Thursday, 20 July 2017 6.11 PM IST
ഉ​​​പ്പൂ​​​റ്റി​​​വേ​​​ദന നി​​​സാ​​​ര​​​മല്ല...
April 19, 2017, 1:21 pm
ഒ​ട്ടു​മി​​​ക്ക​​​വ​​​രെ​​​യും​ ​​അ​​​ല​​​ട്ടു​​​ന്ന​ ​​ഒ​​​രു​ ​​പ്ര​​​ശ്ന​​​മാ​​​ണ് ​​ഉ​​​പ്പൂ​​​റ്റി​​​വേ​​​ദ​​​ന.​ ​​ഇ​​​തി​​​ന് ​​കാ​​​ര​​​ണ​​​ങ്ങ​​​ളും​ ​​പ​ല​താ​ണ്.​ ​​ചി​​​ല​ ​​സ​​​മ​​​യ​​​ങ്ങ​​​ളിൽ​ ​​ശ​​​രീ​​​ര​​​ത്തിൽ​ ​​മു​​​ഴു​​​വ​​​നാ​​​യോ​ ​​ഭാ​​​ഗി​​​ക​​​മാ​​​യോ​ ​​ഉ​​​ണ്ടാ​​​കു​​​ന്ന​ ​​രോ​​​ഗ​​​ങ്ങൾ​ ​​മൂ​​​ല​​​വും​ ​​ഉ​​​പ്പൂ​​​റ്റി​​​യിൽ​ ​​വേ​​​ദ​​​ന​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാം.​ ​​എ​​​ന്നാൽ​ ​​ഉ​​​പ്പൂ​​​റ്റി​​​യെ​ ​​മാ​​​ത്രം​ ​​ബാ​​​ധി​​​ക്കു​​​ന്ന​ ​​വേ​​​ദ​​​ന​​​ക​​​ളിൽ​ ​​ഗൗ​​​ട്ടും​ ​​റു​​​മ​​​റ്റോ​​​യ്ഡ് ​​ആർ​​​ത്ത​​​റൈ​​​റ്റി​​​സും​ ​​മു​​​ന്നി​​​ലാ​​​ണ്.​ പ്ലാൻ​​​റ്റാർ​ ​​ഫെ​​​സി​​​ലൈ​​​റ്റീ​​​സ് ​​എ​​​ന്ന​ ​​രോ​​​ഗാ​​​വ​​​സ്ഥ​​​മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന​ ​​ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​ ​​അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​കാം.​ ​​

ന​​​മ്മു​​​ടെ​ ​​പാ​​​ദ​​​ത്തി​​​ലെ​ ​​ക​​​മാ​​​നം​ ​​അ​​​ഥ​​​വാ​ ​​വ​​​ള​​​വി​​​നെ​ ​​താ​​​ങ്ങു​​​ന്ന​ ​​നാ​​​രു​​​കൾ​ ​​കൊ​​​ണ്ടു​​​ള്ള​ ​​ക​​​ല​​​കൾ​​​ക്ക് ​​സം​​​ഭ​​​വി​​​ക്കു​​​ന്ന​ ​​ക്ഷ​​​ത​​​ങ്ങ​​​ളാ​​​ണ് ​​ഇ​​​തിൽ​ ​​പ്ര​​​ധാ​​​നം.​ ​​ഈ​ ​​ക​​​ല​​​കൾ​​​അ​​​മി​​​ത​​​മാ​​​യി​ ​​വ​​​ലി​​​യു​​​ന്ന​​​തും​ ​​ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​​​യ്ക്ക് ​​കാ​​​ര​​​ണ​​​മാ​​​കാ​​​റു​​​ണ്ട്.​ ​​അ​​​ധി​​​ക​​​മാ​​​യി​ ​​ഈ​ ​​ക​​​ല​​​കൾ​ ​​വ​​​ലി​​​യു​​​ന്ന​​​തു​​​മൂ​​​ലം​ ​​ഇ​​​തി​​​ന്റെ​ ​​നാ​​​രു​​​ക​​​ളിൽ​ ​​സം​​​ഭ​​​വി​​​ക്കു​​​ന്ന​ ​​തേ​​​യ്മാ​​​ന​​​വും​ ​​വേ​​​ദ​​​ന​ ​​കൂ​​​ട്ടാൻ​ ​​ഇ​​​ട​​​യാ​​​കാ​​​റു​​​ണ്ട്.​ ​ എ​​​ല്ലാ​ ​​പ്രാ​​​യ​​​ക്കാ​​​രി​​​ലും​ ​​ഇൗ രോ​ഗം ക​​​ണ്ടു​​​വ​​​രാ​​​റു​​​ണ്ടെ​​​ങ്കി​​​ലും​ ​​ശ​​​രീ​​​ര​​​ഭാ​​​രം​ ​​കൂ​​​ടി​​​യ​​​വ​​​രെ​​​യാ​​​ണ് ​​ഏ​​​റെ​​​യും​ ​​ബാ​​​ധി​​​ക്കു​​​ന്ന​​​ത്.​ ​​ഗർ​​​ഭാ​​​വ​​​സ്ഥ​​​യി​​​ലും​ഈ​ ​​രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങൾ​ ​​ക​​​ണ്ടു​​​വ​​​രാ​​​റു​​​ണ്ട്.​ ​​മാ​​​ത്ര​​​മ​​​ല്ല,​ ​​കൂ​​​ടു​​​ത​​​ലാ​​​യി​ ​​കാ​​​യി​​​കാ​​​ധ്വാ​​​ന​​​ത്തിൽ​ ​​ഏർ​​​പ്പെ​​​ടു​​​ന്ന​​​വർ​​​ക്കും​ ​​ഇ​​​ത് ​​ഉ​​​ണ്ടാ​​​കാം.

പാ​​​ദ​​​ത്തി​​​ലെ​ ​​വ​​​ള​​​വ് ​​കു​​​റ​​​ഞ്ഞ​​​വ​​​രി​​​ലും​ ​​ഇ​​​ത് ​​കൂ​​​ടു​​​ത​​​ലാ​​​യി​ ​​ക​​​ണ്ടു​​​വ​​​രു​​​ന്നു.​ ​​പ​​​തി​​​ഞ്ഞ​ ​​കാ​​​ല്പ​​​ത്തി​​​യു​​​ള്ള​​​വർ​​​ക്ക് ​​പൊ​​​തു​​​വെ​ ​​ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​ ​​കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കും. ഉ​​​പ്പൂ​​​റ്റി​​​യിൽ​ ​​അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി​ ​​സം​​​ഭ​​​വി​​​ക്കു​​​ന്ന​ ​​എ​​​ല്ലു​​​വ​​​ളർ​​​ച്ച​​​യും​ ​​ഉ​​​പ്പൂ​​​റ്റി​​​വേ​​​ദ​​​ന​​​യു​​​ടെ​ ​​ഒ​​​രു​ ​​പ്ര​​​ധാ​​​ന​ ​​കാ​​​ര​​​ണ​​​മാ​​​ണ്.​ ​​ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വർ​​​ക്ക് ​​ഉ​​​പ്പൂ​​​റ്റി​ ​​വ​​​ള​​​രെ​ ​​ക​​​ട്ടി​​​യു​​​ള്ള​​​താ​​​യി​ ​​തോ​​​ന്നാം.​ ​​പു​​​തി​​​യ​​​താ​​​യി​ ​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​ ​​ഷൂ​​​സ് ​​മൂ​​​ല​​​മു​​​ള്ള​ ​​വേ​​​ദ​​​ന​​​ ​​സർ​​​വ്വ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​ണ്.​ ​​ഇൗ​ ​​വേ​​​ദ​​​ന​​​ഉ​​​പ്പൂ​​​റ്റി​​​യു​​​ടെ​ ​​പിൻ​​​ഭാ​​​ഗ​​​ത്താ​​​ണ് ​​ഉ​​​ണ്ടാ​​​വു​​​ന്ന​​​ത്.​ ​​ഉ​​​പ്പൂ​​​റ്റി​​​ഭാ​​​ഗം​ ​​ച​​​ത​​​യു​​​ന്ന​​​തും​ ​​ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​​​യു​​​ടെ​ ​​കാ​​​ര​​​ണ​​​മാ​​​ണ്.​ ​​പ​​​ല​​​പ്പോ​​​ഴും​ ​​ചെ​​​രു​​​പ്പ് ​​ഇ​​​ടാ​​​തെ​ ​​ന​​​ട​​​ക്കു​​​ന്ന​ ​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ​​ഇ​​​ത് ​​സം​​​ഭ​​​വി​​​ക്കു​​​ക.​ ​​ഈ​ ​​ക്ഷ​​​തം​ ​​പിൽ​​​കാ​​​ല​​​ത്ത് ​​ക​​​ടു​​​ത്ത​​​ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​​​യ്ക്ക് ​​കാ​​​ര​​​ണ​​​മാ​​​കാ​​​റു​​​ണ്ട്.​ ​​ചി​​​ല​​​രി​​​ലെ​​​ങ്കി​​​ലും​ ​​ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​ ​​ക്ഷ​​​ത​​​ങ്ങൾ​ ​​മൂ​​​ലം​ ​​നീ​​​രും​ ​​ക​​​ണ്ടു​​​വ​​​രാ​​​റു​​​ണ്ട്.​ ​​കാ​​​ലി​​​ലേ​​​ക്കു​​​ള്ള​ ​​ചെ​​​റു​ ​​നാ​​​ഡി​​​ക്ക് ​​സം​​​ഭ​​​വി​​​ക്കു​​​ന്ന​ ​​ചു​​​രു​​​ങ്ങൽ​ ​​വേ​​​ദ​​​ന​​​യ്ക്കൊ​​​പ്പം​ ​​അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ​ ​​ത​​​രി​​​പ്പും​ ​​ഉ​​​ണ്ടാ​​​ക്കു​​​ന്നു.​ ​​

രാ​​​വി​​​ലെ​ ​​ഉ​​​റ​​​ക്ക​​​മു​​​ണ​​​രു​​​മ്പോ​​​ഴോ​ ​​രാ​​​ത്രി​​​യിൽ​ ​​ഉ​​​റ​​​ങ്ങാൻ​ ​​തു​​​ട​​​ങ്ങു​​​ന്ന​ ​​നേ​​​ര​​​ങ്ങ​​​ളി​​​ലോ​ ​​ആ​​​ണ് ​​ത​​​രി​​​പ്പ് ​​കൂ​​​ടു​​​ത​​​ലാ​​​യി​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.​ ​​ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​​​യു​​​ടെ​ ​​തു​​​ട​​​ക്ക​​​ത്തിൽ​ ​​കാ​​​ലി​​​ന് ​​വി​​​ശ്ര​​​മം​ ​​നൽ​​​കു​​​ന്ന​​​താ​​​ണ് ​​ഉ​​​ത്ത​​​മം.​ ​​ആ​​​ദ്യ​​​കാ​​​ല​​​ങ്ങ​​​ളിൽ​ ​​ചി​​​കി​​​ത്സ​ ​​തേ​​​ടി​​​യി​​​ല്ലെ​​​ങ്കിൽ​ ​​പിൽ​​​ക്കാ​​​ല​​​ത്ത് ​​കാ​​​ലി​​​ന്റെ​ ​​ച​​​ല​​​ന​ ​​ശേ​​​ഷി​​​യെ​​​പ്പോ​​​ലും​ ​​ഇ​​​ത് ​​കാ​​​ര്യ​​​മാ​​​യി​ ​​ബാ​​​ധി​​​ക്കും. മ​​​നു​​​ഷ്യ​​​ന്റെ​ ​​കാ​​​ലി​​​ലെ​ 26​ ​​എ​​​ല്ലു​​​ക​​​ളിൽ​ ​​ബ​​​ല​​​വ​​​ത്താ​​​യ​ ​​ഒ​​​ന്നാ​​​ണ് ​​ഉ​​​പ്പൂ​​​റ്റി​​​യു​​​ടെ​ ​​എ​​​ല്ല്.​ ​​ശ​​​രീ​​​ര​​​ത്തി​​​ന്റെ​ ​​മൊ​​​ത്ത​​​ഭാ​​​രം​ ​​താ​​​ങ്ങാൻ​ ​​ക​​​ഴി​​​യു​​​ന്ന​ ​​ഒ​​​ന്നാ​​​യി​ ​​ഇ​​​തി​​​നെ​ ​​കാ​​​ണാം.​ ​​നേ​​​ര​​​ത്തെ​ ​​സൂ​​​ചി​​​പ്പി​​​ച്ച​​​തു​​​പോ​​​ലെ​ ​​സ്ത്രീ​ ​​പു​​​രു​​​ഷ​ ​​വ്യ​​​ത്യാ​​​സ​​​മോ​ ​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മോ​ ​​കൂ​​​ടാ​​​തെ​​​യാ​​​ണ്ഉ​​​പ്പൂ​​​റ്റി​​​വേ​​​ദ​​​ന​ ​​ക​​​ണ്ടു​​​വ​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും​ ​​വാർ​​​ദ്ധ​​​ക്യ​​​ത്തി​​​ലാ​​​ണ് ​​ഇ​​​തി​​​ന്റെ​ ​​ശ​​​ല്യം​ ​​കൂ​​​ടു​​​ന്ന​​​ത്.​ ​

ത​​​ണു​​​ത്ത​ ​​ത​​​റ​​​യിൽ​ ​​ചെ​​​രു​​​പ്പി​​​ടാ​​​തെ​ ​​ന​​​ട​​​ക്കു​​​ന്ന​​​തും​ ​​ശ​​​രീ​​​ര​​​ഭാ​​​രം​ ​​കൂ​​​ടു​​​ന്ന​​​തു​​​മൊ​​​ക്കെ​ ​​ഇ​​​തി​​​ന്റെ​ ​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്.​ ​​
ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​​​യെ​ ​​കു​​​റി​​​ച്ച് ​​പ​​​റ​​​യു​​​മ്പോൾ​ ​​ഒ​​​ട്ടും​ ​​അ​​​വ​​​ഗ​​​ണി​​​ക്കാൻ​ ​​ക​​​ഴി​​​യാ​​​ത്ത​ ​​ഒ​​​ന്നാ​​​ണ് ​​വാ​​​ത​​​രോ​​​ഗ​​​ങ്ങൾ.​ ​​ഇ​​​തിൽ​ ​​റു​​​മ​​​റ്റോ​​​യ്ഡ് ​​ആർ​​​ത്ത​​​റൈ​​​റ്റി​​​സ് ​​ആ​​​ണ് ​​കൂ​​​ടു​​​തൽ​ ​​ശ​​​ല്യ​​​ക്കാ​​​രൻ.​ ഇ​​​തു​​​മൂ​​​ലം​ ​​സം​​​ഭ​​​വി​​​ക്കു​​​ന്ന​ ​​ഉ​​​പ്പൂ​​​റ്റി​ ​​വേ​​​ദ​​​ന​​​കൾ​ ​​നീ​​​രോ​​​ടു​ ​​കൂ​​​ടി​​​യ​​​വ​ ​​ആ​​​യി​​​രി​​​ക്കി​​​ല്ല.​ ​​മ​​​റി​​​ച്ച് ​​സ​​​ന്ധി​​​യു​​​ടെ​ ​​ച​​​ല​​​ന​​​ശേ​​​ഷി​​​യെ​​​യാ​​​ണ് ​​ഇ​​​ത് ​​കാ​​​ര്യ​​​മാ​​​യി​ ​​ബാ​​​ധി​​​ക്കു​​​ക. ചെ​​​രു​​​പ്പു​​​കൾ​ ​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോൾ​ ​​ചി​​​ല​ ​​കാ​​​ര്യ​​​ങ്ങ​​​ളിൽ​ ​​ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തു​​​ന്ന​​​ത് ​​വ​​​ള​​​രെ​ ​​ന​​​ല്ല​​​താ​​​ണ്.​ ​​ചെ​​​രു​​​പ്പ് ​​പാ​​​ദ​​​ത്തി​​​ന് ​​പൂർ​​​ണ​​​സം​​​ര​​​ക്ഷ​​​ണം​ ​​നൽ​​​കു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണം.​ ​​കാ​​​ലു​​​കൾ​ ​​പൂർ​​​ണ​​​മാ​​​യും​ ​​ഉ​​​ള്ളി​​​ലേ​​​ക്കാ​​​ക​​​ണം.​ ​​ഉ​​​പ്പൂ​​​റ്റി​​​യു​​​ടെ​ ​​ഭാ​​​ഗം​ ​​പു​​​റ​​​ത്തേ​​​ക്കു​ ​​നിൽ​​​ക്കു​​​ന്ന​​​ചെ​​​രു​​​പ്പു​​​കൾ​ ​​ഒ​​​ഴി​​​വാ​​​ക്കു​​​ക.​​​ന​​​ന​​​ഞ്ഞ​ ​​ചെ​​​രു​​​പ്പു​​​ക​​​ളോ​ ​​ന​​​ന​​​ഞ്ഞ​ ​​സോ​​​ക്സു​​​ക​​​ളോ​ ​​ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്.​ ​​സ്ഥി​​​ര​​​മാ​​​യി​ ​​പോ​​​യ​​​ന്റ് ​​ഹീൽ​ ​​ചെ​​​രു​​​പ്പു​​​കൾ​ ​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വർ​ ​​തീർ​​​ച്ച​​​യാ​​​യും​ ​​ഉ​​​പ്പൂ​​​റ്റി​ ​​പൂർ​​​ണ​​​മാ​​​യും​ ​​ചെ​​​രു​​​പ്പി​​​നു​​​ള്ളിൽ​ ​​ത​​​ന്നെ​​​യെ​​​ന്ന് ​​ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.​ഹൈ​​​ഹീൽ​ ​​ചെ​​​രു​​​പ്പു​​​കൾ​​​ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ​​ഏ​​​റെ​ ​​ന​​​ന്ന്.

ഡോ.​ ​അ​ശ്വ​തി​ ​ത​ങ്ക​ച്ചി
മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ടർ
സി​ദ്ധ​സേ​വാ​മൃ​തം​ ​ക്ലി​നി​ക്
അ​മ്പ​ല​മു​ക്ക്
തി​രു​വ​ന​ന്ത​പു​രം
ഫോൺ​:​ 7356878332
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ