Tuesday, 25 April 2017 4.39 AM IST
ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുമെന്ന് മുത്തലാഖിനിരയായ യുവതി
April 19, 2017, 5:15 pm
ലക്‌നൗ: ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുമെന്ന തീരുമാനവുമായി മുത്തലാഖിന് ഇരയായ യു.പി സ്വദേശിനി. ഭർത്താവ് ഫോൺ വിളിച്ച് മൊഴിചൊല്ലിയതാണ് രഹ്‌ന റാസയെ. പിന്നാലെ ഭർത്താവിന്റെ ബന്ധുക്കൾ രഹ്നയ്‌ക്ക് നേരെ ആസിഡ് ആക്രമണവും നടത്തി.

ഹിന്ദു മതത്തിൽ വിവാഹബന്ധത്തിൽ സ്‌ത്രീകൾക്കുള്ള അഭിപ്രായത്തിനും പ്രാധാന്യമുണ്ട്. എന്നാൽ അതാണ് ഇസ്ലാമിലില്ലാത്തത്. ഇത് മുത്തലാഖിന് വഴിവയ്‌ക്കുന്നു. ആയിരക്കണക്കിന് മുസ്ലീം യുവതികളാണ് ഈ ഷെരിയ നിയമത്തിന് എതിരെ തങ്ങളുടെ സ്വരം ഉയർത്തുന്നത്. ഇന്ന് പാകിസ്ഥാൻ,​ ബംഗ്ലാദേശ്,​ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇരുപതോളം മുസ്ലീം രാഷ്‌ട്രങ്ങളിൽ ഈ നിയമം നിരോധിച്ചിട്ടുണ്ട്. സമൂഹത്തിൽ ഉയർന്ന നിലയിലുള്ള കുടുംബമായിട്ടും മുത്തലാഖിന്റെ ഇരയായ വ്യക്തിയാണ് താനെന്നും രഹ്ന പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 14നാണ് ഭർത്താവിന്റെ ബന്ധുക്കൾ രഹ്നയ്‌ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ഭർതൃസഹോദരനും ഭർതൃസഹോദരിമാരും ചേർന്ന് രഹ്നയെ തല്ലിചതച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ്,​ യു.എസിൽ എത്തി ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഭർത്താവ് ഉപദ്രവം ആരംഭിച്ചു. തന്റെ അമ്മ മരിച്ചപ്പോൾ തന്നെയും മകനെയും നാട്ടിലാക്കി ന്യൂസിലന്റിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് അയാൾ കടന്നു. ഭർതൃഗൃഹത്തിൽ എത്തിയെങ്കിലും മകൻ മുത്തലാഖ് ചൊല്ലിയ കാരണം പറഞ്ഞ് അവർ കൈയൊഴിഞ്ഞു. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും പകരം ലഭിച്ചത് ആഹാരമില്ലാതെ ജീവിക്കേണ്ടി വന്ന അവസ്ഥയാണ്. ഇപ്പോൾ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധിയുടെ പിന്തുണ ലഭിച്ചതിന്റെ ആശ്വാസത്തിലാണവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ