ദലൈലാമയുടെ പേരിൽ ഒരു നിഴൽയുദ്ധം
March 21, 2017, 12:15 am
പി.എസ്.ശ്രീകുമാർ
ബുദ്ധമതാചാര്യനായ ദലൈലാമ ഏപ്രിൽ 4 മുതൽ പ്രഖ്യാപിച്ചിട്ടുള്ള
തവാങ്ങിലേക്കുള്ള സന്ദർശനം അനുവദിക്കരുതെന്ന് ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പുനൽകിയിരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽപ്രദേശിന്റെ ഭാഗവും ബുദ്ധമതകേന്ദ്രവുമായ തവാങ്ങിൽ ദലൈലാമയെ പ്രവേശി പ്പിക്കരുതെന്നാണ് ചൈനയുടെ ആവശ്യം. ചൈനയുടെ ആവശ്യം അവഗണിച്ചുകൊണ്ട്, ദലൈലാമയെ തവാങ്ങ് സന്ദർശിയ്ക്കാൻ അനുവദിച്ചാൽ, അത് ഇന്ത്യാ -ചൈനാ ബന്ധങ്ങളെ
കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യ യിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന റിച്ചാർഡ് വർമ, കഴിഞ്ഞ വർഷം തവാങ്ങ് സന്ദർശിച്ചപ്പോഴും ഇതു പോലെ ചൈന മുന്നറിയിപ്പു നൽകുകയും പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തു. 2016 ഒക്‌ടോബറിൽ തവാങ്ങിൽ നടന്ന തവാങ്ങ് വാർഷിക ഉത്സവത്തിൽ പെങ്ക ടുക്കാനായിരുന്നു അമേരിക്കൻ സ്ഥാനപതി തവാങ്ങ് സന്ദർശിച്ചത്. ഇന്ത്യയുടെ അവിഭാജ്യഘടകമായ ഒരു ഭൂപ്രദേശത്ത് സന്ദർശനം നടത്താൻ ആർക്കെങ്കിലും അനുവാദം നൽകുന്നത്, പരമാധികാരരാജ്യ മായ ഇന്ത്യയുടെ അവകാശവും അധികാരവുമാണെന്നും
അതിൽ ഇടപെടാൻ മ​റ്റൊരു രാജ്യത്തിനും അവകാശമില്ലെന്നുമുള്ള നിലപാടാണ് വിദേശകാര്യമന്ത്റാലയവും ഇന്ത്യാ സർക്കാരും സ്വീകരിച്ചി ട്ടുള്ളത്. തവാങ്ങ് സന്യാസിമഠത്തിന്റെ പ്രാധാന്യം ബുദ്ധമതവിശ്വാസി കളെ സംബന്ധി ച്ച് തവാങ്ങിനുള്ള പ്രാധാന്യം അവിടത്തെ സന്യാ
സിമഠമാണ്. 336 വർഷത്തെ പഴക്കമുള്ളതാണ് ഈ മഠം. ദലൈലാമയുടെ ആസ്ഥാനമായ തിബ​റ്റിലെ ലാസയിലുള്ള പൊതാലാ കൊട്ടാരം കഴിഞ്ഞാൽ തിബ​റ്റൻ ബുദ്ധമതവിശ്വാസികളുടെ ഏ​റ്റവും വലിയ സന്യാസി മഠമാണ് തവാങ്ങിലേത്. മാത്രമല്ല, ദലൈലാമ ശ്രേണിയിലെ അഞ്ചാമത്തെ ദലൈലാമയുടെ ജനനം കൊണ്ട് പരിപാവനമായതാണ് തവാങ്ങ് ആശ്രമമെന്നും ലോകമെമ്പാടു മുള്ള ബുദ്ധമത വിശ്വാസി കൾ കരുതുന്നു. തവാങ്ങ് സന്യാസിമഠത്തിന്റെ മ​റ്റൊരു പ്രാധാന്യം ചൈന
തിബ​റ്റ് ആക്രമിച്ച് കയ്യടക്കിയപ്പോൾ, അവിടെ നിന്നും പലായനം ചെയ്ത, ഇപ്പോഴത്തെ 14-ാം ദലൈലാമയ്ക്ക് അഭയം നൽകിയത് തവാങ്ങ് സന്യാ സിമഠമായിരുന്നു. ദലൈലാമയുടെ സന്ദർശനത്തെ ചൈന എതിർക്കുന്നതിന്റെ ഒരു കാരണം തവാങ്ങ് ഉൾപ്പെട്ട അരുണാചൽ പ്രദേശിലെ ജനങ്ങളുടെ ജീവിതരീതിയും ആചാരാനുഷ്ഠാനങ്ങളും തിബ​റ്റൻ രീതിയാലാണെന്നും അതിനാൽ ഈപ്രദേശം 'തെക്കൻ തിബ
റ്റിന്റെ ഭാഗമാണെന്നുമുള്ള'വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. 2006ൽ ചൈനയുടെ അമ്പാസഡർ, അരുണാചൽപ്രദേശ് മുഴുവൻ ചൈനയ്ക്ക് 'അവകാശപ്പെട്ടതാണെന്ന്' പ്രസ്താവന ഇറക്കിയിരുന്നു. ചൈനീസ് അമ്പാസഡറുടെ ഈ പ്രസ്താവനയ്‌ക്കെതിരെ അന്നുതന്നെ കേന്ദ്രസർക്കാർ പ്രതിഷേധിയ്ക്കുകയും ചൈനീസ് ഭരണകൂടത്തെ
ഇക്കാര്യം അറിയിക്കുകയും ചെയ്തു. തിബ​റ്റ് ഒരു സ്വതന്ത്റരാജ്യമായി രുന്ന 1914ൽ അന്നത്തെ ബ്രിട്ടീഷ്-ഇന്ത്യാ സർക്കാരും തിബ​റ്റൻ പ്രതിനി ധികളുമായി, സിംലയിൽ വച്ചു നടത്തിയ അതിർത്തി നിർണയ ചർച്ചയിൽ മക്മഹൻ രേഖയ്ക്കു തെക്കുവശമുള്ള, തവാങ്ങ് ഉൾപ്പെട്ട ഭൂപ്രദേശങ്ങൾ ബ്രിട്ടീഷ് -ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിച്ച് ഉടമ്പടി ഉണ്ടാക്കിയതാണ്. അന്നോ, അതിനു ശേഷം തിബ​റ്റ് കയ്യടക്കിയപ്പോഴോ ഒന്നും ഇക്കാര്യത്തിൽ ചൈന തർക്കമുന്നയിച്ചില്ല. 1962ൽ ഇന്ത്യ യ്‌ക്കെതിരെ, ചൈന ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിക്കുകയും, അരുണാചൽ പ്രദേശിന്റെ ഒട്ടേറെ ഭാഗങ്ങൾ കയ്യേറുകയും
ചെയ്തു. യുദ്ധം തീർന്നപ്പോൾ, തവാങ്ങ് ഉൾപ്പെടെയുള്ള സ്ഥലങ്ങ ളിൽനിന്നും ചൈനയുടെ സൈന്യം പിൻവാങ്ങുകയും മക്മഹൻ രേഖയ്ക്കു വടക്കു വശത്ത് നിലയുറപ്പിയ്ക്കുകയും ചെയ്തു. ചൈനയുടെ സൈനികർ കയ്യേറി സ്ഥാപിച്ച ബങ്കറുകൾ ഇന്നും തവാങ്ങിന്റെ പലഭാഗങ്ങളിലും കാണാൻ സാധിയ്ക്കും. അന്നത്തെ യുദ്ധത്തിൽ അരുണാചൽ പ്രദേ
ശിനു പുറമെ, ജമ്മു കാഷ്മീരിന്റെ ഭാഗമായ ലഡാക്കിലും ചൈന ഇതുപോലെ കയ്യേ​റ്റം നടത്തിയിരുന്നു. എന്നാൽ യുദ്ധം തീർന്നതി നുശേഷവും ലഡാക്കിന്റെ ഒട്ടേറെ ഭാഗങ്ങൾ ഇന്നും ചൈന അനധികൃത മായി കൈവശം വച്ചിരിക്കുകയാണ്. എൺപതുകൾക്കുശേഷമാണ് അരുണാചൽപ്രദേശിന്റെ ഭാഗങ്ങ ളിൽ അവകാശമുന്നയിച്ചുകൊണ്ട് ചൈനരംഗത്തു വരുന്നത്. അതിനുശേഷം, ഈ സംസ്ഥാനത്തുനി ന്നുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ചൈനയിൽ സന്ദർശനം നടത്തുവാനും ചൈന അനുവാദം നൽകുന്നി ല്ല. ദലൈലാമയോടുള്ള എതിർപ്പ് ചൈനയുടെ ഏ​റ്റവും പ്രധാന എതിർപ്പ് ദലൈലാമയോടാണ്. ഒരു സ്വതന്ത്റ രാജ്യമായിരുന്ന തിബ​റ്റിനെ കയ്യട ക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 1950ൽ ചൈന തങ്ങളുടെ സൈന്യത്തെ തിബ​റ്റിലേക്കയച്ചു. തിബ​റ്റിലെ സാധാരണക്കാരെയും കർഷകരെയും ബൂർഷ്വാസികളിൽനിന്നും മോചിപ്പി ക്കാനെന്ന പേരിലാണ് ആദ്യം എത്തിയത്. പിന്നീട് ഓരോപ്രദേശങ്ങളായി അവർ അധികാരം കയ്യടക്കി. 1959ൽ തിബ​റ്റൻ ജനതയുടെ ആത്മീയനേതാവും, ഭരണകർത്താവുമായ ദലൈലാമയെ തടങ്കലിലാക്കാൻ ആസൂത്രണം ചെയ്തപ്പോൾ അദ്ദേഹത്തെ സംരക്ഷിയ്ക്കാൻ ആയിരക്കണക്കിന് തിബ​റ്റു കാർ അദ്ദേഹത്തിന്റെ ഉഷ്ണകാലവസതിയായ നോർബുലിംഗ കൊട്ടാര ത്തിനു ചു​റ്റും സംരക്ഷണ വലയം സൃഷ്ടിച്ചു. എന്നാൽ ചൈനീസ് സൈന്യം ജനങ്ങൾക്ക് നേരെ പീരങ്കി ഷെല്ലുകൾ പ്രയോഗിച്ച് ജനകൂ ട്ടത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഒടുവിൽ, ചൈനീസ് പ്രധാനമന്ത്റി ചൗ എൻ ലായ് ഒരു റേഡിയോ പ്രക്ഷേപണത്തിലൂടെ തിബ​റ്റിനെ മോചിപ്പിച്ച് ചൈനയുടെ ഭാഗമായി പ്രഖ്യാപിച്ചു. താൻ ചൈനയുടെ പിടിയിലാകു മെന്നു മനസ്സിലാക്കിയ ദലൈലാമ, വേഷ പ്രച്ഛന്നനായി കൊട്ടാരത്തിനു വെളിയിൽ കടന്ന് ഇന്ത്യയിലേക്ക് യാത്രതിരിച്ചു. ചെറുത്തു നില്ക്കു വാൻ തിബ​റ്റുകാർശ്റമി ച്ചെങ്കിലും, വെടിക്കോപ്പുകളുൾപ്പെടെയുള്ള ആധുനിക ആയുധങ്ങളുടെ അഭാവത്തിൽ, അവർ പരാജിതരായി. അഭയാർത്ഥിയായി ഇന്ത്യയിലെത്തിയ ദലൈലാമയ്ക്കും സംഘത്തിനും ജവഹർലാൽ നെഹ്റു മനുഷ്യത്വത്തിന്റെ പേരിൽ അഭയം നൽകി.
തിബ​റ്റൻ സർക്കാരിന്റെ തലവനായി ദലൈലാമയെ അംഗീകരിക്കു കയും ഹിമാചൽ പ്രദേശിലെ, ധർമ്മശാ ലയിൽ അവർക്ക് അഭയം നൽകുകയും ചെയ്തു. ചൈനയെ അലോസരപ്പെടുത്തിയ ഈ നടപ ടിയാണ് ഇന്ത്യയ്‌ക്കെതിരെ ചൈനയെ തിരിച്ചത്. ഭരണാധിപനെന്ന തന്റെ സ്ഥാനം ദലൈലാമ ഉപേക്ഷിക്കുകയും, ധർമ്മശാലയിൽ ഒളിവി
ലുള്ള പാർലമെന്റിനും, സർക്കാരിനും, അവ നൽകുകയും ചെയ്തു. എന്നാൽ, ദലൈലാമയെ ഉൾക്കൊള്ളാൻ ചൈന തയ്യാറല്ല. ബുദ്ധമതവി ശ്വാസികളായ തിബ​റ്റൻ ജനതയ്ക്കുമേൽ ആത്മീയസ്വാധീനമുള്ള ദലൈലാ മയുടെ തവാങ്ങിലേക്കുള്ള സന്ദർശനത്തെ ചൈന എതിർക്കുന്നതിന്റെ അടിസ്ഥാനകാരണമിതാണ്. ദലൈലാമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങ ളിൽ പ്രഖ്യാപിതനയത്തിൽനിന്നും വ്യതിചലിക്കാൻ ഇന്ത്യാ സർക്കാരിനു സാധിക്കില്ല. അതുകൊണ്ടുതന്നെ വാക്‌പോരിനപ്പുറത്തേയ്ക്കു ചൈന പോകുവാനുള്ള സാദ്ധ്യത വിരളമാണ്.

പി.എസ്. ശ്രീകുമാർ

98471 73177


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ