Thursday, 30 March 2017 4.28 AM IST
ഇസാഫ് ബാങ്കിന്റെ ശാഖകൾ പ്രവർത്തനം തുടങ്ങി
March 21, 2017, 4:36 am
കൊച്ചി: സ്വതന്ത്ര ഭാരതത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ സ്വകാര്യ ബാങ്കായ ഇസാഫ് ബാങ്കിന്റെ 15 ശാഖകൾ പ്രവർത്തനം തുടങ്ങി. ആദ്യ വർഷം മൊത്തം 85 ശാഖകളാണ് ഇസാഫ് ബാങ്ക് തുറക്കുക. ഇടപ്പള്ളി, പാലക്കാട്, പാല, കട്ടപ്പന, കോഴിക്കോട്, തിരുവല്ല, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ആദ്യ ശാഖകൾ പ്രവർത്തനം തുടങ്ങുന്നത്. പത്ത് ശതമാനം ശാഖകളും ഗ്രാമീണ മേഖലകളിലാകും തുറക്കുകയെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു. ഡൽഹി, മുംബയ്, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും ഇസാഫ് ബാങ്ക് ശാഖകൾ തുറക്കും.
ടേം ഡെപ്പോസിറ്റുകൾക്ക് വിവിധ കാലാവധിക്ക് 5.75 ശതമാനം മുതൽ ഒമ്പത് ശതമാനം വരെ പലിശയാണ് ഇസാഫ് ബാങ്കിന്റെ വാഗ്‌ദാനം. സേംവിംഗ്‌സ് ഡെപ്പോസിറ്രുകൾക്ക് അക്കൗണ്ടിലെ മിച്ചം തുകയുടെ അടിസ്ഥാനത്തിൽ ആറ് മുതൽ ഏഴ് ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.05 ശതമാനം അധിക പലിശയും ലഭിക്കും. 2020ഓടെ 20,000 കോടി രൂപയുടെ ബിസിനസാണ് ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ