Monday, 27 March 2017 10.24 AM IST
പ്രശാന്ത് കിഷോറിനെ കണ്ടെത്തിയാൽ 5 ലക്ഷം
March 21, 2017, 12:10 am
ലക്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണിയറയിൽ ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ലക്നൗവിലെ പാർട്ടി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയമാണ് കിട്ടിയത്. പോസ്റ്റർ ഉടൻ മാറ്റാൻ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ രാജ് ബബ്ബർ നിർദ്ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി രാജേഷ് സിംഗിനെ സസ്പെൻഡ് ചെയ്തു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻ വിജയമാണ് പ്രശാന്ത് കിഷോറിനെ പ്രശസ്തനാക്കിയത്. ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കിയതും ഇദ്ദേഹമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ