Tuesday, 25 April 2017 4.39 AM IST
ജീവിതം തിരികെ പിടിച്ച ഇമാനെ നമുക്കൊന്ന് കാണാം
April 20, 2017, 1:23 pm
മുംബയ്: 36കാരിയായ ഇമാൻ അഹമ്മദെന്ന ഈജിപ്‌ത്യൻ യുവതി ആയിരുന്നു ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത. വർഷങ്ങളിലായി വീടിനു പുറത്തിറങ്ങാനാവാതെ നരകജീവിതം നയിച്ച ഇമാന് ആശ്വാസമായത് മുംബയ് സെയ്ഫി ആശുപത്രിയിലെ ഡോക്‌ടർമാരാണ്.

ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ഇമാൻ മാർച്ച് 7ന് ഭാരം കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയക്ക് വിധേയനായി. അഞ്ഞൂറു കിലോ ഭാരവുമായി എത്തിയ ഇമാന്റെ 250 കിലോയോളം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഭാരമൊക്കെ കുറച്ച് സന്തോഷവതിയായി ഇരിക്കുന്ന ഇമാന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ഇമാന് കൂടുതൽ നേരം ഇരിക്കാൻ സാധിക്കും. ഭാരം കുറഞ്ഞതിനാൽ വീൽചെയറിലും സഞ്ചരിക്കാം. മൂന്നുമാസം മുന്പ് വരെ അസാധ്യമെന്ന് തോന്നിയിരുന്ന കാര്യങ്ങളാണിത്.

ഇമാന്റെ ഇപ്പോഴത്തെ രൂപം നമ്മെ ഞെട്ടിക്കും. അതൊന്ന് കാണാം:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ