Monday, 24 April 2017 8.43 PM IST
ആർ.എസ്.എസുകാർ പിണറായിയെപ്പോലെ കൊലക്കേസ് പ്രതികളല്ല: കെ. സുരേന്ദ്രൻ
March 19, 2017, 10:03 pm
തിരുവനന്തപുരം: ആർ.എസ്.എസുകാർ നിയമസഭാമന്ദിരത്തിന്റെ ഓടു പൊളിച്ച് മുഖ്യമന്ത്രിമാരായതല്ലെന്നും പിണറായിയെ പോലെ കൊലക്കേസ് പ്രതികളല്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. മര്യാദക്കു ഭരണം നടത്താനാണ് പിണറായിക്ക് ജനങ്ങൾ വോട്ടുനൽകിയതെന്നും അതുചെയ്യാതെ നാലു ന്യൂനപക്ഷ വോട്ടിനു വേണ്ടി അവിടെയും ഇവിടെയും നടന്ന് ബി.ജെ.പി യെ ആക്ഷേപിക്കാൻ നടക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യു.പി മുഖ്യമന്ത്രിയായി തിര‌ഞ്ഞെടുത്ത യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു. വർഗീയ കലാപങ്ങളുടെയും അസഹിഷ്‌ണുതയുടെയും വെറുപ്പിന്റെയും പ്രതീകമാണ് യോഗി ആദിത്യനാഥെന്നും അദ്ദേഹം മുന്നോട്ട് വയ്‌ക്കുന്ന രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവശേഷിക്കുന്ന മത സൗഹാർദത്തെ തകർക്കാൻ സാധിക്കുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അക്ഷേപം. ഇതിന് പിന്നാലെയാണ് പിണറായിക്കെതിരെ കെ. സുരേന്ദ്രൻ രംഗത്തെത്തിയത്.

ഇനിയിപ്പോൾ രാഷ്ട്രപതിയെ വേണമെങ്കിൽ ഒരു ആർ.എസ്.എസുകാരാനാക്കാനുള്ള ഭൂരിപക്ഷം ജനങ്ങൾ തന്നു കഴിഞ്ഞെന്നും വല്ലാതെ ഈർഷ്യ തോന്നുന്നുണ്ടെങ്കിൽ ചൊറിച്ചിലിനുള്ള മരുന്നു വാങ്ങി പുരട്ടുകയേ രക്ഷയുള്ളൂവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ. അവർ തിരസ്‌കരിക്കുന്ന കാലത്ത് അന്തസ്സായി പ്രതിപക്ഷത്തിരിക്കുമെന്നും അങ്ങേയറ്റം ക്ഷമയോടെ അൻപതുകൊല്ലം പ്രതിപക്ഷത്തിരുന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ