ നാ​ച്ചു​റൽ സ​യൻ​സ് മ്യൂ​സി​യ​ത്തി​ലെ ഗ​വേ​ഷ​കർ ഫ്ളൂ​റ​സെ​ന്റ് ത​വ​ള​ക​ളെ ക​ണ്ടെ​ത്തി.​ ഇ​വി​ട​ങ്ങ​ളിൽ സാ​ധാ​രണ കാ​ണാ​റു​ള്ള ഒ​രി​നം പു​ള്ളി​യു​ള്ള ത​വ​ള​ക​ളി​ലെ (പോൾ​ക്കാ​ഡോ​ട്ട് ട്രീ ഫ്രോ​ഗ്) പ്ര​ത്യേക വർ​ണ​ഘ​ട​ക​ത്തെ​ക്കു​റി​ച്ച് ന​ട​ത്തിയ പ​ഠ​ന​ത്തി​നി​ടെ യാ​ദൃ​ശ്ചി​ക​മാ​യി ഗ​വേ​ഷ​കർ ഈ ത​വ​ള​ക​ളു​ടെ ഇ​രു​ട്ടിൽ തി​ള​ങ്ങു​ന്ന സ​വി​ശേ​ഷത ക​ണ്ടെ​ത്തി​യ​ത്.

പ്ര​കാ​ശ​ത്തെ​യോ മ​റ്റ് വൈ​ദ്യു​ത​കാ​ന്തിക ത​രം​ഗ​ങ്ങ​ളെ​യോ ആ​ഗി​ര​ണം ചെ​യ്ത ശേ​ഷം, കൂ​ടു​തൽ ത​രം​ഗ​ദൈർ​ഘ്യ​മു​ള്ള പ്ര​കാ​ശം പു​റ​ത്തു​വി​ടു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഫ്‌​ളൂ​റ​സെൻ​സ്. ക​ര​യി​ലെ ജീ​വി​ക​ളിൽ ഈ സ​വി​ശേ​ഷത അ​പൂർ​വ​മാ​യി മാ​ത്ര​മേ കാ​ണ​പ്പെ​ടു​ന്നു​ള്ളൂ. സാ​ധാ​രണ പ്ര​കാ​ശ​ത്തിൽ മ​ങ്ങിയ ത​വി​ട്ടു നി​റ​വും ചു​വ​ന്ന പു​ള്ളി​ക​ളു​മു​ള്ള ത്വ​ക്കോ​ടു കൂ​ടിയ ഈ ത​വ​ള​കൾ അൾ​ട്രാ​വ​യ​ല​റ്റ് ലൈ​റ്റിൽ തി​ള​ക്ക​മു​ള്ള പ​ച്ച​നി​റ​ത്തിൽ കാ​ണ​പ്പെ​ടും. ഈ ത​വ​ള​കൾ പു​റ​ത്തു​വി​ടു​ന്ന ചില പ്ര​ത്യേക സ്ര​വ​ങ്ങ​ളാ​ണ് ഫ്‌​ളൂ​റ​സെ​ന്റ് പ്ര​തി​ഭാ​സ​ത്തി​നു കാ​ര​ണ​മെ​ന്ന് ഗ​വേ​ഷ​കർ ക​ണ്ടെ​ത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ