Wednesday, 26 April 2017 3.30 PM IST
ഫോ​​​ണി​​​ലെ '​​​പി​​​ള്ളേ​​​ര് ക​​​ളി" കു​​​റ​​​ച്ചോ​​​ളൂ...
March 21, 2017, 1:41 am
പി​ള്ളേർ ഫോ​ണിൽ​ക​ളി​ക്കു​ന്ന​ത് ക​ണ്ട്, ഇ​പ്പോ​ഴ​ത്തെ പി​ള്ളാർ​ക്ക് എ​ല്ലാ​മ​റി​യാം എ​ന്ന് പ​റ​ഞ്ഞ് ഊ​റി​ച്ചി​രി​ക്കു​ക​യും അ​വ​രു​ടെ ക​ഴി​വിൽ അ​ഭി​മാ​നി​ക്കു​ക​യും ചെ​യ്യു​മ്പോൾ ഓർ​ത്തോ​ളൂ, ന​മ്മു​ടെ പി​ള്ളാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ന​ല്ല മു​ട്ടൻ പ്ര​മേ​ഹ​മാ​ണ്. കൊ​ച്ചു​കു​ട്ടി​ക​ളി​ലെ അ​മി​ത​മായ ഡി​ജി​റ്റൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം അ​വ​രെ ടൈ​പ്പ് 2 ഡ​യ​ബ​റ്റി​ക്സി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​തെ​ന്നാ​ണ് പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്.

മൂ​ന്ന് മ​ണി​ക്കൂ​റിൽ അ​ധി​കം കു​ട്ടി​കൾ സ്മാർ​ട്ട് ഫോൺ, ടാ​ബ്‌​ലെ​റ്റ്, ടെ​ലി​വി​ഷൻ, ക​മ്പ്യൂ​ട്ടർ എ​ന്നിവ സ്ഥി​രം ഉ​പ​യോ​ഗി​ക്കു​മ്പോൾ പൊ​ണ്ണ​ത്ത​ടി കൂ​ടു​ന്നു. ഇ​ത് ഇൻ​സു​ലി​ന്റെ അ​ള​വ് കൂ​ട്ടു​ക​യും അ​തു​വ​ഴി പ്ര​മേ​ഹ​ത്തി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ക്കാർ​ക്ക് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാൻ ക​ഴി​യി​ല്ലെ​ന്നും പ​ഠ​ന​ത്തിൽ പ​റ​യു​ന്നു. കു​ട്ടി​ക​ളിൽ പ്ര​മേ​ഹം ബാ​ധി​ക്കു​ന്ന​തിൽ ആൺ​-​പെൺ വി​ത്യാ​സ​മി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​രു​ടെ അ​ഭി​പ്രാ​യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ