കേരള പി.എസ്.സി അറിയാൻ
March 20, 2017, 9:00 am
ആർ. നന്ദകുമാർ
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാസ്ഥാപ നങ്ങളിലൊന്നാണ് കേരള പബ്‌ളിക് സർവീസ് കമ്മിഷൻ. കേരളസർ ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപന ങ്ങളുടെയും സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഓഫീസുകളിൽ മ ലയാളികളായ പൊതുജനത്തിനു വേണ്ടി സർക്കാർസേവനം നടത്താനു ള്ള ജീവനക്കാരെ തസ്തികകളുടെ തരംതിരിവനുസരിച്ച് കഠിന പരീക്ഷക ളിലൂടെയും അഭിമുഖത്തിലൂടെയും തിരഞ്ഞെടുത്ത് നൽകാൻ അധി കാരപ്പെട്ട വലിയ സ്ഥാപനം. മലയാള ഭാഷാ സംബന്ധിയായ 10 ചോദ്യങ്ങൾ അടുത്ത ചിങ്ങം ഒന്നാം തീയതിക്കു ശേഷം നടത്തു ന്ന പരീക്ഷകളിൽ ഉൾപ്പെടുത്തുമെന്ന കേരള പി.എസ്.സി യുടെ പ്രഖ്യാപനം ആളുതന്നെ പോകേണ്ടതിനു പകരം വടി മാത്രം കൊടുത്തയക്കുന്ന കാർന്നോരു ടെ രീതി പോലെയായി. ഇതൊരു പുതിയ കാര്യമല്ല. 2000 ഫെബ്രുവരി 7ാം തീയതി അന്നത്തെ ചീഫ് സെക്രട്ടറി എം.മോഹൻ കുമാർ ഒപ്പുവച്ച് ഇറക്കിയ സർക്കാർ ഉത്തരവ് ഔദ്യോഗികഭാഷ മലയാളമാക്കലുമായി ബന്ധപ്പെട്ട് കേരള പി.എസ്.സി നടത്തുന്ന എല്ലാ എഴുത്തു പരീക്ഷകളിലും ഒരു പേപ്പർ നിർബന്ധമായും മലയാളത്തിലാക്കുന്നതിനു വേണ്ടിയായിരുന്നു. 17 വർഷമായി ഈ ഉത്തരവ് പൂഴ്ത്തിവച്ച് ജനാധിപത്യപരമല്ലാത്ത രീതിയിൽ പരീക്ഷ നടത്തിക്കൊണ്ടിരിക്കു ന്ന പി.എസ്.സി ഇപ്പോൾ ഒരു പുതിയകാര്യം അവതരിപ്പിക്കുന്നതുപോലെ മലയാളത്തിനും മലയാളികൾക്കും സൗജന്യം ചെയ്യുന്ന മട്ടിൽ 10 ചോദ്യങ്ങളുടെ കാര്യം അവതരിപ്പിക്കുന്നത്.

പരീക്ഷകളിലെ ഒരു വിഷയമായി മലയാളത്തെ ഉൾക്കൊള്ളിക്കുന്നതിന് ഈ തീരുമാനത്തിലൂടെ കഴിയും. പി.എസ്.സി പരീക്ഷകളുടെ ജനാധിപ ത്യപരമായ രീതിയും സുതാര്യതയും തുല്യതയും പുനസ്ഥാപിക്കുന്ന തിന് അവ കേരളത്തിന്റെ ഔദ്യോഗികഭാഷ അഥവാ ഭരണഭാഷയിലാണ് നടത്തേണ്ടത്. കേന്ദ്ര സർക്കാറിന്റെ ഉന്നതോദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകൾ മലയാളത്തിൽ എഴുതാമെന്നിരിക്കെ ഈ ഉദ്യോഗസ്ഥരുടെ കീഴിൽ വരുന്ന കേരളത്തിലെ സെക്രട്ടേറിയറ്റിലെയും സർവകലാശാലക ളിലെയും അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്ന പരീക്ഷകൾ ഇംഗ്ലീഷിൽ മാത്രമാണ് നടത്തപ്പെടുന്നത്.

'ഹൂ റോട്ട് ദി നാഷണൽ ആന്തം ഒഫ് ഇന്ത്യ'എന്ന ചോദ്യത്തിന്, ഉത്തരമെഴുതുന്ന ഉദ്യോഗാർത്ഥികളിൽ മലയാളമാദ്ധ്യമത്തിൽ പഠിച്ചു വന്ന ഏതെങ്കിലുമാൾക്ക് 'ആന്തം' എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥത്തെപ്പറ്റി സംശയമുണ്ടാവുകയും എന്നാൽ 'ഇന്ത്യയുടെ ദേശീയ ഗാനമെഴുതിയതാര്' എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അയാൾക്ക് അറിയുകയും ചെയ്യുന്ന ഘട്ടത്തിൽ പ്രസ്തുത ചോദ്യം ഇംഗ്ലീഷിൽ മാത്രം ചോദിക്കപ്പെടുന്നത് അയാളുടെ അവസരത്തെയും തുല്യതയ്ക്കുള്ള അർഹ തയെയും അവകാശത്തെയും തടസ്സപ്പെടുത്തും എന്നതാണ് വാസ്തവം. ഇത് ഭാഷാപരമായ മനുഷ്യാവകാശലംഘനമാണ്.

ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അതതു പി.എസ്.സികൾ പരീക്ഷ നടത്തുന്നത് ആ സംസ്ഥാനങ്ങളിലെ മാതൃഭാഷയിലും അവിടുത്തെ ഭാഷാ ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇംഗ്ലീഷിലുമാണ്. 21082016 ൽ ഗുജറാത്ത് സംസ്ഥാനത്തെ കോളേജുകളിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കാൻ അസിസ്റ്റന്റ് പ്രൊഫസർമാരെയും 12112016 ൽ ഗുജറാത്ത് വ്യവസായവികസന കോർപറേഷനിലേക്ക് (ജി.ഐ.ഡി.സി) എക്‌സിക്യൂട്ടീവ് എൻജിനിയർമാരെയും തിരഞ്ഞെടുക്കാൻ അവിടത്തെ പി.എസ്.സി പരീക്ഷ നടത്തിയത് ഗുജറാത്തി ഭാഷയിലും അതേ ചോദ്യ ങ്ങൾ ഇംഗ്ലീഷിൽ ആവർത്തിച്ചു കൊണ്ടുമായിരുന്നു.

തമിഴ്‌നാട്, കർണാടക, ആന്ധ്ര, പഞ്ചാബ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങി കൊച്ചു സംസ്ഥാനമായ മണിപ്പൂർ വരെ പി.എസ്.സി പരീക്ഷകൾ നടത്തുന്നത് മാതൃഭാഷയിലും ഭാഷാന്യൂനപക്ഷങ്ങൾക്കായി ഇംഗ്ലീഷിലുമാണ്. കേരള പി.എസ്.സി മാത്രം 97 ശതമാനം വരുന്ന മല യാളികൾക്കായി പരീക്ഷ നടത്തുന്നത് ഇംഗ്ലീഷിൽ മാത്രം. 3 ശതമാനം മാത്രം വരു ന്ന ഭാഷാന്യൂനപക്ഷത്തിന്റെ മറപിടിച്ചാണ് പി.എസ്.സി ഇങ്ങനെ ചെയ്യുന്നത്. ഇപ്പോൾ പരീക്ഷകളെല്ലാം ഒ.എം.ആർ സമ്പ്രദായത്തിലാണ്. അതുകൊ ണ്ടുതന്നെ മലയാളമേ അറിയാത്തവർ ഭാഷാ സംബന്ധിയായ പത്തു ചോദ്യങ്ങളും ഒഴിവാക്കി 90 മാർക്കിന്റെ ചോദ്യങ്ങൾക്കു മാത്രം ഉത്തരമെഴുതിയാലും ഒരുപക്ഷേ തിരഞ്ഞെടുക്കപ്പെട്ടേക്കാം. അപ്പോൾ സംഭവിക്കുന്നത് മലയാളമേ അറിയാത്തവർ സാധാരണ ജനങ്ങളുമായി ബന്ധമുണ്ടാകേണ്ട ഓഫീസുകളിൽ നിയമിക്കപ്പെടും എന്ന അപകട മാണ്. സ്വന്തം മാതൃഭാഷയോടു കൂറുള്ളവർക്കേ ഉദ്യോഗത്തിലിരു ന്നാലും സാമൂഹ്യബോധമുണ്ടാകൂ. സർക്കാരാണ് അവിടെ പരാജയ പ്പെട്ടുപോവുക.

വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടത്തിലും മലയാളം പഠിച്ചിട്ടില്ലാത്തവർ ധാരാളമായി ഇപ്പോൾ സർക്കാർ സർവീസിൽ കയറുന്നുണ്ട്. മലയാളം മാതൃഭാഷയായിട്ടുള്ളവർ അവരുടെ വിദ്യാഭ്യാസ കാലയളവിൽ ഒരു ഭാഷയെന്ന നിലയിൽ മലയാളം പഠിച്ചിട്ടില്ലെങ്കിൽ പി.എസ്. സി വഴി നിയമനം ലഭിച്ച് പ്രൊബേഷൻ പൂർത്തിയാകണമെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ മലയാളം തുല്യതാപരീക്ഷ പാസ്സായിരിക്കണമെന്ന മന്ത്രിസഭാതീരുമാനം 2013 ഒക്ടോബറിൽ വന്നിട്ടുണ്ട്. ഇതു നടപ്പിലാക്കി യിട്ടില്ല. അതിലേക്ക് തുല്യതാപരീ ക്ഷ നടത്താമെന്ന പി.എസ്.സിയുടെ സമ്മ തവും അംഗീകാരവും ഇതുവരെ നൽകിയിട്ടില്ല എന്നാണറിയുന്നത്. അതു നൽകിയാലേ സർവീസ് ചട്ടമുണ്ടാക്കി നടപ്പാക്കാനാകൂ. എന്തുകൊണ്ടാണ് മലയാളത്തെ പുറത്തുനിറുത്തിയിരിക്കുന്നത് എന്നു ചോദിച്ചാൽ കിട്ടുന്ന മറു ചോദ്യമാണ് രസകരം. കേരളത്തിലെ എല്ലാ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിൽ സി.ബി.എസ്.ഇ സിലബസിലല്ലേ പഠിക്കുന്നത് എന്നാണ് പി.എസ്.സിയിലെ ഉന്നതോദ്യേഗസ്ഥർ ചോദിക്കുന്നത്.

പി.എസ്.സിക്കറിയാവുന്ന കുട്ടികൾ നഗരങ്ങളിൽ വസിക്കുന്നവരാണ്. വയനാട്ടിലെ കാട്ടിക്കുളത്തെയോ പെരിക്കല്ലൂരിലെയോ കാസർകോട്ടെ തായേനിയിലെയോ കൊഴിച്ചാലിലെയോ മലപ്പുറം ജില്ലയിലെ കാവനൂരിലെയോ പുല്ലേങ്ങോട്ടിലെയോ പത്തനംതിട്ട ജില്ലയിലെ സീതത്തോടിലെയോ കടിമീൻചിറയിലെയോ എന്തിന് തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാറിലെയോ മടത്തറ കാണിയിലെയോ സ്‌കൂളുകളെപ്പറ്റിയോ അവിടുത്തെ പാവം വിദ്യാർത്ഥികളെപ്പറ്റിയോ ഇവർക്കറിയില്ല. പരീക്ഷയെഴുതാൻ കാത്തുകാത്തിരിക്കുന്നവരിൽ ഏറിയ പങ്ക് അവ രാണെന്നും പി.എസ്.സി മറക്കുന്നു. ഇനി മറ്റൊരു രസകരമായ ന്യായം കൂടിയുണ്ട് പി.എസ്.സി ക്ക്. 1.2 ശത മാനം മാത്രം വരുന്ന കന്നഡ ഭാഷാന്യൂനപക്ഷം പണ്ട് ഏതോ പരീക്ഷ അല ങ്കോലപ്പെടുത്തിയത്രെ. അതിനാൽ ആ ഭാഷയിലും പരീക്ഷ നടത്തേണ്ടി വരുമ്പോൾ ചോദ്യം ചോരാനിടയുണ്ട് എന്നതാണത്. അന്നത്തെ അലങ്കോലപ്പെടുത്തൽ പാവം കന്നഡക്കാരല്ല നടത്തിയത്. ചില മലയാളികളു ടെ നിക്ഷിപ്തരാഷട്രീയ ബുദ്ധിയായിരുന്നു അതിനു പിന്നിൽ. കർണാടക സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷയിൽ അവർ പരീക്ഷ നടത്താറില്ലല്ലോ. ഇവിടെ കന്നഡത്തിൽ ചോദിച്ചേ പറ്റൂ എന്നാണെങ്കിൽ ചോരാതെ നോക്കാനാണ് കേരളീയരൊടുക്കുന്ന കരം കൊണ്ടുണ്ടാക്കിയ സഞ്ചിത നിധിയിൽ നിന്ന് പി.എസ്.സിക്ക് ഭീമമായ ഫണ്ടനുവദിച്ചിട്ടുള്ളത്. ഹിന്ദി സംസ്ഥാനങ്ങളിലോ തമിഴ്‌നാട്ടിലോ ബംഗാളിലോ പഞ്ചാബിലോ ഉള്ളതിനേക്കാൾ ഔദ്യോഗികഭാഷതന്നെ ഏറ്റവും വലിയശതമാനം ജനഭാഷയായിരിക്കുന്നത് കേരളത്തിലാണ്.

അതുകൊണ്ടുതന്നെ എല്ലാ പി.എ സ്.സി പരീക്ഷകളും മലയാള മാദ്ധ്യമ ത്തിൽ നടത്താനുള്ള നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമായ തൊഴിൽ പരീക്ഷകളിലും ഇംഗ്ലീഷ് മാധ്യമമാക്കുകയല്ല, മലയാളമാദ്ധ്യമത്തിൽ പരീക്ഷ നടത്തി ഇംഗ്ലീഷിലുള്ള അറിവ് പരിശോധിക്കുന്നതിനായി അതിനുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടു ത്തുകയാണ് വേണ്ടത്. ഇന്ത്യയെ ഇംഗ്ലണ്ടിന്റെ കോളനിയാക്കി നിലനിറുത്താനുള്ള മാർഗനിർദ്ദേശമെന്ന നിലയിൽ തന്റെ (കു)പ്രസിദ്ധമായ മിനിട്ട്‌സിലൂടെ 19ാം നൂറ്റാണ്ടിൽ ഇതു പറഞ്ഞത് മെക്കാളെയാണ്. 'നാം ഭരിക്കുന്ന അനേകദശലക്ഷം വരുന്ന ഇന്ത്യൻ ജനതയ്ക്കും നമുക്കും ഇടയിൽ വ്യാഖ്യാതാക്കളാകാൻ കഴിയുന്ന ഒരു പ്രത്യേകവർഗ്ഗത്തെ സൃഷ്ടിക്കാനാകണം നാമിപ്പോൾ ശ്രമിക്കേണ്ടത്. രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനായിരിക്കെ രുചികളിലും അഭിപ്രായത്തിലും ബുദ്ധിയിലും സംസ്‌കാരത്തിലുമൊക്കെ ഇംഗ്ലീഷുകാരായിരിക്കുന്ന പ്രത്യേകവർഗം.' സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യൻ ഭരണഘടനക്കു രൂപം നൽകിയ നേതാക്കൾ തദ്ദേശീയ മാതൃഭാഷകളുടെ നിലനിൽപിനും വികസനത്തിനും ഊന്നൽ നൽകിയിരുന്നു. ഭരണഘടന യുടെ മൂന്നാം ഭാഗത്തിൽ ഭാഷാവകാശം മൗലികാവകാശമായിത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഭാഷാവകാശം വിദ്യാഭ്യാസവുമായി ബന്ധിപ്പിച്ചി ട്ടുമുണ്ട്. ഇതൊന്നും അറിയാതെ കേരള പി.എസ്.സി പ്രത്യേകവരേണ്യ വർഗത്തിനു വേണ്ടി ഇംഗ്ലീഷിൽ മാത്രം തൊഴിൽ പരീക്ഷകൾ നടത്തിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വിവരം ഇനിയും അറിയാത്ത ഒരു സ്ഥാപനമാണോ കേരള പി.എസ്.സി എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാനാകുമോ?

(ഐക്യമലയാള പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും സംസ്ഥാന സമിതിയംഗവുമാണ് ലേഖകൻ. ഫോൺ : 94470 55166)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ