Monday, 27 March 2017 10.25 AM IST
നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് പത്മശ്രീ നൽകണമെന്ന് കോൺഗ്രസ് നേതാവ്
March 20, 2017, 11:08 pm
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിനു പത്മശ്രീ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ്. മധ്യപ്രദേശിലെ ദേവാസിൽ നടന്ന ഒരു പൊതുചടങ്ങിൽ യശോദ ബെന്നിന്റെ സാന്നിധ്യത്തിലായിരുന്നു, മുൻമന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ സജ്ജൻ സിങ് വർമ പുരസ്കാരം നൽകണമെന്ന ആവശ്യം ഉന്നയിച്ചത്.

തന്റെ പ്രസംഗത്തിലുടനീളം സജ്ജൻ വർമ, യശോദ ബെന്നിനെ സീതാ ദേവിയോടാണ് ഉപമിച്ചത്. സമൂഹത്തിനു നൽകിയ സേവനങ്ങൾ പരിഗണിച്ച് അവർക്കു പത്മശ്രീ നൽകാൻ സമുദായത്തിലെ സ്ത്രീകൾ സർക്കാരിനോട് ആവശ്യപ്പെടണമെന്നും സജ്ജൻ വർമ അഭ്യർത്ഥിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ