Tuesday, 25 April 2017 4.40 AM IST
സ്കൂളുകളിൽ പുസ്തകങ്ങളും യൂണിഫോമും വിൽക്കുന്നത് നിർത്തണം: സി.ബി.എസ്.ഇ.
April 21, 2017, 12:15 am
ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും വിൽപന നടത്തുന്ന സ്കൂളുകൾക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സി.ബി.എസ്.ഇ) മുന്നറിയിപ്പ് നൽകി. ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത വിദ്യാലയങ്ങൾ കച്ചവട സ്ഥാപനങ്ങളല്ലെന്നും വിൽപന നടത്തുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കാണിച്ച് സ്കൂൾ അധികൃതർക്ക് സി.ബി.എസ്.ഇ സർക്കുലർ അയച്ചു. സ്കൂളുകളിൽ യൂനിഫോം, പുസ്തകം, ബാഗുകൾ, ഷൂസ്, തുടങ്ങിയവയൊക്കെ വിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സ്കൂളുകൾക്ക് സി.ബി.എസ്.ഇ മുന്നറിയിപ്പ് നൽകിയത്.

നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി) പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ മാത്രമെ സ്കൂളുകൾ പിന്തുടരാവു. എൻ.സി.ഇ.ആർ.ടി അല്ലാതെ മറ്റ് പ്രസാധകർ പുറത്തിറക്കുന്ന പുസ്തകങ്ങൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ കുട്ടികൾക്ക് നിർദേശം നൽകുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും സി.ബി.എസ്.ഇ. വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനായിരിക്കണം സ്കൂളുകൾ പ്രവർത്തിക്കേണ്ടതെന്നും ഇത്തരം പ്രവൃത്തി തുടർന്നാൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും സി.ബി.എസ്.ഇ മുന്നറിയിപ്പ് നൽകി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ