Monday, 27 March 2017 10.21 AM IST
ദുശ്ശീലങ്ങൾ ഒഴിവാക്കാനൊരുങ്ങി കിംഗ് ഖാൻ
March 20, 2017, 2:30 pm
മക്കളോടൊപ്പം ജീവിതം ചിലവഴിക്കാൻ തന്റെ ദുശ്ശീലങ്ങളായ പുകവലിയും മദ്യപാനവും ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കിംഗ് ഖാൻ. ഇന്ത്യ ടു‌ഡേ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടയിലാണ് താരം തന്റെ തീരുമാനം വ്യക്തമാക്കിയത്.

ഇളയമകൻ അബ്രാമിന് നാലു വയസുമാത്രമാണ് പ്രായം. അവനൊപ്പം ഒരുപാട് കാലം ജീവിക്കണമെന്നാണ് ആഗ്രഹം. ഇത് സാധ്യമാകാൻ ആരോഗ്യമുള്ള ജീവിതരീതി തിരഞ്ഞെടുത്തെ പറ്റു. അതിനാൽ പുകവലിയും മദ്യപാനവും ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണെന്ന് ഷാരൂഖ് പറഞ്ഞു.

ഷാരൂഖിനും ഭാര്യ ഗൗരിക്കും മൂന്നു മക്കളാണ് ആര്യൻ,​ സുഹാന,​ അബ്രാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ