Thursday, 30 March 2017 4.28 AM IST
നയൻസിന്റെ ചിത്രത്തിൽ പ്രഭുദേവ വില്ലനാവുന്നു?
March 20, 2017, 3:38 pm
ഹൊറർ ചിത്രമായ കൊലയുതിർ കാലത്തിൽ പ്രധാനകഥാപാത്രമാകുന്നത് നയൻതാരയാണ്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ നിർമിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരപ്പിക്കുന്നത് നയൻസിന്റെ മുൻ കാമുകനും നടനുമായ പ്രഭുദേവയാണത്രേ. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ തമന്ന,​ പ്രഭുദേവ,​ ഭൂമിക എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെന്ന് സ്ഥിരീകരിച്ചിരുന്നു.

അപ്പോൾ ഹിന്ദിയിൽ പ്രഭുദേവ കൈകാര്യം ചെയ്യുന്ന വില്ലൻ കഥാപാത്രം ആരാണ് തമിഴിലിൽ ചെയ്യുകയെന്ന് ചോദ്യമുയർന്നിരുന്നു. അതിനിടയിലാണ് ഇങ്ങനൊരു റിപ്പോർട്ട് പ്രചരിക്കുന്നത്. പ്രഭുദേവയുമായി വിവാഹത്തിവരെ എത്തിയ ബന്ധമായിരുന്നു നയൻസിന്. വിവാഹിതയാവുന്നതിനാൽ അഭിനയം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു. ഒടുവിൽ ബന്ധം തകർന്നപ്പോൾ ഇനി പ്രഭുദേവയ്‌ക്കൊപ്പം അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇരുവരും മുൻകാല വൈരാഗ്യം മറന്ന് ചക്രി തൊലേട്ടിയുടെ ചിത്രത്തിൽ ഒന്നിക്കുമോ എന്നറിയാൻ കാത്തിരിക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ