ഫിഗോ, ആസ്‌പയർ സ്‌പോർട്‌സ് എഡിഷനുകളുമായി ഫോഡ്
April 21, 2017, 3:48 am
കൊച്ചി: ഫ‌ോഡിന്റെ ഹാച്ച്ബാക്ക് മോഡലായ ഫിഗോ, കോംപാക്‌റ്ര് സെഡാനായ ആസ്‌പയർ എന്നിവയുടെ സ്‌പോർട്‌സ് എഡിഷനുകൾ വിപണിയിലെത്തി. ആദ്യമായാണ് 'സ്‌പോർട്‌സ് എഡിഷൻ' മോഡലുകൾ ഫോഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഡ്യുവൽ ടോൺ കളറും ആകർഷക ഗ്രാഫിക്‌സും ഒന്നിക്കുന്ന എക്‌സ്‌റ്രീരിയറിന് വലിപ്പമേറിയ 15 - ഇഞ്ച് അലോയ് വീലുകൾ, ബോൾഡ് ഗ്രിൽ, വ്യത്യസ്‌തമായ ഹെഡ്‌ലാമ്പ് എന്നിവ മികച്ച സ്‌പോർട്ടീ ലുക്ക് സമ്മാനിക്കുന്നുണ്ട്.
ഫുൾ ബ്ളാക്ക് തീം നിറയുന്ന അകത്തളം ഏറെ വിശാലമാണ്. 20 ഓളം സ്‌റ്രോറേജ് സ്‌പേസുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സുരക്ഷയ്‌ക്കായി ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്., ഇ.ബി.ഡി., ഇ.പി.എ.എസ് എന്നിവയും മികവുകളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ച് പുത്തൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച ഫോഡിന്റെ, ഈവർഷത്തെ ആദ്യ മോഡലുകളാണിവയെന്നും കൂടുതൽ പുതിയ മോഡലുകൾ വൈകാതെ ഫോഡ് വിപണിയിലെത്തിക്കുമെന്നും ഫോഡ് ഇന്ത്യ കസ്‌റ്റമർ സർവീസ് വൈസ് പ്രസിഡന്റ് എൻ. പ്രഭു പറഞ്ഞു.
ഫിഗോ സ്‌പോർട്‌സ് എഡിഷൻ ഡീസൽ വേരിയന്റിന് 7.35 ലക്ഷം രൂപയും പെട്രോൾ വേരിയന്റിന് 6.43 ലക്ഷം രൂപയുമാണ് കൊച്ചി എക്‌സ്‌ഷോറൂം വില. ആസ്‌പയർ സ്‌പോർട്‌സ് എഡിഷൻ പെട്രോൾ വേരിയന്റിനു വില 6.63 ലക്ഷം രൂപയും ഡീസൽ മോഡലിനു വില 7.74 ലക്ഷം രൂപയുമാണ്. പെട്രോൾ എൻജിൻ ലിറ്ററിന് 18.12 കിലോമീറ്ററും ഡീസൽ എൻജിൻ 24.29 കിലോമീറ്ററും മൈലേജ് നൽകും. 'ഫൺ - ടു - ഡ്രൈവ്' വിശേഷണമുള്ള ഇരു മോഡലുകൾക്കും 5 - സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനാണ് ഗിയർ സിസ്‌റ്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ