മുലപ്പാലൂട്ടാൻ കപ്പം കൊടുക്കുന്നവർ
April 20, 2017, 12:30 am
കുസുമം. ആർ. പുന്നപ്ര
ത​ല​വാ​ച​കം ക​ണ്ട് ആ​രും സം​ശ​യി​ക്കേ​ണ്ട. ഇ​തൊ​രു പ​ച്ച​പ്പ​ര​മാർ​ത്ഥം ആ​ണ്. കേ​ര​ള​ത്തി​ലെ ഐ.​ടി മേ​ഖല ഉൾ​പ്പ​ടെ പ്രൈ​വ​റ്റു​മേ​ഖ​ല​യി​ലെ വ​നി​താ​ജീ​വ​ന​ക്കാ​രു​ടെ പി​ഞ്ചു കു​ഞ്ഞു​ങ്ങൾ​ക്ക് അ​മ്മ​മാ​രു​ടെ മു​ല​പ്പാ​ലു കു​ടി​യ്ക്ക​ണ​മെ​ങ്കിൽ പ​തി​നാ​യി​ര​വും അ​തി​നും മു​ക​ളി​ലും രൂ​പ​യാ​ണ് വ​സൂ​ലാ​ക്കു​ന്ന​ത്. 2015 സെപ്തംബർ 18ൽ 2113 എ​ന്ന​ന​മ്പ​റിൽ അ​സാ​ധാ​രണ ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​ന്ന​ത​നു​സ​രി​ച്ച് ഐ​ടി ക​മ്പ​നി​ക​ളിൽ ജോ​ലി​ചെ​യ്യു​ന്ന വ​നി​ത​ക​ളു​ടെ ശി​ശു​ക്കൾ​ക്ക് മു​ല​പ്പാ​ലൂ​ട്ടു​വാ​നു​ള്ള ശി​ശു​പ​രി​പാ​ല​ന​കേ​ന്ദ്ര​ങ്ങൾ തൊ​ഴി​ലു​ട​മ​കൾ എ​ത്ര​യും പെ​ട്ടെ​ന്ന് നൽ​ക​ണ​മെ​ന്നു​ള്ള നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി.
മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​നിൽ നി​ന്നും എ​നി​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ച് ഞാൻ ന​ട​ത്തിയ നി​ര​ന്തര പ​രി​ശ്ര​മ​ത്തി​ന്റെ ഫ​ല​മാ​യാ​ണ് ക​ഴി​ഞ്ഞ സർ​ക്കാ​രി​ന്റെ കാ​ല​ത്ത് നി​യ​മ​സഭ കൂ​ടി​യ​പ്പോൾ സർ​ക്കാർ1961​ലെ മെ​റ്റേ​ണി​റ്റി ബ​ന​ഫി​റ്റ് ആ​ക്ടി​ലെ ച​ട്ടം ഭേ​ദ​ഗ​തി​ചെ​യ്യാൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും അ​ത​നു​സ​രി​ച്ച് സെ​പ്തം​ബർ 2015ൽ കേ​ര​ള​ഷോ​പ്പ് & കൊ​മേ​ഴ്സ്യൽ എ​സ്റ്റാ​ബ്ലി​ഷ് മെ​ന്റ് ആ​ക്ടിൽ വ​രു​ത്തിയ ഭേ​ദ​ഗ​തി​പ്ര​കാ​രം ശി​ശു പ​രി​പാ​ലന കേ​ന്ദ്ര​ത്തി​നു വേ​ണ്ടി​യു​ള്ള നി​യ​മം ഉ​ണ്ടാ​ക്കി​ക്കു​വാൻ സാ​ധി​ച്ച​തും. അ​തി​ന് എ​ന്നെ​പ്പോ​ലെ​യു​ള്ള സ​മാന ചി​ന്താ​ഗ​തി​യു​ള്ള ധാ​രാ​ളം പേ​രു​ടെ പിന്തുണ​യും പ്രോ​ത്സാ​ഹ​ന​വും കൂ​ടാ​തെ എ​ല്ലാ പ​ത്ര ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​നു​കാ​ലി​ക​ങ്ങ​ളു​ടേ​യും നിർ​ലോ​ഭ​മായ പിൻ​തു​ണ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​വർ​ക്കും കൂ​ടി 6 മാ​സ​ത്തെ പ്ര​സ​വാ​വ​ധി​ക്കും വേ​ണ്ടി​യു​ള്ള തീർ​പ്പാ​ണ് മ​നു​ഷ്യാ​വ​കാശ ക​മ്മീ​ഷ​നിൽ നി​ന്നും അ​ന്ന് ഉ​ണ്ടാ​യ​ത്. അ​ത​നു​സ​രി​ച്ച്
1961​ലെ മെ​റ്റേ​ണി​റ്റി ബ​ന​ഫി​റ്റ് ആ​ക്ടി​ലെ നി​ല​വി​ലു​ള്ള പ്ര​സ​വാ​വ​ധി കാ​ല​യ​ള​വ് 26 ആ​ഴ്ച ആ​ക്കി ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ലേ​ബർ ക​മ്മീ​ഷ​ണർ സർ​ക്കാ​രി​ന​യ​ച്ച ശു​പാർ​ശ​ക്ക​ത്ത്, ക​ഴി​ഞ്ഞ സർ​ക്കാ​രിൽ നി​ന്നും റെ​ക്ക​മെ​ന്റു ചെ​യ്തിരുന്നു. ഇ​തി​ന്റെ​ കോ​പ്പി വി​വ​രാ​വ​കാ​ശ​പ്ര​കാ​രം വാ​ങ്ങി അ​തു സ​ഹി​തം കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ​ന്ത്രി മേ​ന​കാ ഗാ​ന്ധി​ക്കും ഇ​തു കാ​ണി​ച്ച് ഒ​രു മെ​യിൽ ഞാൻ അ​യ​ച്ചു. കൂ​ടാ​തെ കേ​ന്ദ്ര തൊ​ഴിൽ വ​കു​പ്പു​മ​ന്ത്രി​ക്കും ഒ​രു നി​വേ​ദ​നം ഞാൻ അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്ന​പ്പോൾ കൊ​ടു​ക്കു​ക​യു​ണ്ടാ​യി. അ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്റെ പൂർ​ണ പി​ന്തു​ണ​യും എ​നി​ക്കു ല​ഭി​ച്ചു. ഇ​തി​നു​വേ​ണ്ടി അ​ദ്ദേ​ഹം കേ​ന്ദ്ര തൊ​ഴിൽ വ​കു​പ്പി​ലേ​യ്ക്ക് അ​യ​ച്ച ക​ത്തിൻ​പ്ര​കാ​രം സെൻ​ട്രൽ ചീ​ഫ് ലേ​ബർ ക​മ്മീ​ഷ​ണ​റിൽ നി​ന്നും എ​നി​യ്ക്ക് അ​നു​കൂ​ല​മായ മ​റു​പ​ടി​യും ല​ഭി​ച്ചു.
കൂ​ടാ​തെ സ്റ്റേ​റ്റിൽ നി​ന്നും അ​യ​ച്ച ക​ത്തി​ന്റെ പു​രോ​ഗ​തി വി​വ​രാ​വ​കാ​ശ​പ്ര​കാ​രം അ​റി​യു​ക​യും അ​തിൻ​പ്ര​കാ​രം നീ​ക്ക​ങ്ങൾ ന​ട​ത്തു​ക​യും ചെ​യ്തു.പ്രധാനമന്ത്രിക്കം പരാതി നൽകി. ആറ് മാ​സം പ്ര​സ​വാ​വ​ധി ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഈ പെ​റ്റീ​ഷ​നിൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഉ​ള്ള ധാ​രാ​ളം വ​നി​താ ജി​വ​ന​ക്കാ​രും പു​രുഷ ജീ​വ​ന​ക്കാ​രും ഒ​പ്പി​ടു​ക​യും ചെ​യ്തു.
എ​നി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സിൽ നി​ന്നും മ​റു​പ​ടി​യും ല​ഭി​ച്ചു.പി​ന്നീ​ട് ബിൽ രാ​ജ്യ​സ​ഭ​യും ലോ​ക​സ​ഭ​യും പാ​സ്സാ​ക്കു​ക​യും പ്ര​സി​ഡ​ന്റ് ഒ​പ്പി​ട്ട ബിൽ 2017 ഫെ​ബ്രു​വ​രി​യി​ലെ മുൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ നി​യ​മ​മാ​കു​ക​യും ചെ​യ്തു. അ​തി​ന്റെ ആ​നു​കൂ​ല്യം ഐ​.ടി ഫീൽ​ഡി​ലെ വ​നി​ത​ജീ​വ​ന​ക്കാർ​ക്ക് ല​ഭി​ച്ചും തു​ട​ങ്ങി.
കേ​ന്ദ്ര​ത്തിൽ നി​ന്നും ഇ​ത്ര​യും അ​നു​കൂ​ല​മായ നി​ല​പാ​ട് ഇ​ന്ത്യ ഒ​ട്ടു​ക്കു​ള്ള പ്രൈ​വ​റ്റു​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാർ​ക്ക് ല​ഭി​ച്ച​ത് കേ​ര​ള​ത്തിൽ നി​ന്നും തു​ട​ങ്ങിയ ഈ നീ​ക്കം കൊ​ണ്ടാ​ണ്. അ​തി​ന് അ​ന്ന​ത്തെ ലേ​ബർ ക​മ്മീ​ഷ​ണ​റും ക​ഴി​ഞ്ഞ സർ​ക്കാ​രി​ലെ തൊ​ഴിൽ വ​കു​പ്പും സർ​വോ​പ​രി ഇ​ത്ര​യും ആ​നു​കൂ​ല്യം പ്രൈ​വ​റ്റു​മേ​ഖ​ല​യി​ലെ വ​നി​താ​ജീ​വ​ന​ക്കാർ​ക്ക് നൽ​കിയ കേ​ന്ദ്ര സർ​ക്കാ​രും അ​ഭി​ന​ന്ദ​നം അർ​ഹി​ക്കു​ന്നു.
എ​ന്നി​ട്ടും 2015 സെപ്തംബർ 18ൽ 2113 എ​ന്ന​ന​മ്പ​റിൽ അ​സാ​ധാ​രണ ഗ​സ​റ്റ് വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ഐ​ടി ക​മ്പ​നി​ക​ളിൽ ജോ​ലി​ചെ​യ്യു​ന്ന വ​നി​ത​ക​ളു​ടെ ശി​ശു​ക്കൾ​ക്ക് മു​ല​പ്പാ​ലൂ​ട്ടു​വാ​നു​ള്ള ശി​ശു​പ​രി​പാ​ല​ന​കേ​ന്ദ്ര​ങ്ങൾ സൗജ​ന്യ​മാ​യി തൊ​ഴി​ലു​ട​മ​കൾ നൽ​ക​ണ​മെ​ന്നു​ള്ള നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​തെ സർ​ക്കാ​രും ക​മ്പ​നി​ക​ളും ഒ​രു​പോ​ലെ പ്രൈ​വ​റ്റു ഡേ​കെ​യ​റി​ന് തി​ന്നു കൊ​ഴു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ത്തി​രി​ക്കു​ന്നു. ഈ ക​പ്പം കൊ​ടു​ക്കൽ എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണം. കേ​വ​ലം ഇ​രു​പ​തി​നാ​യി​ര​വും അ​തി​നു താ​ഴെ​യും ശം​മ്പ​ളം വാ​ങ്ങു​ന്ന സ്ത്രീ​ജീ​വ​ന​ക്കാ​രോ​ട് കാ​ണി​ക്കു​ന്ന ഈ ക്രൂ​രത അ​വ​സാ​നി​പ്പി​ക്കാൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സ​ത്വര ശ്ര​ദ്ധ എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും ഈ മി​ണ്ടാ​പ്രാ​ണി​ക​ളോ​ട് ക​രുണ കാ​ണി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷി​ക്കു​ന്നു.

( ഫോൺ: 9495961387)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ