മിഷേൽ ഇൻ നാച്ചുറൽ ലുക്ക്
April 5, 2017, 11:17 am
വാഷിംഗ്‌ടൺ: അമേരിക്കയുടെ മുൻ പ്രഥമ വനിതയെ ഏവർക്കും വലിയ ഇഷ്‌ടമാണ്. അതുതന്നെയാണ് 'ഹീൽസിന് മുകളിലെ ആൾകുരങ്ങെന്ന്' മിഷേലിനെ പരിഹസിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥയുടെ ജോലി വരെ നഷ്‌ടപ്പെടാൻ ഇടയാക്കിയതും. അത്രമാത്രം പ്രതിഷേധം അന്നുണ്ടായി. അതൊക്കെ പോട്ടെ, ഭർത്താവ് അധികാരം ഒഴിഞ്ഞ ശേഷം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് മിഷേൽ. അതിന്റെ കാരണമെന്താണെന്നോ?​

മിഷേൽ എന്നു കേൾക്കുമ്പോൾ ഒരുപക്ഷേ മിക്ക ആളുകൾക്കും ഓർമ വരുക അവരുടെ സ്‌ട്രേയിറ്റ് ചെയ്‌ത മുടിയായിരിക്കാം. എന്നാലിപ്പോൾ തന്റെ നാച്ചുറൽ ലുക്കിൽ പ്രത്യക്ഷപ്പെട്ട മിഷേലിന്റെ ചിത്രം വൈറലാവുകയാണ്. ചുരുണ്ട മുടിയുള്ള മിഷേലിനെ കണ്ടതിലുള്ള സന്തോഷം മിക്കവരും ട്വിറ്ററിലൂടെ പങ്കുവച്ചു. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ഒബാമയും കുടുംബവും നടത്തിയ യാത്രകളിലൊന്നിൽ എടുത്ത ചിത്രമാണിതെന്നാണ് കരുതുന്നത്. ഈ ചിത്രത്തിൽ മിഷേൽ സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.