Monday, 24 April 2017 8.48 PM IST
അന്ന് നോസ്‌ട്രഡാമസ് പ്രവചിച്ച നേതാവ് മോദിയാണെന്ന് ബി.ജെ.പി നേതാവ്
March 20, 2017, 4:26 pm
ന്യൂഡൽഹി: ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുന്ന നേതാവായി ഫ്രഞ്ച് തത്വചിന്തകൻ നോസ്‌ട്രഡാമസ് പ്രവചിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്ന് ബി.ജെ.പി ലോക്‌ലഭ അംഗം കിരിത് സോമയ്യ.

'കിഴക്ക് നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ആ നേതാവ് മോദിയാണ്.'- സോമയ്യ പറഞ്ഞു. ചരിത്രപരമായ പല പ്രവചനങ്ങളും ന‌‌‌ടത്തിയിട്ടുള്ള നോസ്‌ട്രഡാമസ് പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. ഹിറ്റ്‌ലറിന്റെ ഉയർച്ച,​ ലോക വ്യാപാര കേന്ദ്രത്തിന്റെ തകർച്ച,​ ട്രംപിന്റെ വിജയം എന്നിവ നോസ്‌ട്രഡാമസ് പ്രവചിച്ചിരുന്നു.

മുന്പ് കിരൺ റിജിജുവും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതേ കാര്യം അഭിപ്രായപ്പെട്ടിരുന്നു. ലോക്‌സഭ ചർച്ചകളിൽ നോട്ടുനിരോധനം പ്രതിപക്ഷം ഉയർത്തിയ സാഹചര്യത്തിലാണ് സോമയ്യയുടെ പ്രതികരണം. ബജറ്റിനെ കുറിച്ച് സംസാരിക്കുന്പോൾ നോട്ടുനിരോധനത്തെ കുറിച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നത്. എന്നാൽ യു.പിയിൽ കാണാൻപോലുമില്ലാത്ത കോൺഗ്രസ് നോട്ടുനിരോധനത്തെ കുറിച്ച് പറയാൻ കഷ്‌ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ