Monday, 27 March 2017 10.27 AM IST
ഡ്രൈ ഡേയിൽ മദ്യം നൽകിയില്ല: ബാർ ജീവനക്കാർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം (വീഡിയോ)
March 21, 2017, 1:12 am
ബെംഗളൂരു: ഡ്രൈ ഡേയിൽ മദ്യം നൽകാത്തതിന്, ബാർ ജീവനക്കാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഹോളി ആഘോഷ ദിവസമായ മാർച്ച് 13നാണ് മദ്യം നൽകാത്തതിന്റെ പേരിൽ ബാർ തൊഴിലാളികളെ പൊലീസ് ഉദ്യോഗസ്ഥർ തല്ലിച്ചതച്ചത്. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടും, നടപടിയുണ്ടാകത്തതിനെ തുടർന്ന് ബാർ ഉടമകളാണ് സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.

നേരത്തെ തന്നെ സർക്കാ‌ർ ഹോളി ദിവസം മദ്യശാലകൾക്ക് ഡ്രൈ ഡേ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അവധി വകവയ്ക്കാതെ ബാറിലേക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വളരെ വിലകൂടിയ വിദേശ മദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വഴങ്ങാതിരുന്ന ബാർ ജീവനക്കാരെ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിച്ച് അവശരാക്കി. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും, ജീവനക്കാർക്കെതിരെ അന്യായമായി കേസ് രജിസ്റ്റർ ചെയ്തെന്നും ബാറുടമയായ ശിവരാജ് പറഞ്ഞു. എന്നാൽ അവധി ദിവസം തുറന്നു പ്രവർത്തിച്ച മദ്യശാലകൾ റെയ്ഡ് ചെയ്യാനാണ്, ഉദ്യോഗസ്ഥർ അവിടെ പോയതെന്നാണ് പൊലീസ് സൂപ്രണ്ടിന്റെ വാദം.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ