Tuesday, 25 April 2017 4.37 AM IST
കാഞ്ചീപുരത്തിൽ ബനാറസി ഡിസൈനുമായി ശീമാട്ടി
April 21, 2017, 4:40 am
കൊച്ചി: കാഞ്ചീപുരത്തിൽ ആദ്യമായി ബനാറസി വീവ് ഉള്ള കാഞ്ചീ - ബനാറസി ബ്രൈഡൽ വൈവിദ്ധ്യം ശീമാട്ടി അവതരിപ്പിച്ചു. കാഞ്ചീ - ബനാറസി ബ്രൊക്കേഡ്‌സ്, ടിഷ്യൂ സാരികൾ, സിൽവർ ഡിസൈൻസ്, സിൽവർ ടച്ച്, വിത്തൗട്ട് ബോർഡർ സാരി, ത്രഡ് വർക്ക് സാരി, വിത്തൗട്ട് ബോർഡർ വിത്ത് കോൺട്രാസ്‌റ്ര് പല്ലവ് ബ്ളൗസ്, കാഞ്ചീപുരം വീവീംഗ് പ്ളേസ്‌മെന്റ് സാരി, ഗോൾഡ് ആൻഡ് സിൽവർ ജറി ബ്രൊക്കേഡ്‌സ്, ടെക്‌‌സ്ചേർഡ് ജറി ബ്രൊക്കേഡ്‌സ്, റോ സിൽക്കിൽ കട്ട് വർക്ക്/ പേൾ വർക്ക് വിത്ത് നെറ്ര് ബ്ലൗസ് എന്നിവയിലുള്ള അതിവിപുലമായ നിരയാണിത്.
ബീന കണ്ണൻ അവതരിപ്പിച്ച ഈ പുതിയ വിവാഹസാരി കളക്ഷൻ സീസണിലെ ട്രെൻഡായി മാറിയിട്ടുണ്ട്. വിവാഹം, വിവാഹ സംബന്ധ വേളകൾ എന്നിവയ്‌ക്കിണങ്ങിയ കളക്ഷനാണിത്. ബവാൻജി പ്ളെയിൻ ബോർഡറുകളുള്ള റെഗുലർ സാരികളിൽ നിന്ന് വ്യത്യസ്‌തമായി, പരമ്പരാഗത എത്‌നിക് - ആന്റിക് ജറികളിലുള്ള കാഞ്ചീ - ബനാറസി കളക്ഷനാണിത്. സിൽവർ ടച്ചാണ് ഇവയുടെ മറ്റൊരു മികവ്. കാഷ്വൽ വേളകൾക്കായുള്ള ബോർഡറില്ലാത്ത സാരികളും ശ്രേണിയിലുണ്ട്.
ഗോൾഡ്, പിങ്ക്, ഓറഞ്ച്, മറൂൺ, ബ്രൗൺ, മഞ്ഞ, വെള്ള, ക്രീം തുടങ്ങിയ നിറക്കൂട്ടുകളിലും കാഞ്ചീ - ബനാറസി കളക്ഷൻ ലഭിക്കും. ഓരോ സാരിയും വ്യത്യസ്‌തവും സോഫ്‌റ്റും ലൈറ്റുമാണ്. ലക്ഷ്വറി ബ്രൈഡൽ സാരികളായും സെക്കൻ‌ഡ് സാരിയായും പാർട്ടിവെയറായും ഇവ അണിയാം. ഏത് ബഡ്‌ജറ്റിലും ഏറ്റവും ട്രെൻഡി വെഡിംഗ് വെയർ എന്ന ആശയവും ശീമാട്ടി ഈ കളക്ഷനിൽ നിലനിറുത്തിയിട്ടുണ്ട്. ആറായിരം രൂപ മുതൽ പതിനായിരം രൂപവരെ വിലയിൽ വ്യത്യസ്‌ത ഫാബ്രിക്കിലും ഡിസൈനിലും പാറ്രേണിലുമുള്ള പാർട്ടി വെയർ, ഫംഗ്‌ഷൻ വെയർ സാരികൾ ശ്രേണിയിൽ ലഭിക്കും. ഏത് ആഘോഷമായാലും വസ്‌ത്ര സങ്കല്‌പങ്ങളിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്നും വധുവിനായാലും ബ്രൈഡ്‌സ് മെയ്‌ഡ്സ്, ഫ്ളവർ ഗേൾസ് തുടങ്ങിയവർക്കും വ്യത്യസ്‌തരായി ഇരിക്കാനാണ് ഇഷ്‌ടമെന്നും ബീന കണ്ണൻ പറഞ്ഞു. വിവാഹത്തിനും ഓരോ വേളകൾക്കും മാറ്റം കൊണ്ടുവരാൻ ഏവരും ആഗ്രഹിക്കുന്നു. ഈ ദൗത്യമാണ് ബ്രൈഡൽ കളക്ഷനിൽ ഇത്രയേറെ വ്യത്യസ്‌തത അവതരിപ്പിക്കാൻ ശീമാട്ടിക്ക് പ്രേരണയാകുന്നതെന്നും ബീന കണ്ണൻ പറഞ്ഞു. 900 രൂപ മുതൽ 1.25 ലക്ഷം രൂപവരെ വിലയിൽ ഏറ്റവും ഫാഷനബിൾ സാരികളും ശീമാട്ടിയിൽ ലഭ്യമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ