Monday, 27 March 2017 10.24 AM IST
കുണ്ടറ പൊലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ യുവാവിന്റെ മരണം കൊലപാതകം: ഭാര്യ അറസ്റ്റിൽ
March 19, 2017, 8:39 pm
കൊല്ലം∙ കുണ്ടറയിൽ രണ്ടുമാസം മുമ്പ് മുപ്പത്തിയാറുകാരൻ തൂങ്ങിമരിച്ച സംഭവം കൊലപാതകമാണെന്നു കണ്ടെത്തി. പൊലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കുണ്ടറയിലെ ഷാജിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് മരിച്ച ഷാജിയുടെ ഭാര്യ ആശയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലാവുന്നത്.

കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ കേസും പുനഃരന്വേഷണത്തിനെത്തിയത്. നിലവിൽ സസ്‌പെ‌ൻഷനിലുള്ള സി.ഐയും എസ്.ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്.

ഈ കേസിലും പൊലീസ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് അവഗണിച്ചിരുന്നു. കഴുത്ത് ഞെരിച്ചതിനെ തുടർന്നാണ് ഷാജി മരിച്ചതെന്നായിരുന്നു പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ പൊലീസ് ഇത് കാര്യമായി എടുത്തിരുന്നില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ