Wednesday, 26 April 2017 3.33 PM IST
യുവാവിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി; ഭാര്യയും അമ്മയും സഹോദരനും അറസ്റ്റിൽ
March 21, 2017, 12:03 am
മൊഹാലി: കുടുംബബന്ധത്തിലെ വിള്ളലുകളെ തുടർന്ന് യുവാവിനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി മറവ് ചെയ്യുന്നതിനിടെ പഞ്ചാബിലെ മൊഹാലിയിൽ ഭാര്യയും സഹോദരനും അമ്മയും അറസ്റ്റിലായി. എകം സിംഗ് ദില്ല്യൺ (40) എന്ന ബിസിനസുകാരനെ വെടിവച്ചു കൊന്ന്, മൃതദേഹം ബി.എം.ഡബ്ളിയു കാറിനകത്ത് സ്യൂട്ട്‌കേസിലാക്കിയ നിലയിൽ ഞായറാഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. ദില്ല്യണിന്റെ ഭാര്യ സീറത്ത് കോർ, സഹോദരൻ വിനയ് പ്രതാപ്, അമ്മ ജസ്‌വീന്ദർ കോർ എന്നിവരാണ് അറസ്റ്റിലായത്. സീറത്തിനെ കുറ്റകൃത്യത്തിൽ സഹായിച്ചതിനാണ് സഹോദരനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.

സ്യൂട്ട് കേസിലാക്കിയ മൃതദേഹം കനാലിൽ തള്ളാനായിരുന്നു പദ്ധതി. ഇതിനായി സ്യൂട്ട് കേസ് ഇവരുടെ കാറിൽ കയറ്റാൻ ഓട്ടോറിക്ഷക്കാരന്റെ സഹായം തേടി. കൈയിൽ രക്തം പുരണ്ടപ്പോൾ സംശയം തോന്നിയ ഓട്ടോക്കാരൻ ഉടനേ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മക്കളെ ഫ്‌ളാറ്റിൽ തനിച്ചാക്കി സീറത്തും കുടുംബവും കടന്നു കളഞ്ഞിരുന്നു. പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 12 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് 10 വയസുള്ള മകനും 6 വയസുള്ള മകളുമുണ്ട്. അച്ഛന്റെ വീട്ടുകാരുടെ സംരക്ഷണയിലാണ് കുട്ടികൾ കഴിയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ