Monday, 24 April 2017 8.42 PM IST
ഉത്തർപ്രദേശിൽ രാമരാജ്യം യാഥാർത്ഥ്യമാക്കുകയാണ് യോഗിയുടെ നിയോഗം: കെ. സുരേന്ദ്രൻ
March 19, 2017, 8:03 pm
തിരുവനന്തപുരം: ഉത്തർപ്രദേശ് ഹിന്ദുസ്ഥാന്റെ ഹൃദയമാണെന്നും അവിടെ ഇനി രാമരാജ്യം യാഥാർത്ഥ്യമാക്കുക എന്നതാണ് യോഗി ആദിത്യനാഥിന്റെ നിയോഗമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കുന്നതിനെതിരെ തൽപ്പരകക്ഷികൾ നടത്തുന്ന കുപ്രചാരണം വിലപ്പോവുമെന്ന് കരുതേണ്ട. നാലിൽ മൂന്നു ഭൂരിപക്ഷം കിട്ടിയ പാർട്ടിക്ക് അതിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മറ്റാരുടേയും ഉപദേശം ആവശ്യമില്ലെന്നും പിന്നെ കാവിയുടുത്തതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്കിൽ സഹിക്കുകയല്ലാതെ മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ഏറ്റവും ജനപ്രിയനേതാവാണ് യോഗി ആദിത്യനാഥ്. ഹിന്ദു സന്യാസിയാണെങ്കിലും അദ്ദേഹം എല്ലാവരുടേയും മുഖ്യമന്ത്രിയായിരിക്കും. മതേതരത്വം ഹിന്ദുവിനെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അത് രക്തത്തിൽ അലിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ