Monday, 24 April 2017 9.00 AM IST
അംലയുടെ സെഞ്ച്വറിക്കും പഞ്ചാബിനെ രക്ഷിക്കാനായില്ല
April 21, 2017, 12:33 am
ഇൻ​ഡോർ: ഹഷിം അംല സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയിട്ടും ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സ് ഇലവന് 8 വിക്കറ്റിന്റെ തോൽവി.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങിയ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വൻ ഹാഷിം അംലയുടെ അപരാജി​ത സെഞ്ച്വറി​യുടെ(104) മി​കവി​ൽ 20 ഓ​വ​റിൽ 198​/4 എ​ന്ന സ്കോറുയർത്തി​.
മറുപടിക്കിറങ്ങിയ മുംബയ് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (199/2). ബാറ്റിംഗിനിറങ്ങിയ ജോസ് ബട്ട്‌ലർ (37 പന്തിൽ 77), നിതിഷ് റാണ (പുറത്താകാതെ 34 പന്തിൽ 62), പാർത്ഥിവ് പട്ടേൽ (18 പന്തിൽ 37), ഹാർദ്ദിക് പാണ്ഡ്യ (4 പന്തിൽ 15) എന്നിവരെല്ലാം പഞ്ചാബ് ബൗളർമാരെ നിർദയമായി നേരിട്ടതോടെ മുംബയുടെ ജയം എളുപ്പമാകുകയായിരുന്നു. പഞ്ചാബ് ബൗളർമാരിൽ ഇശാന്ത് ശർമ്മയാണ് ഏറ്രവും കൂടുതൽ അടിവാങ്ങിയത്. 4 ഓവറിൽ 58 റൺസാണ് ഇശാന്ത് വിട്ടുകൊടുത്തത്.
നേരത്തേ അം​ല​യ്ക്കൊപ്പം നാ​യ​കൻ ഗ്ളെൻ മാ​ക്സ്‌വെ​ല്ലി​ന്റെ​യും (40)മി​ക​ച്ച ബാ​റ്റിം​ഗാ​ണ് പ​ഞ്ചാ​ബി​നെ കൂ​റ്റൻ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഷോൺ മാർ​ഷും (26) അം​ല​യും ചേർ​ന്ന് ഒാ​പ്പ​ണിംഗി​ൽ 35 പ​ന്തിൽ 46 റൺ​സ് കൂ​ട്ടി​ച്ചേർ​ത്തു. 21 പ​ന്തിൽ അ​ഞ്ച് ബൗ​ണ്ട​റി​കൾ പാ​യി​ച്ച മാർ​ഷി​നെ മ​ക്‌​ക്ളെ​നാ​ഗൻ പു​റ​ത്താ​ക്കി. തു​ടർ​ന്നി​റ​ങ്ങിയ സാ​ഹ​യും (11) കൂ​ടാ​രം ക​യ​റി​യ​പ്പോൾ പ​ഞ്ചാ​ബ് 11 ഓ​വ​റിൽ 80​/2 എ​ന്ന നി​ല​യി​ലാ​യി.
തു​ടർ​ന്ന് ക്രീ​സിൽ ഒ​രു​മി​ച്ച മാ​ക്സ്‌​വെ​ല്ലും അം​ല​യും ചേർ​ന്ന് സ്കോർ ഉ​യർ​ത്തു​ക​യാ​യി​രു​ന്നു. നേ​രി​ട്ട 34​-ാ​മ​ത്തെ പ​ന്തിൽ അംല അർ​ദ്ധ സെ​ഞ്ച്വ​റി​യി​ലെ​ത്തി. 60 പ​ന്ത് നേ​രി​ട്ട അംല എട്ട് ഫോ​റും ആറ് സി​ക്‌​സു​മ​ടി​ച്ചു. 16 പ​ന്തിൽ നാ​ല് ഫോ​റും മൂ​ന്ന് സി​ക്‌​സു​മ​ട​ക്ക​മാ​ണ് മാ​ക്‌​സ്‌​വെൽ 40 റൺ​സ് നേ​ടി​യ​ത്. മ​ക്‌​ക്ളെ​നാ​ഗ​നെ​തി​രെ 28 റൺ​സാ​ണ് മാ​ക്‌​സ്‌​വെൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 15, 16 ഒാ​വ​റു​ക​ളിൽ നി​ന്ന് പ​ഞ്ചാ​ബ് 50 റൺ​സ് നേ​ടി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ