Monday, 27 March 2017 10.24 AM IST
തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി
March 20, 2017, 10:38 pm
ചെന്നൈ: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ തേനി പൊട്ടിപ്പുറത്ത് ആരംഭിക്കാനിരിക്കുന്ന കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്​. 2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, കണികാ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകിയത്.

അൻപരശൻകോട് എന്ന മലയ്ക്കുള്ളിലെ ഭൂഗർഭ കേന്ദ്രത്തിൽ പരീക്ഷണശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റർ നീളത്തിൽ തീർക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നതിനായി 66 ഏക്കർ ഭൂമിയും തമിഴ്നാട് സർക്കാർ വിട്ടുനൽകിയിരുന്നു. അഞ്ചു വർഷംകൊണ്ട് പൂർത്തിയാകുമെന്ന് കരുതുന്ന പദ്ധതിയ്ക്ക് 1,500 കോടി രൂപയാണ് മുതൽമുടക്ക്.

പരീക്ഷണത്തിലൂടെ ന്യൂട്രിനോകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായാൽ അത് പ്രപഞ്ചോൽപത്തി ഉൾപ്പെടെയുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. കണികാ പരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധമുണ്ട്. പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം ഉയർന്നിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ