Monday, 27 March 2017 10.28 AM IST
പാകിസ്ഥാൻ തടഞ്ഞുവച്ച മതപുരോഹിതർ തിരിച്ചെത്തി
March 21, 2017, 12:10 am
ന്യൂഡൽഹി: പാകിസ്ഥാൻ തടഞ്ഞുവച്ച ന്യൂഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലെ മുഖ്യ പുരോഹിതൻ സയ്യിദ് ആസിഫ് അലി നിസാം (80),​ അനന്തരവൻ നസീം നിസാം (60) എന്നിവർ തിരികെയെത്തി. പാകിസ്ഥാനിലെ സൂഫി ദേവാലയം സന്ദർശിക്കാനും ബന്ധുക്കളെ കാണാനുമായി പോയ ഇവരെ ബുധനാഴ്ചയാണ് കാണാതായത്. ഇരുവരും പാക് പാക് ഇന്റലിജൻസ് ഏജൻസികളുടെ കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മതപുരോഹിതർ ഉടൻ തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടപ്പോൾ തടഞ്ഞുവച്ചു എന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ