Wednesday, 26 April 2017 3.32 PM IST
വീടുണ്ടായിട്ടും നായികയുടെ താമസം ഹോട്ടലിൽ
March 16, 2017, 5:01 pm
താമസിക്കാൻ ചെന്നൈയിൽ രണ്ട് വീടുണ്ടായിട്ടും തെന്നിന്ത്യയിലെ നായിക നയൻതാര ഹോട്ടലിലാണ് താമസം. കടൽക്കരയ്ക്ക് അഭിമുഖമായുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിപ്പേരുള്ള നായിക കുറച്ചുനാളായി താമസം. നിരവധി തവണ പ്രണയ ഗോസിപ്പ് കോളങ്ങളിൽ ഇടംനേടിയിട്ടുള്ള താരം പുതിയ പ്രണയബന്ധത്തിലേർപ്പെട്ടിട്ട് അധികനാളായിട്ടില്ല. കാമുകനൊപ്പം സെൽഫിയിട്ട് താരം ആ വാർത്ത അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് താമസം ഹോട്ടലിലേക്ക് മാറ്റിയെന്ന പുതിയ വാർത്ത വരുന്നത്. അതിന്റെ കാരണം തിരക്കിയവർ മൂക്കത്ത് വിരൽ വയ്ക്കുകയാണ്. താരത്തിന്റെ പഴയ കാമുകനും ഈ ഹോട്ടലിലാണത്രേ താമസം. ഇരുവരും ഫുൾസ്റ്റോപ്പിട്ട ബന്ധം വീണ്ടും തുടങ്ങാൻ വേണ്ടിയാണോ ഈ ഹോട്ടൽ താമസമെന്ന് ചികയുകയാണ് പാപ്പരാസികൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ