Monday, 27 March 2017 10.25 AM IST
സ്വാശ്രയ വിഷയത്തിലെ സർവ്വകക്ഷി യോഗത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് ദൗർഭാഗ്യകരം: ചെന്നിത്തല
March 20, 2017, 10:28 pm
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച സർവകക്ഷിയോഗത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സാധാരണ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ് സർവക്ഷി യോഗത്തിന്റെ തീയതി നിശ്ചയിക്കാറ്. എന്നാൽ കഴിഞ്ഞ രണ്ടു തവണയായി ഇങ്ങനെ സംഭവിക്കുന്നില്ല.

സ്വാശ്രയ വിഷയത്തിൽ ഇന്നലെ സർവ്വകക്ഷിയോഗം വിളിച്ച വിവരവും അറിയിച്ചിരുന്നില്ല. മലപ്പുറം ഉപതിരഞ്ഞടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളെല്ലാം ഇന്നലെ മലപ്പുറത്തായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വിളിച്ച് സർവ്വ കക്ഷിയോഗത്തിന്റെ കാര്യം അധികൃതർ പറഞ്ഞത്. ഇത് തീർത്തും പ്രതിഷേധാർഹവും അപമാനകരവും ദൗർഭാഗ്യകരവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ