ആസ്‌ട്രേ​ലി​യ​യിൽ തൊഴി​ല​വ​സ​ര​ങ്ങൾ കുറ​യാൻ സാധ്യ​ത​!
April 20, 2017, 12:05 am
ഡോ. ടി.​പി. സേതു​മാ​ധ​വൻ
ആസ്‌ട്രേ​ലി​യൻ ഗവൺമെന്റിന്റെ തൊഴിൽ വിസ​യി​ലുള്ള നിയ​ന്ത്രണം ഇന്ത്യ​യിൽ നിന്നുള്ള ഉദ്യോ​ഗാർത്ഥി​കളെ പ്രതി​കൂ​ല​മായി ബാധി​ക്കാനി​ട​യു​ണ്ട്. ഇന്ത്യയ​ട​ക്ക​മുള്ള രാജ്യ​ങ്ങ​ളിൽ നിന്നുള്ള അഭ്യ​സ്ത​വി​ദ്യ​രായ യുവ​തീ​യു​വാ​ക്കൾക്കുള്ള താൽക്കാ​ലിക തൊഴിൽവി​സ​യായ നാലു​വർഷ​ത്തേ​ക്കുള്ള തൊഴിൽ നൈപു​ണ്യ​മു​ള്ള​വരെ റിക്രൂ​ട്ട് ചെയ്യു​ന്ന 457 ലാണ് നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കുടി​യേറ്റ തൊഴി​ലാ​ളി​കൾ ഏറെ​യുള്ള ആസ്‌ട്രേ​ലി​യ​യിൽ ഏഷ്യൻ രാജ്യ​ങ്ങ​ളിൽ നിന്നു​ള്ള​വ​രാണേറെ​യും. 95000 ത്തോളം 457 വിസ​യാണ് പ്രതി​വർഷം നൽകി​യി​രു​ന്ന​ത്.
ഇംഗ്ലീഷ് സംസാ​രി​ക്കുന്ന വിക​സിത രാജ്യ​മെന്ന നില​യിൽ ഇവിടെ വേത​നവും വളരെ കൂടു​ത​ലാ​ണ്. മൈനിം​ഗ്, ഷിപ്പിംഗ്, ഐ.​ടി, കംപ്യൂ​ട്ടർ സയൻസ്, അഗ്രി​ക്കൾച്ചർ, എഞ്ചി​നീ​യ​റിംഗ്, മനേ​ജ്‌മെന്റ് എന്നി​വ​യിലും, സെമി സ്‌ക്കിൽഡ് മേഖ​ല​ക​ളായ ലോജി​സ്റ്റി​ക്‌സ്, ഷിപ്പിം​ഗ്, റീട്ടെ​യിൽ, അഗ്രി ബിസി​നസ്സ് എന്നി​വ​യിലും ആസ്‌ട്രേ​ലി​യ​യിൽ അവ​സ​ര​ങ്ങ​ളു​ണ്ട്. ആസ്‌ട്രേ​ലി​യ​ക്കാർക്ക് തൊഴിലിൽ മുൻഗ​ണന എന്ന തീരു​മാ​ന​മാണ് 457 വിസ നിർത്ത​ലാ​ക്കാൻ കാര​ണം! ബ്രെക്‌സി​റ്റും, യൂറോ​പ്പ്യൻ യൂണി​യ​നിലെ തൊഴിൽ മാന്ദ്യവും, അമേ​രി​ക്ക​യിൽ ട്രംപിന്റെ പരി​ഷ്‌ക്കാ​ര​ങ്ങളും ആഗോ​ള​ത​ല​ത്തിൽ ആസ്‌ട്രേ​ലി​യയെ മികച്ച ഉപ​രി​പ​ഠന, തൊഴിൽമേ​ഖ​ല​യായി ഏഷ്യൻ രാജ്യ​ങ്ങ​ളിൽ നിന്നുള്ള ഉദ്യോ​ഗാർത്ഥി​കൾ കണ​ക്കാ​ക്കി​യി​രു​ന്നു.
457 വിസ നിർത്ത​ലാ​ക്കു​ന്നത് ഇന്ത്യ​യിലെ ഐ.​ടി, എഞ്ചി​നീ​യ​റിംഗ് പ്രൊഫ​ഷ​ന​ലു​കളെ ബാധി​ക്കാ​നി​ട​യു​ണ്ട്. 457 വിസ​യിൽ തൊഴിൽ ചെയ്യു​ന്ന​വ​രുടെ വിസ കാല​യ​ളവ് നാലിൽ നിന്നും രണ്ടു വർഷ​മായി ചുരു​ക്കാ​നുള്ള നിർദ്ദേ​ശ​ങ്ങ​ളു​ണ്ട്. ഇനി​മു​തൽ ആസ്‌ട്രേ​ലി​യ​യിൽ തൊഴിൽ വിസ ലഭി​ക്കാൻ ഇംഗ്ലീഷ് പ്രാവീ​ണ്യ പരീ​ക്ഷ​യായ IELTS- International English Testing - System 9 ൽ 7 ബാൻഡോ​ടു​കൂടി പൂർത്തി​യാ​ക്കേണ്ടതുണ്ട്. കുടും​ബാം​ഗ​ങ്ങൾക്കും IELTS നിർബ​ന്ധ​മായും വേണ്ടി വരും.
തൊഴിൽ വിസ​യിൽ വിക​സ്വര രാജ്യ​ങ്ങ​ളിൽ നിന്ന് ആസ്‌ട്രേ​ലി​യ​യിൽ എത്തു​ന്ന​വർക്കുള്ള തൊഴിൽ മേഖ​ല​ക​ളുടെ എണ്ണം 651 ൽ നിന്നും 435 ആയി കുറ​ച്ചി​ട്ടു​ണ്ട്.
അമേ​രി​ക്ക​യിൽ H1B വിസ​യിലും, എക്‌സ്പ്രസ് വിസ​യി​ലു​മുള്ള നിയ​ന്ത്രണം ആവശ്യ​കത കൂടു​തൽ മികച്ച തൊഴിൽ നൈപു​ണ്യ​മുള്ള മേഖ​ല​കൾക്കാണ് എന്ന​തി​ലേ​ക്ക് വിരൽ ചൂണ്ടു​ന്നു. അമേ​രി​ക്ക​യി​ലേക്ക് വിക​സ്വര രാജ്യ​ങ്ങ​ളി​ൽ നിന്നും വേണ്ടത് കംപ്യൂ​ട്ടർ പ്രോഗ്രാ​മ​റോ, ഡാറ്റ എൻട്രി ഓപ്പ​റേ​റ്ററോ അല്ല മറിച്ച് മികവുള്ള എഞ്ചി​നീ​യ​റും, ശാസ്ത്ര​ജ്ഞ​രു​മാ​ണെന്ന് ട്രംപ് ഇതി​നകം വ്യക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ആസ്‌ട്രേലിയ, അമേ​രി​ക്ക, യു.​കെ, എന്നീ രാജ്യ​ങ്ങ​ളി​ലുള്ള വിസ നിയ​ന്ത്രണം മികച്ച തൊഴിൽ നൈപു​ണ്യ​മു​ള്ള​വരെ ബാധി​ക്കാ​നി​ട​യി​ല്ല. എന്നാൽ Semi skilled sector നെ തീർച്ച​യായും ബാധി​ക്കും. ഇന്ത്യ​യെപ്പോ​ലെ​യുള്ള രാജ്യ​ങ്ങ​ളിലെ കംപ്യൂ​ട്ടർ പ്രൊഫ​ഷ​ന​ലു​ക​ളെയും, ഉദ്യോ​ഗാർത്ഥി​കളെയും ഇത് പ്രതി​കൂ​ല​മായി ബാധി​ക്കാ​നി​ട​യു​ണ്ട്. ഇംഗ്ലീഷ് പ്രാവീണ്യ പരീ​ക്ഷ​യായ IELTS എല്ലാ തൊഴി​ലിനും നിർബ​ന്ധ​മാ​ക്കി​യി​ ട്ടു​ണ്ട്. നില​വിൽ തൊഴിൽ ചെയ്യു​ന്ന​വ​രുടെ 457 വിസ രണ്ട് വർഷ​മായി കുറ​യും. കുടും​ബാം​ഗ​ങ്ങൾക്കുള്ള വിസ​യിലും നിയ​ന്ത്രണമുണ്ടാ​കും. തദ്ദേ​ശീ​യരെ ലഭി​ക്കാത്ത തൊഴി​ലിനു മാത്രമെ വിദേശ രാജ്യ​ങ്ങ​ളിൽ നിന്നു​ള്ള​ വർക്ക് പരി​ഗ​ണന ലഭി​ക്കൂ!
ആസ്‌ട്രേ​ലി​യൻ പ്രധാ​ന​മന്ത്രിയുടെ ഇന്ത്യ സന്ദർശ​ന​ത്തി​നു​ ശേ​ഷ​മുള്ള അപ്ര​തീ​ക്ഷി​തമായ വിസ നിയ​ന്ത്രണം ആസ്‌ട്രേ​ലി​യ​യിൽ തൊഴിൽ ചെയ്യാ​നാ​ഗ്ര​ഹി​ക്കുന്ന ഉദ്യോഗാർ​ത്ഥി​ക​ളെയും, ഇന്ത്യൻ വിദ്യാർത്ഥി​ക​ളെയും പ്രതി​കൂ​ല​മായി ബാ​ധി​ക്കാ​നി​ട​യുണ്ട്. പ്രതി​വർഷം 60000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥി​ക​ളാണ് ആസ്‌ട്രേ​ലി​യ​യിൽ ഉപ​രി​പ​ഠ​ന​ത്തി​നെ​ത്തു​ന്ന​ത്.
ബ്രെക്‌സി​റ്റിനു ശേഷ​മുള്ള നട​പ​ടി​ക്ര​മ​ങ്ങൾ പുരോ​ഗ​മി​ക്കു​മ്പോൾ ഐ.​ടി. വ്യവ​സായ മേഖ​ല​യിൽ യു.​കെ. യിലും, യൂറോ​പ്യൻ യൂണി​യ​നിലുമുള്ള മാറ്റ​ങ്ങൾ ഇന്ത്യയെ ബാധി​ക്കാ​നി​ട​യു​ണ്ട്. യു.കെ.​യിൽ പ്രവർത്തി​ക്കുന്ന EU അധി​ഷ്ഠിത കമ്പ​നി​ക​ളു​മായി ഇന്ത്യൻ ഐ.​ടി. കമ്പ​നി​കൾ സഹ​ക​രിച്ച് പ്രവർത്തിച്ചു വരു​ന്നു. യു.​കെ. യൂറോ​പ്പ്യൻ യൂണി​യൻ വിടു​മ്പോൾ വ്യപാര മേഖ​ല​യിലും യൂറോ​പ്യൻ വിപ​ണി​യ്ക്ക​പ്പുറം യു.​കെ. സ്വതന്ത്ര വിപണി രൂപ​പ്പെ​ടു​ത്താൻ ശ്രമി​ച്ചേ​ക്കാം. ഇതിൽ ഇപ്പോഴും അവ്യ​ക്തത നില​നിൽക്കു​ന്നു. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ