Tuesday, 25 April 2017 4.38 AM IST
അമേരിക്കയെ ബോംബിട്ട് തകർക്കുന്ന വീഡിയോ തയ്യാറാക്കി ഉത്തര കൊറിയ
April 19, 2017, 6:49 pm
പ്യോങ്യാങ്: പരസ്പര വെല്ലുവിളികൾകൊണ്ട് കലുഷിതമായ അന്തരീക്ഷത്തിൽ, അമേരിക്കയെ വീണ്ടും പ്രകോപിപ്പിക്കുന്ന നടപടിയുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ സ്ഥാപകനായ കിം ഇൽ സുങ്ങിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക ആഘോഷത്തിനിടെയാണ് അമേരിക്കയിൽ ബോംബിടുന്നതിന്റെ ദൃശ്യാവിഷ്കാരം തയ്യാറാക്കി സദസ്സിൽ പ്രദർശിപ്പിച്ചത്. ഇത് കണ്ട് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെയും വീഡിയോയിൽ കാണാം.

പേര്‌ വ്യക്തമാക്കാത്ത ഒരു അമേരിക്കൻ നഗരത്തിൽ ഉത്തര കൊറിയ തൊടുത്തു വിട്ട ഭൂഖണ്ഡാന്തര മിസൈൽ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. എരിയുന്ന നഗരത്തിൽ കീറിപ്പറിഞ്ഞ അമേരിക്കൻ പതാകയെയും വീഡിയോയിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഉത്തര കൊറിയൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനലിലാണ് ഈ വീഡിയോ പ്രക്ഷേപണം ചെയ്തിരിക്കുന്നത്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ