Monday, 24 April 2017 8.42 PM IST
ഒളിച്ചോടാൻ പ്രേരകമായത് സിനിമയെന്ന് പെൺകുട്ടി, സെൻസർ ബോർഡ് അദ്ധ്യക്ഷൻ ഹാജരാവണമെന്ന് കോടതി
March 20, 2017, 11:19 pm
ചെന്നൈ: ഒളിച്ചോടിപ്പോവാൻ പ്രേരിപ്പിച്ചത് സിനിമയാണെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് തമിഴ്നാട് സെൻസർ ബോർഡ് അദ്ധ്യക്ഷനോട് ഹാജരാവാൻ മദ്രാസ് ഹെെക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് നാഗമുത്തുവും ജസ്‌റ്റിസ് അനിത സുമന്തും അടങ്ങിയ ബെഞ്ചാണ് ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 27നകം സെൻസർ ബോർഡ് അദ്ധ്യക്ഷൻ കോടതിയിൽ ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

മോശമായി സെൻസർ ചെയ്യപ്പെട്ട സിനിമകളാണ് അശ്ലീലതയ്‌ക്ക് കാരണമെന്നും ഇത്തരം സിനിമകൾ യുവതയെ വഴിതെറ്റിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. 2016 മെയ് 16നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മൈലാടുത്തുറൈ സ്വദേശി പോലീസിൽ പരാതി നൽകുന്നത്.

അന്വേഷണത്തിൽ പെൺകുട്ടി പ്രദേശത്തെ പല കേസുകളിൽ പ്രതിയായ ഒരാൾക്കൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. പെൺകുട്ടി കോഴിക്കോടുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. തുടർന്നാണ് പെൺകുട്ടിയുടെ അച്ഛൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി നാല് മാസം ഗർഭിണിയാണ്.

കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് ഒളിച്ചോടാൻ പ്രേരകമായത് തമിഴ് സിനിമയാണെന്ന് പെൺകുട്ടി വ്യക്തമാക്കിയത്. തുടർന്ന് പെൺകുട്ടിയുടെ പ്രസ്‌താവനയെ ഗൗരവമായെടുത്ത കോടതി മോശം സിനിമകൾ സമൂഹത്തെ നശിപ്പിക്കുകയാണെന്നും യുവതയെ വഴിതെറ്റിക്കുകയാണെന്നും കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ