Monday, 24 April 2017 8.44 PM IST
ചിത്രയ്ക്കും എസ്.പി.ബിക്കും ഇളയരാജയുടെ വക്കീൽ നോട്ടീസ്
March 19, 2017, 4:28 pm
ചെ​ന്നൈ: പിന്നണി ഗാ​യ​ക​രാ​യ കെ.​എ​സ് ചി​ത്ര​യ്ക്കും എ​സ്.​പി.ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നും എ​തി​രെ പ്രശസ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്കൊരുങ്ങുന്നു. താ​ൻ‌ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​ന​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ അമേരിക്കയിലെ വിവിധ വേ​ദി​ക​ളി​ൽ ആ​ല​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​ർ​ക്കു​മെ​തി​രെ ഇളയരാജ വ​ക്കീ​ൽ‌ നോ​ട്ടീ​സ് അ​യ​ച്ചു. ഇനിമുതൽ തന്റെ ഗാനങ്ങൾ അനുമതി ഇല്ലാതെ വേദികളിൽ പാടരുതെന്ന് ഇളയരാജ മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ കനത്ത പിഴ നൽകേണ്ടി വരുമെന്നും ഇളയരാജ് വ്യക്തമാക്കി. എസ്‌.പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം തന്റെ ഫേ​സ്ബു​ക്കി​ലൂ​ടെ ഇളയരാജ നോട്ടീസ് അയച്ച കാര്യം വെളിപ്പെടുത്തിയത്.

മകൻ ചരൺ രൂപകൽപന ചെയ്ത എസ്‌പി.ബി 50 യുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികൾ നടത്തി വരികയാണ് അദ്ദേഹം. അതിനിടയിലാണ് വക്കീൽ നോട്ടീസ് ലഭിച്ചത്. എനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകൾക്കുമെതിരെയാണ് നോട്ടീസ്. നോട്ടീസ് ലഭിച്ചതിനാൽ ഇനിമുതൽ ഇളയരാജയുടെ ഗാനങ്ങൾ ആലപിക്കില്ലെന്ന് എസ്.പി.ബി പറഞ്ഞു. അതേസമയം, മറ്റു സംഗീത സംവിധായകരുടെ പാട്ടുകൾ താൻ പാടിയിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും എസ്.പി.ബി വ്യക്തമാക്കി.

അതേസമയം, ഇളയരാജയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇളയരാജയുടെ ഇത്തരം വാദം തന്നെ അസംബന്ധമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു ഗാനം ഉണ്ടാവണമെങ്കിൽ നിരവധിയാളുകളുടെ പ്രയത്‌നം ആവശ്യമാണ്. അതിൽ സംഗീത സംവിധായകനുമാത്രമായി റോളില്ല. അപ്പോൾ പകർപ്പവകാശം തനിച്ച് അവകാശപ്പെടുന്നതെങ്ങനെ എന്നാണ് പ്രധാന ചോദ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ