Monday, 24 April 2017 9.06 AM IST
ഇനിയിപ്പോൾ കമാൽ ഖാന് മഹാഭാരതത്തിൽ ശ്രീകൃഷ്‌ണനാവണം
April 20, 2017, 10:16 am
മുംബയ്: ആയിരം കോടി മുടക്കി നിർമിക്കുന്ന ചിത്രത്തിൽ ഭീമനായി അഭിനയിക്കാൻ ഒരുങ്ങുന്ന മോഹൻലാലിനെ പരിഹസിച്ച് ആരാധകരുടെ ശകാരം ഏറ്റുവാങ്ങിയ ബോളിവുഡ് നിരൂപകൻ കമാൽ ആർ ഖാൻ (കെ.ആ‍ർ.കെ)​ ഇപ്പോൾ തനിക്കും ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവച്ചിരിക്കുകയാണ്.

'മഹാഭാരതത്തിൽ കൃഷ്‌ണനായി അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാനും അദ്ദേഹവും യു.പിയിലെ മഥുരയിൽ നിന്നുള്ളവരാണ്.'- കെ.ആ‍ർ.കെ ട്വീറ്റ് ചെയ്‌തു.

മോഹൻലാലിനെ കണ്ടാൽ ഛോട്ടാ ഭീമിനെ പോലെയാണെന്ന് പരിഹസിച്ച കെ.ആർ.കെയുടെ അഭിപ്രായത്തിൽ ബാഹുബലി ഫെയിം പ്രഭാസാണ് ഭീമനാവാൻ അനുയോജ്യൻ. മാത്രമല്ല ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും അയാൾ നിർ‌ദ്ദേശിക്കുന്നുണ്ട്.
'പ്രഭാസ് - ഭീമൻ,​ റാണാ - ദുര്യോദനൻ,​ ആമിർ - അർജുൻ,​ എസ്.ആ‍ർ.കെ - കർണൻ,​ രൺബീർ - അഭിമന്യു,​ സൽമാൻ - ഏകലവ്യ,​ ദീപിക - ദ്രൗപതി.'

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ