Monday, 27 March 2017 10.23 AM IST
ജയരാജന്റെ അടുക്കളയിലെ പാത്രം കഴുകേണ്ട: കണ്ണൂർ എസ്.പിയോട് കെ.സുരേന്ദ്രൻ
March 20, 2017, 11:54 pm
കണ്ണൂർ: പ്രമാദമായ കേസുകളിലെല്ലാം പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതായും കണ്ണൂരിലെ പൊലീസിനെ സി.പി.എം നേതാക്കൾ മാർക്സിസ്റ്റ് വൽക്കരിച്ചെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചു. ബി.ജെ.പി കണ്ണൂർ മണ്ഡലം വൈസ് പ്രസിഡന്റ് സുശീൽ വധശ്രമത്തിലെ എട്ട് പ്രതികളെ സംരക്ഷിക്കുന്ന ഡിവൈ.എസ്.പി.യെ മാറ്റണമെന്ന് ആരോപിച്ച് മാർക്സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഡിവൈ.എസ്.പി. ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകൾക്ക് പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ തുരങ്കം വെക്കുകയാണെന്നും ജയരാജന്റെ അടുക്കളയിലെ പാത്രം കഴുകുന്ന പണി സദാനന്ദൻ അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ആർ.എസ്.എസും സി.പി.എമ്മും നടത്തിയ ഉഭയ കക്ഷി ചർച്ച പരാജയമായിരുന്നു. മുഖ്യമന്ത്രിയ്ക്ക് പൊലീസിലെ നിയന്ത്രണം നഷ്ടമായതാണ് ഇതിന് കാരണം. സർക്കാരിന്റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതാരെന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. കണ്ണൂരിലെ സി.ഐമാരും എസ്.ഐ. മാരും റൈറ്റർമാരും ഒക്കെ പഴയ എസ്.എഫ്.ഐക്കാരായതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. മൂന്ന് എസ്.പിമാരിൽ രണ്ട് പേർ സി.പി.എം ആണ്. ഒരുത്തൻ പകൽ കോൺഗ്രസും രാത്രിയിൽ സി.പി.എമ്മുമായി മാറുന്നു. ഡി.വൈ.എസ്.പി. ഡി.വൈ.എഫ്.ഐ യായാൽ വെറുതേ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കെ.ബി. പ്രിജിൽ, കെ.കെ. വിനോദ്, സജീവൻ ആറളം എന്നിവർ സംസാരിച്ചു.

രാവിലെ 12 മണിയോടെ പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. കെ.വി. ജയരാമൻ, കെ. ശ്രീജേഷ്, കെ.സി. ഷൈജു, ആർ.കെ. ഗിരിധരൻ, കെ. രഞ്ചിത്ത്, ശ്രീകാന്ത്, കെ.കെ. വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ