Friday, 26 May 2017 3.27 AM IST
അനുപമ വീണ്ടും തെലുങ്കിലേക്ക്
March 20, 2017, 2:48 pm
മലയാളത്തിൽ ദുൽഖറിനൊപ്പമുള്ള ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം വീണ്ടും തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അനുപമ പരമേശ്വരൻ. നേനു ഷൈലജ ഫെയിം കിഷോർ തിരുമല സംവിധാനം ചെയ്യുന്ന പ്രണയകഥയിലാണ് അനുപമ അഭിനയിക്കാൻ പോകുന്നത്. ചിത്രത്തിൽ രാം പോത്തിനേനിയാണ് നായകൻ.

ലവ് ട്രയാംഗിൽ സ്‌റ്റോറി പറയുന്ന ചിത്രത്തിൽ രാമിന് മേഘ ആകാശ് എന്നൊരു നായിക കൂടിയുണ്ട്. മറ്റ് കഥാപാത്രങ്ങളെയും നിശ്ചയിച്ചതിന് ശേഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.

എന്റർടെയ്‌ൻമെന്റ് നിറഞ്ഞൊരു റൊമാന്റിക്ക് ഡ്രാമയാണ് ചിത്രം. അ...ആ.... പ്രേമം,​ ശതമാനം ഭവതി എന്നിവയ്‌ക്ക് ശേഷം അനുപമയുടെ നാലാമത്തെ തെലുങ്കു ചിത്രമാണിത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ