Monday, 27 March 2017 10.19 AM IST
സൗത്ത് ഇന്ത്യൻ ബാങ്കിന് എൻ.പി.സി.ഐ പുരസ്‌കാരം
March 21, 2017, 4:37 am
തൃശൂർ: എൻ.പി.സി.ഐ ഏർപ്പെടുത്തിയ 2016ലെ നാഷണൽ പേമെന്റ്‌സ് എക്‌സലൻസ് പുരസ്‌കാരം സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചു. റൂപേ പ്ളാറ്ര്‌ഫോമിലുള്ള ബാങ്കിന്റെ സംഭാവനകളും പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹരാക്കിയത്. മുംബയിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ബോബി ജെയിംസ്, ഡി.ജി.എം (ഐ.ടി) എ. സോണി എന്നിവർ ചേർന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥനിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.
എൻ.പി.സി.ഐ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ എം. ബാലചന്ദ്രൻ, എൻ.പി.സി.ഐ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എ.പി. ഹോട്ട എന്നിവർ സംബന്ധിച്ചു. റൂപേ പ്ലാറ്ര്‌ഫോമിൽ ക്ളാസിക്, പ്ളാറ്രിനം കാർഡുകൾ സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കിയിരുന്നു. ഇതിനൊപ്പം, റൂപേ പ്രീപെയ്ഡ് കാർഡ്, ഗ്രീൻ പിൻ സൗകര്യം തുടങ്ങിയവ അവതരിപ്പിച്ചതും ഈ രംഗത്തെ പ്രവർത്തന മികവും ബാങ്കിന് അവാർഡ് നേടിക്കൊടുത്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ